<font face="mangal" size="3">റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, ഇക്വിറ്റാസ് സ്മാൾ ഫ - ആർബിഐ - Reserve Bank of India
റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, ഇക്വിറ്റാസ് സ്മാൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡിനെതിരെ പണപ്പിഴ ചുമത്തി.
മാർച്ച് 08, 2018 റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, ഇക്വിറ്റാസ് സ്മാൾ ഫിനാൻസ് ബാങ്ക് നിർദ്ദിഷ്ട ലൈസൻസ് വ്യവസ്ഥകളിൽ ഒരെണ്ണം പാലിക്കാതിരുന്നതിന്, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ 2018 മാർച്ച് 1-ന് ഇക്വിറ്റാസ് സ്മാൾ ഫിനാൻസ് ബാങ്കിനെതിരെ ഒരു മില്യൻ രൂപയുടെ പണപ്പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ടിലെ സെക്ഷൻ 47A(1)(c) ഒപ്പം സെക്ഷൻ 46(4)(i) എന്നിവപ്രകാരം റിസർവ് ബാങ്കിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ചാണ് ഈ പിഴ ചുമത്തിയിട്ടുള്ളത്. നിയന്ത്രണ സംബന്ധമായ കാര്യങ്ങൾ പാലിക്കുന്നതിൽ വരുത്തിയ പോരായ്മകൾ അടിസ്ഥാനമാക്കിയാണ് ഈ നടപടി സ്വീകരിച്ചിട്ടുള്ളത്. അല്ലാതെ ഏതെങ്കിലും ഇടപാടുകളുടേയോ, ബാങ്ക് തങ്ങളുടെ ഇടപാടുകാരുമായുണ്ടാക്കിയ കരാറുകളുടേയോ സാധുത സംബന്ധിച്ച അഭിപ്രായമായി ഉദ്ദേശിച്ചിട്ടുള്ളതല്ല. പശ്ചാത്തലം. മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ, പെൻഷൻ / ഇൻഷ്വറൻസ് ഉല്പന്നങ്ങൾ, പോർട്ട് ഫോളിയോ കൈകാര്യം ചെയ്യൽ എന്നിവ, റിസർവ് ബാങ്കിന്റെ അനുമതിയില്ലാതെ ചെയ്തതായി റിപ്പോർട്ട് ചെയ്തു. കിട്ടിയ വിവരങ്ങളുടേയും മറ്റു പ്രസക്തമായ രേഖകളുടേയും അടിസ്ഥാനത്തിൽ റിസർവ് ബാങ്ക് ലൈസൻസു നൽകിയ സമയത്തുള്ള ലൈസൻസുവ്യവസ്ഥകൾ പാലിക്കാതിരുന്നതിന് പിഴ ചുമത്താതിരിക്കാനുള്ള കാരണം കാണിക്കാൻ ഒരു നോട്ടീസ് 2018 ജനുവരി 18 ന് ബാങ്കിനു നൽകി. ഇതിന് ബാങ്ക് നൽകിയ മറുപടിയും, കൂടിക്കാഴ്ചയിൽ നൽകിയ വാക്കാൽ ബോധിപ്പിച്ച കാര്യങ്ങളും പരിഗണിച്ച ശേഷം, ലൈസൻസിങ്ങ് വ്യവസ്ഥകളിൽ ഒന്ന് പാലിച്ചിട്ടില്ലെന്നുള്ള കുറ്റാരോപണം വസ്തുനിഷ്ഠമാണെന്നും, പണപ്പിഴ ചുമത്താൻതക്കവണ്ണം നീതികരണമുള്ളതാണെന്നും ആർബിഐ തീരുമാനത്തിലെത്തുകയായിരുന്നു. ജോസ് ജെ. കാട്ടൂർ പ്രിസ്സ് റിലീസ് 2017-2018/2395 |