<font face="mangal" size="3">ഫെഡറല്‍ ബാങ്ക് ലിമിറ്റഡിനെതിരെ റിസര്‍വ്ബാŏ - ആർബിഐ - Reserve Bank of India
ഫെഡറല് ബാങ്ക് ലിമിറ്റഡിനെതിരെ റിസര്വ്ബാങ്ക് ഓഫ് ഇന്ത്യ പണപ്പിഴ ചുമത്തി
ഒക്ടോബര് 03, 2018 ഫെഡറല് ബാങ്ക് ലിമിറ്റഡിനെതിരെ റിസര്വ്ബാങ്ക് ഓഫ് ഇന്ത്യ പണപ്പിഴ ചുമത്തി 2018 സെപ്തംബര് 25ന് പുറപ്പെടുവിച്ച ഉത്തരവിലൂടെ റിസര്വ്ബാങ്ക് ഓഫ് ഇന്ത്യ (RBI), ഫെഡറല്ബാങ്ക് ലിമിറ്റ (ബാങ്ക്) ഡിനുമേല് 50 ദശലക്ഷം രൂപ പണപ്പിഴ ചുമത്തി. 1949-ലെ ബാങ്കിംഗ് റഗുലേഷന് ആക്ട് (ആക്ട്) സെക്ഷന് 19(2) ന്റെ ലംഘനത്തിനും, താഴെപ്പറയുന്ന കാര്യങ്ങളില് (RBI) പുറപ്പെടുവിച്ച നിര്ദ്ദേശങ്ങള് പാലിക്കാതിരുന്ന തിനുമാണ് പിഴചുമത്തിയത്. (a) വന് പണമടവുകള് സംബന്ധ മായ വിവരം ശേഖരിക്കുന്ന കേന്ദ്ര റിപ്പോസീറ്ററി (Central Reporting of Information on Large Credits-CRILC) യിലേക്കുള്ള വിവരങ്ങള് റിപ്പോര്ട്ടു ചെയ്യുക. (b) RBS ന് കീഴിലുള്ള മൂല്യനിര്ണ്ണയ ത്തിന് റിപ്പോര്ട്ടിംഗ് നടത്തുക. (c) ATM സംബന്ധമായ ഇടപാടുകാരുടെ പരാതികള് പരിഹരിക്കുന്നതില്വന്ന കാലതാമസത്തിനുള്ള നഷ്ടപരിഹാരം നല്കുക (d) നിങ്ങളുടെ കസ്റ്റമറെഅറിയുക (KYC), പണം വെളിപ്പിക്കുന്നതിനെതിരായ നിയമ ങ്ങള് (AML) എന്നിവ പാലിക്കുക. ആക്ടിലെ സെക്ഷന് 47A (1) (c) ഒപ്പം 46(4)(2) ന്റെ വ്യവസ്ഥകള് പ്രകാരം ആര്.ബി.ഐ. യില് നിക്ഷിപ്തമായിട്ടുള്ള അധികാരം പ്രയോഗിച്ചാണ്, മേല്പ്പറഞ്ഞ വ്യവ സ്ഥകളും ആര്.ബി.ഐ. പുറപ്പെടുവിച്ച ഉത്തര വുകളുംപാലിക്കുന്നതില് ബാങ്ക്പരാജയപ്പെട്ടതി നാലാണ് ഈ പിഴ ചുമത്തിയത്. മേല്നോട്ട സംബന്ധമായ കാര്യങ്ങളിലുള്ള പോരായ്മകളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. അല്ലാതെ, ബാങ്ക് അതിന്റെ ഇടപാടു കാരുമായി നടത്തിയ ഇടപാടുക ളുടേയോ, ഉടമ്പടികളുടെമേലുള്ള വിധിപ്രസ്താവന നടത്തുവാന് ഉദ്ദേശിച്ചുള്ളതല്ല. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2018-2019/778 |