ഫിനോ പേയ്മെന്‍റുസ് ബാങ്ക് ലിമിറ്റഡിനുമേല്‍ റിസര്‍വ്ബാങ്ക് ഓഫ് ഇന്ത്യ പിഴ ചുമത്തി
നവംബര് 5, 2018 'ഫിനോ' പേയ്മെന്‍റുസ് ബാങ്ക് ലിമിറ്റഡിനുമേല്‍ റിസര്‍വ്ബാങ്ക് ഓഫ് ഇന്ത്യ പിഴ ചുമത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, 2018 ഒക്ടോബര്‍ 31-ന് ഫിനോ പെയ്മെന്‍റ്സ് ബാങ്കി (ബാങ്ക്) നുമേല്‍ 10 ദശലക്ഷം രൂപയുടെ പണപ്പിഴചുമത്തി. പെയ്മെന്‍റ്സ് ബാങ്കുകള്‍ക്കുള്ള ചില ലൈസന്‍സിംഗ് നിബന്ധനകളും, പ്രവര്‍ത്തനനിര്‍ദ്ദേശങ്ങളും അനുസരിച്ച് അടുത്തൊരു ഉത്തരവുണ്ടാവുംവരെ പുതിയ അക്കൗണ്ടുകള്‍ തുറക്കരുത് എന്ന നിര്‍ദ്ദേശം ലംഘിച്ചതിനാണ് ഈ പിഴചുമത്തിയത്. 1949-ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട് സെക്ഷന്‍ 44A(1)(c) ഒപ്പം സെക്ഷന്‍ 46(4)(i) എന്നീ വകുപ്പുകളനുസരിച്ച് ആര്‍.ബി.ഐ.-ല്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചാണ് പിഴചുമ ത്തിയിട്ടുള്ളത്. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2018-2019/1055 |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: