<font face="Mangal" size="3">നാലു ബാങ്കുകളിന്മേല്‍ റിസവര്‍വ് ബാങ്ക് ഓഫ്  - ആർബിഐ - Reserve Bank of India
നാലു ബാങ്കുകളിന്മേല് റിസവര്വ് ബാങ്ക് ഓഫ് ഇന്ത്യ പണപ്പിഴചുമത്തി
ഫെബ്രുവരി 13, 2019 നാലു ബാങ്കുകളിന്മേല് റിസവര്വ് ബാങ്ക് ഓഫ് ഇന്ത്യ പണപ്പിഴചുമത്തി 2019-ജനുവരി 31-ലെ ഉത്തരവിന്പ്രകാരം റിസര്വ്ബാങ്ക് ഓഫ് ഇന്ത്യ താഴെകാണിച്ചിരിക്കുന്ന നാലു ബാങ്കുകളിന്മേല് പണപ്പിഴചുമത്തി. വായ്പകളുടെ യുക്തമായ ഉപയോഗം നിരീക്ഷിക്കുക, മറ്റു ബാങ്കുകളുമായി വിവരങ്ങള് പങ്കുവയ്ക്കുക, ബാങ്ക് തട്ടിപ്പുകള് വര്ഗ്ഗീകരിക്കുക, അവ റിപ്പോര്ട്ടു ചെയ്യുക, അക്കൗണ്ടുകള് പുനഃസംഘടിപ്പിക്കുക എന്നിവയ്ക്കുള്ള ആര്ബിഐ നിര്ദ്ദേശങ്ങള് പാലിക്കാതിരുന്നതിനാണ് ഈ പിഴ ചുമത്തിയത്.
1949-ലെ ബാങ്കിംഗ് റഗുലേഷന് ആക്ട് സെക്ഷന് 47A (1) (c) ഒപ്പം സെക്ഷന് 46 (4) (i) എന്നീ വ്യവസ്ഥകള് പ്രകാരം ആര്ബിഐ യില് നിക്ഷിപ്തമായിരിക്കുന്ന അധികാരം പ്രയോഗിച്ച്, ആര്ബിഐ പുറപ്പെടുവിച്ചിട്ടുള്ള മുകളില് പറഞ്ഞിട്ടുള്ള നിര്ദ്ദേശങ്ങള് പാലിക്കുന്നതില്, മേല്കാണിച്ച ബാങ്കുകള് പരാജയപ്പെട്ടതിനാണ്, ഈ പിഴകള് ചുമത്തിയിട്ടുള്ളത്. നിയന്ത്രണകാര്യങ്ങളിലുള്ള പോരായ്മകളെ അടിസ്ഥാനമാക്കിയാണ് ഈ നടപടി. അല്ലാതെ, ഈ ബാങ്കുകള് അവയുടെ ഇടപാടുകാരുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്റെയോ, ഏര്പ്പെട്ടിട്ടുള്ള ഉടമ്പടികളുടെയോ മേലുള്ള ഒരു വിധി പ്രസ്താവനയായി കരുതേണ്ടതില്ല. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2018-2019/1930 |