ഐ ഡി ബി ഐ ബാങ്കിന് ഭാരതീയ റിസർവ് ബാങ്ക് പിഴ ചുമത്തിയിരിയ്ക്കുന്നു.
ഏപ്രിൽ 11, 2018 ഐ ഡി ബി ഐ ബാങ്കിന് ഭാരതീയ റിസർവ് ബാങ്ക് പിഴ ചുമത്തിയിരിയ്ക്കുന്നു. വരുമാനം തിരിച്ചറിയൽ/ ആസ്തി വർഗീകരണ മാനദണ്ഡങ്ങൾ എന്നീ കാര്യങ്ങളിൽ ഭാരതീയ റിസർവ്ബാങ്ക് പുറപ്പെടുവിച്ച നിർദേശങ്ങളും ഉത്തരവുകളും പാലിക്കാത്തതിനാൽ 2018 ഏപ്രിൽ 09ലെ ഉത്തരവ് പ്രകാരം ഐ ഡി ബി ഐ ബാങ്കിന് 3 കോടി രൂപയുടെ പിഴ ചുമത്തിയിരിക്കുന്നു. ഭാരതീയ റിസർവ് ബാങ്ക് പുറപ്പെടുവിച്ച മുകളിൽ സൂചിപ്പിച്ച നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ബാങ്കിനുണ്ടായ പരാജയം കണക്കിലെടുത് 1934 ലെ ഭാരതീയ റിസർവ് ബാങ്ക് നിയമം 47A(1)(c), 46(4)(i) എന്നീ വകുപ്പുകളാൽ റിസർവ് ബാങ്കിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചാണ് പിഴ ചുമത്തിയിരിക്കുന്നത്. റിസർവ് ബാങ്കിന്റെ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ബാങ്കിന്റെ ഭാഗത്തു നിന്നും ഉണ്ടായ ന്യൂനതകളാണ് ഈ നടപടിക്ക് ആധാരമെന്നും ബാങ്കും ഇടപാടുകാരും തമ്മിൽ നടന്നിട്ടുള്ള ഇടപാടുകളുടെയും ഉടമ്പടികളുടെയും സാധുതയെ ചോദ്യം ചെയ്യുന്നില്ലെന്നും വ്യക്തമാക്കുന്നു. ജോസ് ജെ . കാട്ടൂർ പത്രപ്രസ്താവന:2017-2018/2706 |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: