<font face="mangal" size="3">IDFC ബാങ്കിന് ഭാരതീയ റിസര്‍വ് ബാങ്ക് പിഴ ചുമത്ത - ആർബിഐ - Reserve Bank of India
IDFC ബാങ്കിന് ഭാരതീയ റിസര്വ് ബാങ്ക് പിഴ ചുമത്തിയിരിക്കുന്നു.
ഒക്ടോബർ 24, 2017 IDFC ബാങ്കിന് ഭാരതീയ റിസര്വ് ബാങ്ക് പിഴ ചുമത്തിയിരിക്കുന്നു. വായ്പ നൽകുന്ന വിഷയത്തിൽ റിസർവ് ബാങ്ക് പുറപ്പെടുവിച്ച നിയന്ത്രണങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിനാൽ 2017 ഒക്ടോബർ 23ന് IDFC ബാങ്കിന് 2 കോടി രൂപ സാമ്പത്തിക പിഴ ചുമത്തിയിരിക്കുന്നു. റിസർവ് ബാങ്ക് പുറപ്പെടുവിച്ച ഡയറക്ഷൻസ് പാലിക്കുന്നതിൽ ബാങ്ക് പരാജയപ്പെട്ടു എന്ന വസ്തുത കണക്കിലെടുത്താണ് 1949 ലെ ബാങ്കിംഗ് റഗുലേഷന് നിയമം 47 എ(1)(c), 46(4)(i) എന്നീ വകുപ്പുകള് പ്രകാരം ഭാരതീയ റിസര്വ് ബാങ്കില് നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് പിഴ ചുമത്തിയത്. ബാങ്കും ഇടപാടുകാരും തമ്മിൽ ഒപ്പിട്ട ഏതെങ്കിലും കരാറിന്റെയോ ഇടപാടുകളുടെയോ സാധുതയെകുറിച്ചു സംശയമില്ലെന്നും നിയന്ത്രണ വിധേയത്വത്തിന്റെ അപര്യാപ്തതയാണ് ഈ നടപടിയ്ക്ക് ആധാരമെന്നും ഭാരതീയ റിസര്വ് ബാങ്ക് വ്യക്തമാക്കുന്നു. പശ്ചാത്തലം 2016 ഡിസംബർ 31 ലെ സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനത്തിലുള്ള സ്റ്റാറ്റസ് റിപ്പോർട്ട് വെളിവാക്കുന്നത് വായ്പകൾ അനുവദിക്കുന്നതിലും പുതുക്കുന്നതിലും പാലിക്കേണ്ട നിയന്ത്രണങ്ങൾ ബാങ്ക് പാലിച്ചില്ല എന്നാണ്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2017 ഓഗസ്റ്റ് 07നു ഭാരതീയ റിസര്വ് ബാങ്ക് കാരണം കാണിക്കല് നോട്ടീസ് നല്കുകയുണ്ടായി. ബാങ്ക് നേരിട്ടും എഴുതിതയ്യാറാക്കിയ മറുപടിയിലൂടെയും നൽകിയവിശദീകരണം കൂലംകക്ഷമായി പരിശോധിച്ച- തിനുശേഷം ബാങ്ക് നിര്ദ്ദേശങ്ങള് ലംഘിച്ചു എന്ന് ഉറപ്പുവരുത്തുകയും അതിനാല് പിഴ ചുമത്തേണ്ടതാണ് എന്ന നിഗമനത്തില് ഭാരതീയ റിസര്വ് ബാങ്ക് എത്തുകയും ചെയ്തു. ജോസ് ജെ കാട്ടൂർ പത്രപ്രസ്താവന : 2017-2018/1117 |