<font face="mangal" size="3">ജനതാ സഹകാരി ബാങ്ക് Ltd., പുണെ - ഭാരതീയ റിസർവ് ബാങ്! - ആർബിഐ - Reserve Bank of India
ജനതാ സഹകാരി ബാങ്ക് Ltd., പുണെ - ഭാരതീയ റിസർവ് ബാങ്ക് പിഴ ചുമത്തിയിരിയ്ക്കുന്നു.
ഒക്ടോബർ 29, 2019 ജനതാ സഹകാരി ബാങ്ക് Ltd., പുണെ - ഭാരതീയ റിസർവ് ബാങ്ക് പിഴ വരുമാനം തിരിച്ചറിയൽ/ ആസ്തി വർഗീകരണ മാനദണ്ഡങ്ങൾ, വായ്‌പാ നിർവഹണം/ വെളിപ്പെടുത്തൽ നിലവാരം എന്നീ കാര്യങ്ങളിൽ ഭാരതീയ റിസർവ്ബാങ്ക് പുറപ്പെടുവിച്ച നിർദേശങ്ങളും ഉത്തരവുകളും പാലിക്കാത്തതിനാൽ ഒക്ടോബർ 14, 2019ലെ ഉത്തരവ് പ്രകാരം ജനതാ സഹകാരി ബാങ്കിന് 1 കോടി രൂപയുടെ പിഴ ചുമത്തിയിരിക്കുന്നു. റിസർവ്ബാങ്ക് പുറപ്പെടുവിച്ച മുകളിൽ പറഞ്ഞ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ബാങ്കിനുണ്ടായ വീഴ്ച കണക്കിലെടുത്ത് 1949 ലെ ബാങ്കിങ് റെഗുലേഷൻ നിയമം 47A(1)(c), 46(4)(i) എന്നീ വകുപ്പുകളാൽ റിസർവ് ബാങ്കിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചാണ് പിഴ ചുമത്തിയിരിക്കുന്നത്. റിസർവ് ബാങ്കിന്റെ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ബാങ്കിന്റെ ഭാഗത്തു നിന്നും ഉണ്ടായ ന്യൂനതകളാണ് ഈ നടപടിക്ക് ആധാരമെന്നും ബാങ്കും ഇടപാടുകാരും തമ്മിൽ നടന്നിട്ടുള്ള ഇടപാടുകളുടെയും ഉടമ്പടികളുടെയും സാധുതയെ ചോദ്യം ചെയ്യുന്നില്ലെന്നും വ്യക്തമാക്കുന്നു. പശ്ചാത്തലം മാർച്ച് 31, 2018 ലെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കിയുള്ള സൂക്ഷ്മ പരിശോധന വെളിവാക്കുന്നത് മറ്റു പലതിനോടും ഒപ്പം വരുമാനം തിരിച്ചറിയൽ/ ആസ്തി വർഗീകരണ മാനദണ്ഡങ്ങൾ, വായ്‌പാ നിർവഹണം/ വെളിപ്പെടുത്തൽ നിലവാരം, ATM/ ഡെബിറ്റ് കാർഡ്‌സ് - ബന്ധപ്പെട്ട ചട്ടത്തിൽ വ്യവസ്ഥചെയ്തിട്ടുളള/ മറ്റു നിയന്ത്രണങ്ങൾ എന്നീ കാര്യങ്ങളിൽ ഭാരതീയ റിസർവ്ബാങ്ക് പുറപ്പെടുവിച്ച നിർദേശങ്ങളും ഉത്തരവുകളും പാലിക്കുന്നതിൽ ബാങ്ക് പരാജയപ്പെട്ടു എന്നാണ്. ഈ ലംഘനത്തിന് പിഴ ചുമത്താതിരിക്കുവാൻ എന്തെങ്കിലും കാരണമുണ്ടെങ്കിൽ അവ ബോധ്യപെടുത്തുന്നതിനായി കമ്പനിക്കു കാരണം കാണിക്കൽ നോട്ടീസ് നൽകുകയുണ്ടായി. കമ്പനിയുടെ മറുപടി പരിശോധിയ്ക്കുകയും അത് തീരെ തൃപ്തികരമല്ല എന്ന് ബോധ്യപ്പെടുകയും ചെയ്തു. ഈ വിഷയത്തിന് ആസ്പദമായ എല്ലാ വസ്തുതകളും കമ്പനിയുടെ മറുപടിയും കമ്പനി നേരിട്ട് അവതരിപ്പിച്ച വാദങ്ങളും കൂലംകക്ഷമായി പരിശോധിച്ചതിനുശേഷം നിർദ്ദേശങ്ങൾ ലംഘിച്ചു എന്ന് ഉറപ്പുവരുത്തുകയും അതിനാൽ പിഴ ചുമത്തേണ്ടതാണ് എന്ന നിഗമനത്തില്‍ ഭാരതീയ റിസർവ് ബാങ്ക് എത്തുകയും ചെയ്തു. (യോഗേഷ് ദയാൽ) പത്രപ്രസ്താവന: 2019-2020/1049 |