RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78507442

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, കരൂര്‍ വൈശ്യാ ബാങ്ക് ലിമിറ്റഡിനുമേല്‍ പണപ്പിഴ ചുമത്തി

സെപ്തംബര്‍ 28, 2018

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, കരൂര്‍ വൈശ്യാ ബാങ്ക് ലിമിറ്റഡിനുമേല്‍ പണപ്പിഴ ചുമത്തി

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, 2018 സെപ്തംബര്‍ 25-നു പുറപ്പെടുവിച്ച ഉത്തരവിലൂടെ കരൂര്‍ വൈശ്യാബാങ്ക് ലിമിറ്റഡിനുമേല്‍ 50 ദശലക്ഷം രൂപയുടെ പണപ്പിഴ ചുമത്തി. വരുമാനപരിഗണന (Income recognition)യും ആസ്തിവര്‍ഗ്ഗീകര ണവും സംബന്ധിച്ച നിയമങ്ങള്‍, കബളിപ്പിക്കലുകള്‍ റിപ്പോര്‍ട്ടു ചെയ്യുക, കറന്‍റു അക്കൗണ്ടുകള്‍ തുടങ്ങാനനുവദിക്കുമ്പോള്‍ പാലിക്കേണ്ട നിയന്ത്രണങ്ങള്‍ തുടങ്ങിയ വയെ സംബന്ധിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരിക്കുക എന്നിവയ്ക്കാണ് ബാങ്കിനുമേല്‍ പിഴചുമത്തി യത്. റിസര്‍വ്ബാങ്ക് പുറപ്പെടുവിച്ചിട്ടുള്ള മുകളില്‍ കാണിച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങ ള്‍ പാലിക്കാന്‍ ബാങ്ക് പരാജയപ്പെട്ടതിനാലാണ്, 1949-ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട് സെക്ഷന്‍ 47A (1)(c) ഒപ്പം സെക്ഷന്‍ 46 (4)(i) പ്രകാരം ആര്‍.ബി.ഐ.യില്‍ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച് ഈ പിഴ ചുമത്തിയിട്ടുള്ളത്.

നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ വന്ന പോരായ്മകളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. അല്ലാതെ ഏതെങ്കിലും ഇടപാടിന്‍റെ സാധുതയിന്മേലോ ഇടപാടുകാരുമായി ഏര്‍പ്പെട്ട ഉടമ്പടികളിന്മേലോ വിധി പ്രസ്താവിക്കുവാനായി ഉദ്ദേശിച്ചിട്ടുള്ളതല്ല.

അജിത് പ്രസാദ്
അസിസ്റ്റന്‍റു അഡ്വൈസര്‍

പ്രസ്സ് റിലീസ് 2018-2019/743

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?