മഹാരാഷ്ട്ര പുസാദിലെ പുസാദ് അർബൻ കോ ഓപ്പറേറ്റിവ് ബാങ്ക് ലിമിറ്റഡിനു മേൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പണപ്പിഴ ചുമത്തി - ആർബിഐ - Reserve Bank of India
മഹാരാഷ്ട്ര പുസാദിലെ പുസാദ് അർബൻ കോ ഓപ്പറേറ്റിവ് ബാങ്ക് ലിമിറ്റഡിനു മേൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പണപ്പിഴ ചുമത്തി
‘വരുമാനം തിരിച്ചറിയൽ, അസറ്റ് വർഗ്ഗീകരണം, പ്രൊവിഷനിംഗ്, മറ്റ് അനുബന്ധ കാര്യങ്ങൾ - യുസിബികൾ’ എന്ന വിഷയം സംബന്ധിച്ച് ആർബിഐ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കാത്തതിന് 2024 ഫെബ്രുവരി 8 ലെ ഉത്തരവു പ്രകാരം മഹാരാഷ്ട്ര പുസാദിലെ പുസാദ് അർബൻ കോ-ഓപ്പറേറ്റിവ് ബാങ്ക് ലിമിറ്റഡിനു (ബാങ്ക്) മേൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ), 2,50,000/- രൂപ (രണ്ടു ലക്ഷത്തി അൻപതിനായിരം രൂപ മാത്രം) പിഴ ചുമത്തി. 1949ലെ ബാങ്കിങ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 47എ(1)(സി), എന്നിവയ്‌ക്കൊപ്പം സെക്ഷൻ 46(4)(i), 56 വകുപ്പുകൾ പ്രകാരം ആർ. ബി.ഐ.യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്. ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ്, മാത്രമല്ല, ഇത് ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതല്ല. പശ്ചാത്തലം 2020 മാർച്ച് 31 വരെയുള്ള ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി ആർബിഐ നടത്തിയ നിയമപരമായ പരിശോധനയിലും, ഇൻസ്പെക്ഷൻ റിപ്പോർട്ട്, അതുമായി ബന്ധപ്പെട്ട എഴുത്തുകുത്തുകൾ (കത്തിടപാടുകൾ) എന്നിവയുടെ പരിശോധനയിലും, മറ്റു കാര്യങ്ങളുടെ കൂട്ടത്തിൽ, വരുമാനം തിരിച്ചറിയൽ, അസറ്റ് വർഗ്ഗീകരണം, പ്രൊവിഷനിംഗ് എന്നിവയുമായി ബന്ധപ്പെട്ട പ്രുഡൻഷ്യൽ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ല എന്നു വെളിപ്പെട്ടു. അതനുസരിച്ച്, റിസർവ് ബാങ്ക് നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് പിഴ ചുമത്താതിരിക്കുവാനുള്ള കാരണം കാണിക്കാൻ നിർദ്ദേശിച്ച് ബാങ്കിന് ഒരു നോട്ടീസ് നൽകുകയുണ്ടായി. നോട്ടീസിനുള്ള ബാങ്കിന്റെ മറുപടിയും വ്യക്തിപരമായ ഹിയറിംഗിനിടെ നൽകിയ വാക്കാലുള്ള സമർപ്പണങ്ങളും പരിഗണിച്ചപ്പോൾ, മുൻപറഞ്ഞ ആർ.ബി.ഐ നിർദ്ദേശങ്ങൾ പാലിക്കാത്തതായുള്ള ആരോപണം സാധൂകരിക്കപ്പെടുകയും പണപ്പിഴ ചുമത്തേണ്ടത് ശരിയാണെന്നുള്ള നിഗമനത്തിൽ ആർ.ബിഐ എത്തിച്ചേരുകയുമുണ്ടായി.
(യോഗേഷ് ദയാൽ) പത്രക്കുറിപ്പ് :2023-2024/1866 |