RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S3

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78502678

സൗത്ത് ഇന്ത്യൻ ബാങ്കിന് ഭാരതീയ റിസർവ് ബാങ്ക് പിഴ ചുമത്തിയിരിയ്ക്കുന്നു

മെയ് 18, 2018

സൗത്ത് ഇന്ത്യൻ ബാങ്കിന് ഭാരതീയ റിസർവ് ബാങ്ക് പിഴ ചുമത്തിയിരിയ്ക്കുന്നു.

വരുമാനം തിരിച്ചറിയൽ/ ആസ്തി വർഗീകരണം, ഇടപാടുകാരനെ തിരിച്ചറിയൽ, ട്രഷറി നിർവഹണം എന്നീ കാര്യങ്ങളിൽ ഭാരതീയ റിസർവ്ബാങ്ക് പുറപ്പെടുവിച്ച നിർദേശങ്ങളും ഉത്തരവുകളും ലംഘിച്ചതിനാലും കംപ്ലയൻസ് നിർവഹണം/ കംപ്ലയൻസ് പ്രബുദ്ധത എന്നിവയിലെ ന്യൂനതകളും കാരണം 1934 ലെ ഭാരതീയ റിസർവ് ബാങ്ക് നിയമം 47A(1)(c), 46(4)(i) എന്നീ വകുപ്പുകളാൽ ബാങ്കിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് 2018 മെയ് 14ലെ ഉത്തരവ് പ്രകാരം സൗത്ത് ഇന്ത്യൻ ബാങ്കിന് 5 കോടി രൂപയുടെ പിഴ ചുമത്തിയിരിക്കുന്നു.

റിസർവ് ബാങ്കിന്റെ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ബാങ്കിന്റെ ഭാഗത്തു നിന്നും ഉണ്ടായ ന്യൂനതകളാണ് ഈ നടപടിക്ക് ആധാരമെന്നും ബാങ്കും ഇടപാടുകാരും തമ്മിൽ നടന്നിട്ടുള്ള ഇടപാടുകളുടെയും ഉടമ്പടികളുടെയും സാധുതയെ ചോദ്യം ചെയ്യുന്നില്ലെന്നും വ്യക്തമാക്കുന്നു.

ജോസ് ജെ. കാട്ടൂർ
ചീഫ് ജനറൽ മാനേജർ

പത്രപ്രസ്താവന:2017-2018/3038

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?