<font face="mangal" size="3px">റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ സൗത്ത് ഇൻഡ്യൻ ബാങ്ക - ആർബിഐ - Reserve Bank of India
റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ സൗത്ത് ഇൻഡ്യൻ ബാങ്ക് ലിമിറ്റഡിനുമേൽ പണപ്പിഴചുമത്തി
ജൂൺ 19, 2019 റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ സൗത്ത് ഇൻഡ്യൻ ബാങ്ക് ലിമിറ്റഡിനുമേൽ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ (ആർബിഐ) അതിന്‍റെ 2019 ജൂൺ 13-ലെ ഉത്തരവുപ്രകാരം സൗത്ത് ഇൻഡ്യൻ ബാങ്ക് ലിമിറ്റഡിനു (പ്രസ്തുത ബാങ്ക്) മേൽ 1 ദശലക്ഷം രൂപയുടെ പണപ്പിഴചുമത്തി. ഗാരൻറികളും, കോ അക്സ്പെറ്റൻസുകളും സംബന്ധിച്ച ആർബിഐ നിർദ്ദേശങ്ങൾ പാലിക്കാതിരുന്നതിനാണ് ഈ പിഴ ചുമത്തിയിട്ടുള്ളത്. 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 47 A(1) (c), ഒപ്പം സെക്ഷൻ 46(4) (i) എന്നീ വകുപ്പുകളിലെ വ്യവസ്ഥകൾ പ്രകാരം ആർബിഐ യിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച് പ്രസ്തുത ബാങ്ക് മുകളിൽ പറഞ്ഞിട്ടുള്ള ആർബിഐ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടത് കണക്കിലെടുത്താണ് ഈ പിഴചുമത്തിയത്. നിയന്ത്രണസംബന്ധമായ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽവന്ന പോരായ്മക ളുടെ അടിസ്ഥാനത്തിലാണ് ഈ പിഴ ചുമത്തിയിട്ടുള്ളത്. അല്ലാതെ, ബാങ്കിന്‍റെ ഇടപാടു കളിലോ, കസ്റ്റമറുമായി ഏർപ്പെട്ടിട്ടുള്ള കരാറുകളെ സംബന്ധിച്ചോഉള്ള അഭിപ്രായ പ്രകടനമായി കണക്കാക്കിയിട്ടല്ല. പശ്ചാത്തലം ഗവൺമെന്‍റ് ഡിപ്പാർട്ടുമെൻറിൽ നിന്നും, ഒരു സ്വകാര്യ വ്യക്തിയിൽനിന്നും, ഗാരൻറികളുടെ അടിസ്ഥാനത്തിലുള്ള നഷ്ടപരിഹാരം ബാങ്ക് നൽകുന്നില്ല എന്ന് ആരോപിച്ചുള്ള സൂചനകൾ ലഭിച്ചിരുന്നു. ഇതു സംബന്ധമായി നടത്തിയ പരിശോധനയിൽ ബാങ്ക് ഗാരൻറികളും കോ അക്സ്പെറ്റൻസുകളും സംബന്ധിച്ചുള്ള ആർബിഐ നിർദ്ദേശങ്ങൾ ലംഘിക്കപ്പെട്ടതായി തെളിഞ്ഞു. ഈ നിർദ്ദേശങ്ങൾ പാലിക്കാതിരുന്നതിന് ബാങ്കിനുമേൽ പിഴ ചുമത്താതിരിക്കാൻ കാരണം ബോധിപ്പി ക്കാനാവശ്യപ്പെട്ട്, ബാങ്കിനു ഒരു നോട്ടീസ് നൽകി. ബാങ്കിന്‍റെ മറുപടി, മുഖദാവിൽ നൽകിയ വിശദീകരണങ്ങൾ എന്നിവ പരിഗണിച്ചതിൽ, മുകളിൽ പറഞ്ഞിരിക്കുന്ന നിർദ്ദേശങ്ങൾ പാലിച്ചിട്ടില്ല എന്ന കുറ്റം സാരവത്താണെന്നും, പണപ്പിഴ ചുമത്തേണ്ടത് ആവശ്യമാണെന്നുമുള്ള തീരുമാന ത്തിൽ ആർബിഐ എത്തുകയായിരുന്നു. യോഗേഷ് ദയാൽ പ്രസ്സ് റിലീസ് 2018-2019/2990 |