<font face="mangal" size="3px">റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സ്റ്റേറ്റ് ബാങ്ക്  - ആർബിഐ - Reserve Bank of India
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മേൽ പണപ്പിഴ ചുമത്തി
ജൂലൈ 15, 2019 റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മേൽ പണപ്പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, 2019 ജൂലൈ 15 ലെ ഒരു ഉത്തരവിലൂടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യക്കുമേൽ 70 ദശലക്ഷം രൂപയുടെ പണപ്പിഴ ചുമത്തി. താഴെപ്പറയുന്ന കാര്യങ്ങളിൽ ആർബിഐ പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദേശങ്ങൾ പാലിക്കാതിരുന്ന തിനാണ് ഈ പിഴ ചുമത്തിയിട്ടുള്ളത്. 1. വരുമാന സ്വീകാര്യതയും (Income recognition) ആസ്തികളുടെ വർഗ്ഗീകരണവും (asset classification) 2. കറൻറ് അക്കൗണ്ടുകൾ തുടങ്ങുന്നതിനും അതിൽ ഇടപാടുകൾ അനുവദിക്കു ന്നതിനുമുള്ള നിയമാവലിയും, വൻക്രെഡിറ്റുകളെ സംബന്ധിച്ച വിവരങ്ങൾ സെൻട്രൽ ഡെപ്പോസിറ്ററി ഓഫ് ഇൻഫർമേഷനിൽ (സിആർഐഎൽസി) അറിയിക്കുക. 3. കളവിടപാടുകൾമൂലമുണ്ടാകുന്ന നഷ്ടസാദ്ധ്യത കൈകാര്യം ചെയ്യുക, അവയുടെ വർഗ്ഗീകരണം, കളവിടപാടുകൾ റിപ്പോർട്ടു ചെയ്യുക. 1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 47A(I)(c ), ഒപ്പം 46(4) (i), 51(1) എന്നിവയിലെ വ്യവസ്ഥകൾ പ്രകാരം റിസർവ്ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷിപ്തമായിട്ടുള്ള അധികാരം പ്രയോഗിച്ചാണ് ഈ പിഴചുമത്തിയിട്ടുള്ളത്. നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ വന്ന പോരായ്മകളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. അല്ലാതെ, ബാങ്കിന്‍റെ ഏതെങ്കിലും ഇടപാടിന്‍റെയോ, ഇടപാടുകാരുമായി നടത്തിയിട്ടുള്ള കരാറുകളുടെയോ, സാധുത സംബന്ധിച്ച അഭിപ്രായ പ്രകടനമായി കരുതേണ്ടതില്ല. പശ്ചാത്തലം ബാങ്കിന്‍റെ 2017 മാർച്ച് 31-ലെ ധനസ്ഥിതി സംബന്ധമായി നടത്തിയ സ്റ്റാറ്റ്യൂട്ടറി പരിശോധനയിൽ, മറ്റുപല കാര്യങ്ങളുടേയുമിടയിൽ, ഇനിപ്പറയുന്ന ആർബിഐ നിർദ്ദേശങ്ങൾ പാലിച്ചിട്ടില്ല എന്ന് വെളിപ്പെട്ടു. ഐആർഎസി നിയമങ്ങൾ, ഇടപാടു കാരുടെ വിവരങ്ങൾ മറ്റു ബാങ്കുകളുമായി പങ്കുവയ്ക്കൽ, സിആർഐഎൽസിക്ക് വിവരങ്ങൾ റിപ്പോർട്ടു ചെയ്യുക, കളവിടപാടുകളിലെ നഷ്ടസാദ്ധ്യത കൈകാര്യം ചെയ്യുക, കളവിടപാടുകളുടെ വർഗ്ഗീകരണവും, റിപ്പോർട്ട് സമർപ്പണവും, എന്നിവ സംബന്ധമായി പരിശോധന റിപ്പോർട്ടിന്‍റെയും മറ്റുപ്രസക്തമായ രേഖകളുടേയും അടിസ്ഥാനത്തിൽ, ആർബിഐ പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദേശങ്ങൾ പാലിക്കാതിരുന്നതിന് പിഴചുമത്താതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ ആവശ്യപ്പെട്ട്, ബാങ്കിന് ഒരു നോട്ടീസ് നൽകി. ബാങ്കിന്‍റെ മറുപടിയും, മുഖദാവിൽ സമർപ്പിച്ച നിവേദനങ്ങളും പരിഗണിച്ചതിൽ, മുകളിൽ പറഞ്ഞിരിക്കുന്ന ആർബിഐ നിർദ്ദേശങ്ങൾ പാലിക്കാതിരുന്നത്, സാരവത്തായ വീഴ്ചയാണെന്നും, പണപ്പിഴ ചുമത്തേണ്ടത് ആവശ്യമായിരുന്നുവെന്നുമുള്ള തീരുമാനത്തിൽ ആർബിഐ എത്തുകയായിരുന്നു. യോഗേഷ് ദയാൽ പ്രസ്സ് റിലീസ് 2019-2020/154 |