<font face="mangal" size="3">സിണ്ടിക്കേറ്റ് ബാങ്കിന് ഭാരതീയ റിസർവ് ബാങ് - ആർബിഐ - Reserve Bank of India
സിണ്ടിക്കേറ്റ് ബാങ്കിന് ഭാരതീയ റിസർവ് ബാങ്ക് പിഴ ചുമത്തിയിരിയ്ക്കുന്നു.
ഒക്ടോബർ 14, 2019 സിണ്ടിക്കേറ്റ് ബാങ്കിന് ഭാരതീയ റിസർവ് ബാങ്ക് പിഴ ചുമത്തിയിരിയ്ക്കുന്നു. “വെട്ടിപ്പ് - തരം തിരിക്കലും റിപ്പോർട്ട് ചെയ്യലും/ ഭവന മേഖല -നൂതന രീതിയിലുള്ള ഭവന വായ്പകൾ- മുൻകൂർ പണം നൽകൽ” എന്നീ കാര്യങ്ങളിൽ ഭാരതീയ റിസർവ്ബാങ്ക് പുറപ്പെടുവിച്ച നിർദേശങ്ങളും ഉത്തരവുകളും പാലിക്കാത്തതിനാൽ ഒക്ടോബർ 14, 2019ലെ ഉത്തരവ് പ്രകാരം സിണ്ടിക്കേറ്റ് ബാങ്കിന് 75 ലക്ഷം രൂപയുടെ പിഴ ചുമത്തിയിരിക്കുന്നു. 1949 ലെ ബാങ്കിങ് റെഗുലേഷൻ നിയമം 47A(1)(c), 46(4)(i), 51(1) എന്നീ വകുപ്പുകളാൽ റിസർവ് ബാങ്കിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചാണ് പിഴ ചുമത്തിയിരിക്കുന്നത്. റിസർവ് ബാങ്കിന്റെ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ബാങ്കിന്റെ ഭാഗത്തു നിന്നും ഉണ്ടായ ന്യൂനതകളാണ് ഈ നടപടിക്ക് ആധാരമെന്നും ബാങ്കും ഇടപാടുകാരും തമ്മിൽ നടന്നിട്ടുള്ള ഇടപാടുകളുടെയും ഉടമ്പടികളുടെയും സാധുതയെ ചോദ്യം ചെയ്യുന്നില്ലെന്നും വ്യക്തമാക്കുന്നു. പശ്ചാത്തലം വെട്ടിപ്പുകളെ കുറിച്ചും ഭവന വായ്പ വിതരണത്തെ കുറിച്ചും റിസർവ് ബാങ്ക് പുറപ്പെടുവിച്ച നിബന്ധനകളിൽ ചില വകുപ്പുകൾ ബാങ്ക് പാലിച്ചിട്ടില്ല എന്ന് വെട്ടിപ്പുകളെ സംബന്ധിച്ച് ബാങ്ക് റിസർവ് ബാങ്കിന് സമർപ്പിച്ച ഔദ്യോഗിക റിപ്പോർട്ടിൽ നിന്നും വ്യക്തമാകുന്നു. ഈ ലംഘനത്തിന് പിഴ ചുമത്താതിരിക്കുവാൻ എന്തെങ്കിലും കാരണമുണ്ടെങ്കിൽ അവ ബോധ്യപെടുത്തുന്നതിനായി കമ്പനിക്കു കാരണം കാണിക്കൽ നോട്ടീസ് നൽകുകയുണ്ടായി. കമ്പനിയുടെ മറുപടി പരിശോധിയ്ക്കുകയും അത് തീരെ തൃപ്തികരമല്ല എന്ന് ബോധ്യപ്പെടുകയും ചെയ്തു. ഈ വിഷയത്തിന് ആസ്പദമായ എല്ലാ വസ്തുതകളും കമ്പനിയുടെ മറുപടിയും കമ്പനി നേരിട്ട് അവതരിപ്പിച്ച വാദങ്ങളും കൂലംകക്ഷമായി പരിശോധിച്ചതിനുശേഷം നിർദ്ദേശങ്ങള്‍ ലംഘിച്ചു എന്ന് ഉറപ്പുവരുത്തുകയും അതിനാൽ പിഴ ചുമത്തേണ്ടതാണ് എന്ന നിഗമനത്തില്‍ ഭാരതീയ റിസർവ് ബാങ്ക് എത്തുകയും ചെയ്തു. (യോഗേഷ് ദയാൽ) പത്രപ്രസ്താവന: 2019-2020/941 |