rbi.page.title.1
rbi.page.title.2
78495991
പ്രസിദ്ധീകരിച്ചത്
ജൂൺ 26, 2018
തമിഴ്നാട് മെർക്കൻടൈൽ ബാങ്ക് ലിമിറ്റഡ് - ഭാരതീയ റിസര്‍വ് ബാങ്ക് പിഴ ചുമത്തിയിരിക്കുന്നു
ജൂൺ 26, 2018 തമിഴ്നാട് മെർക്കൻടൈൽ ബാങ്ക് ലിമിറ്റഡ് - ഭാരതീയ റിസര്‍വ് ബാങ്ക് പിഴ ചുമത്തിയിരിക്കുന്നു. 2016 ഏപ്രിൽ 21 ലെ ഇഷ്യൂ ആൻഡ് പ്രൈസിങ് ഓഫ് ഷെയേർസ് എന്ന വിഷയത്തിൽ റിസർവ് ബാങ്കിന്റെ മാസ്റ്റർ ഡയറക്ഷനിലെ നിർദ്ദേശങ്ങൾ ലംഘിച്ചതിന് 1949 ലെ ബാങ്കിംഗ് റഗുലേഷന്‍ നിയമം 47 എ(1) (c), 46(4)(i) എന്നീ വകുപ്പുകള്‍ പ്രകാരം ഭാരതീയ റിസര്‍വ് ബാങ്കിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് തമിഴ്നാട് മെർക്കൻടൈൽ ബാങ്കിന് ആറു കോടി രൂപയുടെ പിഴ ചുമത്തിയിരിക്കുന്നു. ചില നോൺ - റെസിഡന്റ് സ്ഥാപനങ്ങൾക്ക് ബോണസ് ഷെയർ നൽകുമ്പോൾ മാസ്റ്റർ ഡയറക്ഷനിലെ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ബാങ്കിന്റെ ഭാഗത്തുണ്ടായ പരാജയം കാരണമാണ് പിഴ ചുമത്തിയത്. ജോസ് ജെ കാട്ടൂർ പത്രപ്രസ്താവന: 2017-2018/3373 |
प्ले हो रहा है
കേൾക്കുക