RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S3

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

128884779

മഹാരാഷ്ട്ര അഞ്ജൻഗാവ് സുർജിയിലെ ദി അഞ്ജൻഗാവ് സുർജി നഗരി സഹകാരി ബാങ്ക് ലിമിറ്റഡിനു മേൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പണപ്പിഴ ചുമത്തി

1949 ലെ ബാങ്കിങ് റെഗുലേഷൻ ആക്ട് (ബി.ആർ. ആക്ട്) സെക്ഷൻസ് 35(എ)(1), 36(1), 56 അനുസരിച്ച് ആർ.ബി.ഐ. പുറപ്പെടുവിച്ച ഉത്തരവുകളുടെയും നിശ്ചിത നിർദ്ദേശങ്ങളുടെയും ലംഘനം എന്ന വിഷയം സംബന്ധിച്ച് 2024 ഫെബ്രുവരി 08 ലെ ഉത്തരവു പ്രകാരം മഹാരാഷ്ട്ര അഞ്ജൻഗാവ് സുർജിയിലെ ദി അഞ്ജൻഗാവ് സുർജി നഗരി സഹകാരി ബാങ്ക് ലിമിറ്റഡിനു (ബാങ്ക്) മേൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ), 0.50 ലക്ഷം രൂപ (അൻപതിനായിരം മാത്രം) പിഴ ചുമത്തി. ബി.ആർ ആക്ടിലെ സെക്ഷൻ 47എ (1)(സി), എന്നിവയ്‌ക്കൊപ്പം സെക്ഷൻ 46(4)(i), 56 വകുപ്പുകൾ പ്രകാരം ആർ. ബി.ഐ.യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ്, മാത്രമല്ല, ഇത് ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതല്ല.

പശ്ചാത്തലം

2022 മാർച്ച് 31 വരെയുള്ള ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി ആർബിഐ നടത്തിയ നിയമപരമായ പരിശോധനയിലും, റിസ്ക് അസസ്മെന്റ് റിപ്പോർട്ട്, അതുമായി ബന്ധപ്പെട്ട എഴുത്തുകുത്തുകൾ (കത്തിടപാടുകൾ) എന്നിവയുടെ പരിശോധനയിലും, മറ്റു കാര്യങ്ങളുടെ കൂട്ടത്തിൽ, (i) നിക്ഷേപകർക്ക് പണം പിൻവലിക്കുന്നതിന് സെക്ഷൻ 35എ (1),

56 എന്നിവ പ്രകാരം ആർബിഐ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾക്കനുസരിച്ചുള്ള പരിധിയേക്കാൾ കൂടുതൽ പിൻവലിക്കാൻ അനുമതി നൽകി, (ii) സൂപ്പർവൈസറി ആക്ഷൻ ഫ്രെയിംവർക്കിന് (എസ്.എ.എഫ്) കീഴിൽ നൽകിയിരിക്കുന്ന നിശ്ചിത നിർദ്ദേശങ്ങൾ ലംഘിച്ച് പുതിയ വായ്പകൾ വിതരണം ചെയ്തു എന്നു വെളിപ്പെട്ടു. അതനുസരിച്ച്, റിസർവ് ബാങ്ക് നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് പിഴ ചുമത്താതിരിക്കുവാനുള്ള കാരണം കാണിക്കാൻ നിർദ്ദേശിച്ച് ബാങ്കിന് ഒരു നോട്ടീസ് നൽകുകയുണ്ടായി.

നോട്ടീസിനുള്ള ബാങ്കിന്റെ മറുപടിയും വ്യക്തിപരമായ ഹിയറിംഗിനിടെ നൽകിയ വാക്കാലുള്ള സമർപ്പണങ്ങളും പരിഗണിച്ചപ്പോൾ, മുൻപറഞ്ഞ ആർ.ബി.ഐ നിർദ്ദേശങ്ങൾ പാലിക്കാത്തതായുള്ള ആരോപണം സാധൂകരിക്കപ്പെടുകയും പണപ്പിഴ ചുമത്തേണ്ടത് ശരിയാണെന്നുള്ള നിഗമനത്തിൽ ആർ.ബിഐ എത്തിച്ചേരുകയുമുണ്ടായി.

 

(യോഗേഷ് ദയാൽ)      
ചീഫ് ജനറൽ മാനേജർ

പത്രക്കുറിപ്പ് :2023-2024/1867

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?