RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S3

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78515102

മെഹമദാബാദിലെ, മെഹമദാബാദ് അർബൻ പീപ്പിൾസ് സഹകരണ ബാങ്ക് ലിമിറ്റഡിനു മേൽ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ പണപ്പിഴചുമത്തി

സെപ്തംബർ 13, 2019

മെഹമദാബാദിലെ, മെഹമദാബാദ് അർബൻ പീപ്പിൾസ് സഹകരണ ബാങ്ക്
ലിമിറ്റഡിനു മേൽ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ പണപ്പിഴചുമത്തി

2019 സെപ്തംബർ 11 ലെ ഉത്തരവിൻ പ്രകാരം, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ (ആർബിഐ) മെഹമദാബാദിലെ, മെഹമദാബാദ് അർബൻ പീപ്പിൾസ് സഹകരണ ബാങ്ക് (ബാങ്ക്) ലിമിറ്റഡിനുമേൽ 2 ലക്ഷം രൂപയുടെ പണപ്പിഴചുമത്തി ഡയറക്ടർ മാർക്ക് വായ്പകൾ അനുവദിക്കുന്ന കാര്യത്തിലും, കെവൈസി വ്യവസ്ഥകൾ എ എം എൽ മാനദണ്ഡങ്ങൾ എന്നിവയെ സംബന്ധിച്ച് റിസർവ് ബാങ്ക് പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകൾ പാലിക്കാതിരുന്നതിനുമാണ് ഈ പിഴ ചുമത്തിയിട്ടുള്ളത്.

മുകളിൽ പറഞ്ഞിരിക്കുന്ന ആർബിഐ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ബാങ്ക് പരാജയപ്പെട്ടത് കണക്കിലെടുത്താണ്, 1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 47 A(1) (c), ഒപ്പം സെക്ഷൻ 46 (4)(1), 56 എന്നിവയിലെ വ്യവസ്ഥകൾ പ്രകാരം, ആർബിഐ യിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച്, ബാങ്കിനുമേൽ ഈ പിഴ ചുമത്തിയത്. നിയന്ത്രണസംബന്ധമായ വ്യവസ്ഥകൾ പാലിക്കുന്നതിൽ വന്ന പോരായ്മകളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. അല്ലാതെ, ബാങ്കിന്‍റെ ഏതെങ്കിലും ഇടപാടിന്‍റേയോ, ഇടപാടുകാരുമായി നടത്തിയിട്ടുള്ള കരാറുകളു ടെയോ സാധുതയെ സംബന്ധിച്ച അഭിപ്രായ പ്രകടനമായി കണക്കാക്കേണ്ടതില്ല.

പശ്ചാത്തലം

ആർബിഐയ്ക്കു ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ, ബാങ്കിന്‍റെ അക്കൗണ്ടുകളും, രേഖകളും പരിശോധിച്ചതിൽ, ഡയറക്ടർമാർക്ക് നൽകിയ വായ്പകളുടെ കാര്യത്തിലും, കെവൈസിവ്യവസ്ഥകൾ/എഎംഎൽ മാനദണ്ഡങ്ങൾ എന്നിവയിലുമുള്ള ഉത്തരവുകൾ ബാങ്ക് പാലിച്ചിട്ടില്ലെന്ന് വെളിവായി. ആർബിഐ യുടെ മുകളിൽ കാണിച്ചിട്ടുള്ള ഉത്തരവുകൾ പാലിക്കാതിരുന്നതിന്, പിഴ ചുമത്താതിരിക്കാനുള്ള കാരണം കാണിക്കാനാവശ്യപ്പെട്ട് ബാങ്കിനു ഒരു നോട്ടീസു നൽകി.

ബാങ്കിന്‍റെ മറുപടിയും, നേരിട്ടു ഹാജരായി നൽകിയ സമർപ്പണങ്ങളും അതിനുശേഷം നടത്തിയ നിവേദനങ്ങളും കണക്കിലെടുത്ത് ആർബിഐ ഉത്തരവുകൾ പാലിക്കാതെ മുകളിൽ പറഞ്ഞ കുറ്റങ്ങൾ സാരവത്തായതിനാലും പിഴ ചുമത്തേണ്ടത് ആവശ്യമാണെന്നുള്ള തീരുമാനത്തിൽ ആർബിഐ എത്തുകയായി രുന്നു.

യോഗേഷ് ദയാൽ
ചീഫ് ജനറൽ മാനേജർ

പ്രസ്സ് റിലീസ് 2019-2020/699

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?