<font face="mangal" size="3">മെഹ്‌സാന അർബൻ കോ -ഓപ്പറേറ്റീവ് ബാങ്ക് Ltd., മെഹ്‌ - ആർബിഐ - Reserve Bank of India
മെഹ്സാന അർബൻ കോ -ഓപ്പറേറ്റീവ് ബാങ്ക് Ltd., മെഹ്സാന, ഗുജറാത്ത് - ഭാരതീയ റിസർവ് ബാങ്ക് പിഴ ചുമത്തിയിരിയ്ക്കുന്നു.
നവംബർ 05, 2019 മെഹ്സാന അർബൻ കോ -ഓപ്പറേറ്റീവ് ബാങ്ക് Ltd., മെഹ്സാന, ഗുജറാത്ത് - ഡയറക്റ്റർമാർ, ബന്ധുക്കൾ, അവർക്കു താൽപര്യമുള്ള സ്ഥാപനങ്ങൾ എന്നിവയ്ക്ക് വായ്പ നൽകൽ, കസ്റ്റമറെ തിരിച്ചറിയൽ, എന്നീ വിഷയങ്ങളിൽ റിസർവ്ബാങ്ക് പുറപ്പെടുവിച്ച നിർദ്ദേശങ്ങളിലെ പല നിബന്ധനകളും പാലിക്കാത്തതിനാൽ നവംബർ 04, 2019ലെ ഉത്തരവ് പ്രകാരം മെഹ്സാന അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിന് 5 കോടി രൂപയുടെ പിഴ ചുമത്തിയിരിക്കുന്നു. റിസർവ്ബാങ്ക് പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ബാങ്ക് പരാജയപെട്ടതിനാലാണ് 1949 ലെ ബാങ്കിങ് റെഗുലേഷൻ നിയമം 47A(1)(c), 46(4)(i) എന്നീ വകുപ്പുകളാൽ റിസർവ് ബാങ്കിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ബാങ്ക് പിഴ ചുമത്തിയിരിക്കുന്നത്. റിസർവ് ബാങ്കിന്റെ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ബാങ്കിന്റെ ഭാഗത്തു നിന്നും ഉണ്ടായ ന്യൂനതകളാണ് ഈ നടപടിക്ക് ആധാരമെന്നും ബാങ്കും ഇടപാടുകാരും തമ്മിൽ നടന്നിട്ടുള്ള ഇടപാടുകളുടെയും ഉടമ്പടികളുടെയും സാധുതയെ ചോദ്യം ചെയ്യുന്നില്ലെന്നും വ്യക്തമാക്കുന്നു. പശ്ചാത്തലം മാർച്ച് 31, 2018 ലെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കിയുള്ള റിസർവ് ബാങ്കിന്റെ പരിശോധന വെളിവാക്കുന്നത് മറ്റു പലതിനോടും ഒപ്പം “ഡയറക്റ്റർമാർ, ബന്ധുക്കൾ, അവർക്കു താൽപര്യമുള്ള സ്ഥാപനങ്ങൾ എന്നിവയ്ക്ക് വായ്പ നൽകൽ”, “വെളിപ്പെടുത്തൽ മാനദണ്ഡവും ചട്ടപ്രകാരമുള്ള നിബന്ധനകളും- അർബൻ സഹകരണ ബാങ്കുകൾ", “ഡയറക്റ്റർമാർക്ക് വായ്പ നൽകൽ- ഡയറക്റ്റർ ജാമ്യം നിൽക്കുന്നു - വിശദീകരണം - അർബൻ സഹകരണ ബാങ്കുകൾ”, “വെളിപ്പെടുത്തൽ മാനദണ്ഡവും ചട്ടപ്രകാരമുള്ള വായ്പാ നിബന്ധനകളും”, “നിക്ഷേപകരുടെ ശിക്ഷണത്തിനും അവബോധത്തിനുമുള്ള ഫണ്ട് പദ്ധതി, 2014 - 1949 ലെ ബാങ്കിങ് റെഗുലേഷൻ നിയമം 26A - പ്രാവർത്തിക മാർഗ്ഗനിർദേശങ്ങൾ”, “അർബൻ സഹകരണ ബാങ്കുകൾ മറ്റു ബാങ്കുകളിൽ നിക്ഷേപങ്ങൾ നടത്തുന്നതിനെ കുറിച്ച്”, “കസ്റ്റമറെ തിരിച്ചറിയൽ - മാസ്റ്റർ ഡയറക്ഷൻസ്”, എന്നീ നിർദ്ദേശങ്ങളിലെ പല നിബന്ധനകളും പാലിക്കുന്നതിൽ ബാങ്ക് പരാജയപ്പെട്ടു എന്നാണ്. ഈ ലംഘനത്തിന് പിഴ ചുമത്താതിരിക്കുവാൻ എന്തെങ്കിലും കാരണമുണ്ടെങ്കിൽ അവ ബോധ്യപെടുത്തുന്നതിനായി കമ്പനിക്കു കാരണം കാണിക്കൽ നോട്ടീസ് നൽകുകയുണ്ടായി. ഈ വിഷയത്തിന് ആസ്പദമായ എല്ലാ വസ്തുതകളും കമ്പനിയുടെ മറുപടിയും കമ്പനി നേരിട്ട് അവതരിപ്പിച്ച വാദങ്ങളും കൂലംകക്ഷമായി പരിശോധിച്ചതിനുശേഷം റിസർവ്ബാങ്ക് പുറപ്പെടുവിച്ച “ഡയറക്റ്റർമാർ, ബന്ധുക്കൾ, അവർക്കു താൽപര്യമുള്ള സ്ഥാപനങ്ങൾ എന്നിവയ്ക്ക് വായ്പ നൽകൽ”, “കസ്റ്റമറെ തിരിച്ചറിയൽ”, എന്നീ നിർദ്ദേശങ്ങള് ലംഘിച്ചു എന്ന് തീര്ച്ചപ്പെടുത്തുകയും അതിനാൽ പിഴ ചുമത്തേണ്ടതാണ് എന്ന നിഗമനത്തില് ഭാരതീയ റിസർവ് ബാങ്ക് എത്തുകയും ചെയ്തു. (യോഗേഷ് ദയാൽ) പത്രപ്രസ്താവന: 2019-2020/1112 |