<font face="mangal" size="3px">യൂണിയൻ ബാങ്ക് ഓഫ് ഇൻഡ്യയ്ക്കുമേൽ റിസർവ് ബാ! - ആർബിഐ - Reserve Bank of India
യൂണിയൻ ബാങ്ക് ഓഫ് ഇൻഡ്യയ്ക്കുമേൽ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ പണപ്പിഴ ചുമത്തി
ജൂലൈ 15, 2019 യൂണിയൻ ബാങ്ക് ഓഫ് ഇൻഡ്യയ്ക്കുമേൽ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ പണപ്പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, (ആർബിഐ) 2019 ജൂലൈ 9-ന്, യൂണിയൻ ബാങ്ക് ഓഫ് ഇൻഡ്യ (പ്രസ്തുത ബാങ്ക്) യ്ക്കുമേൽ ഒരു ദശലക്ഷം രൂപയുടെ പണപ്പിഴ ചുമത്തി. ആർബിഐ പുറപ്പെടുവിച്ചിട്ടുള്ള സൈബർസുരക്ഷാ രൂപഘടന സംബന്ധമായ ഉത്തരവുകൾ പാലിക്കാതിരുന്നതിനാണ് ഈ പിഴചുമത്തിയിട്ടുള്ളത്. 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 47A(1)(c), ഒപ്പം 46 (4) (i) സെക്ഷൻ 51(1) എന്നിവയിലെ വ്യവസ്ഥകൾ പ്രകാരം ആർബിഐയിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ചാണ് ഈ പിഴ ചുമത്തിയിട്ടുള്ളത്. നിയന്ത്രണ സംബന്ധമായ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വന്ന പോരായ്മകൾക്കാണ് ഈ പിഴചുമത്തിയിട്ടുള്ളത്. അല്ലാതെ, പ്രസ്തുത ബാങ്ക് അതിന്‍റെ ഇടപാടുകാരുമായി ഏർപ്പെട്ടിട്ടുള്ള ഇടപാടുകളോ, കരാറുകളോ സംബന്ധമായ അഭിപ്രായ പ്രകടനമായി കരുതേണ്ടതില്ല. പശ്ചാത്തലം 2016-ൽ പ്രസ്തുത ബാങ്കിന്‍റെ സ്വിഫ്റ്റ് (SWIFT) സിസ്റ്റത്തിലൂടെ 171 ദശലക്ഷം യുഎസ് ഡോളർ മൂല്യമുള്ള ഏഴ് കപട സന്ദേശങ്ങൾ പുറപ്പെടുവിച്ചതിനെ തുടർന്ന്, ബാങ്കിന്‍റെ സൈബർ സുരക്ഷാ രൂപഘടനയെ സംബന്ധിച്ച് നടത്തിയ പരിശോധന നിരവധി പോരായ്മകൾ വെളിച്ചത്ത്കൊണ്ടുവന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ, പ്രസ്തുത ബാങ്കിനുമേൽ നിലവിലുള്ള നിർദ്ദേശങ്ങൾ പാലിക്കാതിരുന്നതിന് പിഴവു ചുമത്താതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ ഒരു നോട്ടീസ് നൽകുക യുണ്ടായി. ബാങ്കിന്‍റെ മറുപടികളും, മുഖദാവിൽ സമർപ്പിച്ച നിവേദനങ്ങളും പരിഗണിച്ചതിനുശേഷമാണ് മുകളിൽ പറഞ്ഞ പണപ്പിഴ ചുമത്താൻ ആർബിഐ തീരുമാനിച്ചത്. നിർദ്ദേശങ്ങൾ എത്രത്തോളം പാലിക്കപ്പെട്ടില്ല. എന്തെല്ലാം തിരുത്തൽ നടപടികളെടുത്തു എന്നതിന്‍റെ അടിസ്ഥാനത്തിലായിരുന്നു മുകളിൽ പറഞ്ഞ പിഴചുമത്തിയത്. യോഗേഷ് ദയാൽ പ്രസ്സ് റിലീസ് 2019-2020/153 |