RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78511504

യെസ് ബാങ്കിന് ഭാരതീയ റിസര്‍വ് ബാങ്ക് പിഴ ചുമത്തിയിരിക്കുന്നു.

ഒക്‌ടോബർ 24, 2017

യെസ് ബാങ്കിന് ഭാരതീയ റിസര്‍വ് ബാങ്ക് പിഴ ചുമത്തിയിരിക്കുന്നു.

വരുമാനം തിരിച്ചറിയൽ/ ആസ്തി വർഗ്ഗീകരണം എന്നതിന്റെ മാനദണ്ഡങ്ങളെ കുറിച്ചുള്ള റിസർവ് ബാങ്കിന്റെ ഡയറക്ഷൻസ് അനുസരിക്കാതിരിക്കുക, ATM ന്റെ സുരക്ഷയെ ബാധിക്കുന്ന സംഭവം സമയബന്ധിതമായി അറിയിക്കാതിരിക്കുക എന്നീ കാരണങ്ങളാൽ 2017 ഒക്‌ടോബർ 23ന് യെസ് ബാങ്കിന് 6 കോടി രൂപ സാമ്പത്തിക പിഴ ചുമത്തിയിരിക്കുന്നു. . റിസർവ് ബാങ്ക് പുറപ്പെടുവിച്ച ഡയറക്ഷൻസ് പാലിക്കുന്നതിൽ ബാങ്ക് പരാജയപ്പെട്ടു എന്ന വസ്തുത കണക്കിലെടുത്താണ് 1949 ലെ ബാങ്കിംഗ് റഗുലേഷന്‍ നിയമം 47 എ(1)(c), 46(4)(i) എന്നീ വകുപ്പുകള്‍ പ്രകാരം ഭാരതീയ റിസര്‍വ് ബാങ്കില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് പിഴ ചുമത്തിയത്.

ബാങ്കും ഇടപാടുകാരും തമ്മിൽ ഒപ്പിട്ട ഏതെങ്കിലും കരാറിന്റെയോ ഇടപാടുകളുടെയോ സാധുതയെകുറിച്ചു സംശയമില്ലെന്നും നിയന്ത്രണ വിധേയത്വത്തിന്റെ അപര്യാപ്തതയാണ് ഈ നടപടിയ്ക്ക് ആധാരമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കുന്നു.

പശ്ചാത്തലം

2016 മാർച്ച് 31 ലെ സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനത്തിലുള്ള സ്റ്റാട്യൂട്ടറി ഇൻസ്‌പെക്ഷൻ വെളിവാക്കുന്നത് നിഷ്ക്രിയ ആസ്തികൾ നിർണയിക്കുന്നതിൽ റിസർവ് ബാങ്കിന്റെ പല നിയന്ത്രണങ്ങളും ലംഘിച്ചു എന്നാണ്. ബാങ്ക് ATM ന്റെ സൈബർ സുരക്ഷാ വീഴ്ചകൾ നിശ്ചിത സമയ പരിധിക്കുള്ളിൽ റിസർവ് ബാങ്കിനെ അറിയിച്ചിട്ടില്ല. ഇൻസ്‌പെക്ഷൻ റിപ്പോർട്ടിന്റെയും പ്രസക്തമായ മറ്റു രേഖകളുടെയും അടിസ്ഥാനത്തിൽ റിസർവ് ബാങ്കിന്റെ നിയന്ത്രണങ്ങൾ പാലിക്കാത്തതിനുള്ള പിഴ ഈടാക്കാതിരിക്കാൻ എന്തെങ്കിലും കാരണങ്ങൾ ഉണ്ടെങ്കിൽ അത് കാണിക്കാനുള്ള നോട്ടീസ് 2017 ജൂലൈ 6 നും അതിനു തുടർച്ചയായി അനുബന്ധ നോട്ടീസ് ഓഗസ്റ്റ് 24 നും നൽകുകയുണ്ടായി. ബാങ്ക് നേരിട്ടും എഴുതിതയ്യാറാക്കിയ മറുപടിയിലൂടെയും നൽകിയവിശദീകരണവും പിന്നീട് സമർപ്പിച്ച കൂടുതൽ വിവരങ്ങളും രേഖകളും കൂലംകക്ഷമായി പരിശോധിച്ചതിനുശേഷം ബാങ്ക് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു എന്ന് ഉറപ്പുവരുത്തുകയും അതിനാല്‍ പിഴ ചുമത്തേണ്ടതാണ് എന്ന നിഗമനത്തില്‍ ഭാരതീയ റിസര്‍വ് ബാങ്ക് എത്തുകയും ചെയ്തു.

ജോസ് ജെ കാട്ടൂർ
ചീഫ് ജനറൽ മാനേജർ

പത്രപ്രസ്താവന : 2017-2018/1116

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?