RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S3

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78527191

പ്രശ്നപരിഹാര ചട്ടക്കൂട്-2.0: വ്യക്തികളുടെയും ചെറുകിട വ്യാപാരങ്ങളുടെയും കോവിഡ്-19 സംബന്ധമായുള്ള വിഷമതകളുടെ പരിഹാരം

RBI/2021-22/31
DOR.STR.REC.11/21.04.48/2021-22

2021 മെയ് 5,

എല്ലാ വാണിജ്യ ബാങ്കുകൾക്കും (സ്മാൾ ഫിനാൻസ് ബാങ്കുകൾ, ലോക്കൽ ഏരിയ ബാങ്കുകൾ, പ്രാദേശിക ഗ്രാമീണ ബാങ്കുകൾ ഉൾപ്പെടെ)
എല്ലാ പ്രാഥമിക (അർബൻ) സഹകരണ ബാങ്കുകൾക്കും/ സംസ്ഥാന സഹകരണ ബാങ്കുകൾക്കും/ ജില്ലാ സഹകരണ സംഘങ്ങൾക്കും
എല്ലാ അഖിലേന്ത്യാ ധനകാര്യ സ്ഥാപനങ്ങൾക്കും
എല്ലാ ബാങ്കിംഗ്--ഇതര ധനകാര്യ കമ്പനികൾക്കും (ഭവനവായ്പാ കമ്പനികൾ ഉൾപ്പെടെ)

പ്രിയപ്പെട്ട മാഡം/ സർ,

പ്രശ്നപരിഹാര ചട്ടക്കൂട്-2.0: വ്യക്തികളുടെയും ചെറുകിട വ്യാപാരങ്ങളുടെയും കോവിഡ്-19 സംബന്ധമായുള്ള വിഷമതകളുടെ പരിഹാരം

ഭാരതീയ റിസർവ് ബാങ്ക് കോവിഡ്-19 സംബന്ധമായ വിഷമതകൾക്കുള്ള പ്രശ്നപരിഹാര ചട്ടക്കൂട് (പ്രശ്നപരിഹാര ചട്ടക്കൂട്-1.0) എന്ന വിഷയത്തെ പറ്റിയുള്ള അതിന്‍റെ 2020 ഓഗസ്റ്റ് 6 ലെ DOR.No.BP.BC/3/21.04.048/2020-21 നമ്പർ സർക്കുലർ പ്രകാരം അർഹതയുള്ളതും ഉടമസ്ഥതക്ക് മാറ്റമില്ലാത്തതുമായ കോർപ്പറേറ്റ് വായ്പകളെയും വ്യക്തിഗത വായ്പകളെയും സംബന്ധിച്ച്, അവയെ സ്റ്റാൻഡേർഡ് എന്ന് വർഗ്ഗീകരിക്കുമ്പോൾ തന്നെ, നിർദ്ദിഷ്ട നിബന്ധനകൾക്കുവിധയമായി, ഒരു പ്രശ്ന പരിഹാര പദ്ധതി നടപ്പാക്കുവാൻ വായ്പാദാതാക്കളെ പ്രാപ്തരാക്കുന്നതിനു വേണ്ടി ഒരു ജാലകം പ്രദാനം ചെയ്തിട്ടുണ്ട്.

2. അടുത്തു കഴിഞ്ഞ ആഴ്ചകളിൽ ഇന്ത്യയിലുണ്ടായ കോവിഡ്-19 മഹാമാരിയുടെ പുനരുജ്ജീവനവും അതിനെ തുടർന്ന് മഹാമാരിയുടെ വ്യാപനം തടയുന്നതിന് എടുത്ത കണ്ടയ്ൻമെന്‍റ് നടപടികളും ഈടാക്കൽ പ്രക്രിയയെ സമ്മർദ്ദത്തിലാക്കുകയും പുതിയ അനിശ്ചിതത്വങ്ങൾ സൃഷ്ടിക്കുകയും ചെയ്തേക്കാം വ്യക്തികളായ വായ്പ കാർക്കും ചെറുകിട വ്യാപാരങ്ങൾക്കും ഉണ്ടായേക്കാവുന്ന വിഷമതകൾ ദൂരീകരിയ്ക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി താഴെ കൊടുത്തിട്ടുള്ള വിധം ഒരുകൂട്ടം നടപടികൾ പ്രഖ്യാപിക്കുന്നു. ഈ നടപടികൾ വിശാലമായ അർത്ഥത്തിൽ ഉചിതമായ മാറ്റങ്ങൾ സഹിതം പ്രശ്നപരിഹാര ചട്ടക്കൂട്-1.0 ന്‍റെ ബാഹ്യ രേഖകളുമായി യോജിക്കുന്നുണ്ട്.

3. ഈ സർക്കുലറിന്‍റെ ഭാഗം-എ വ്യക്തികൾക്കും ചെറുകിട വ്യാപാരങ്ങൾക്കും കൊടുത്തിട്ടുള്ള വായ്പകളുടെ പ്രശ്നപരിഹാരത്തിനുള്ള നിർദിഷ്ട ആവശ്യകതകളുമായി ബന്ധപ്പെട്ടുള്ളതും ഭാഗം-ബി (i) വ്യാപാര ആവശ്യങ്ങൾക്ക് വായ്പ എടുത്തിട്ടുള്ള വ്യക്തികൾക്കും (ii) മുൻപ് പ്രശ്നപരിഹാര പദ്ധതികൾ നടപ്പാക്കിയിട്ടുള്ള ചെറുകിട വ്യാപാരങ്ങൾക്കും വേണ്ട പ്രവർത്തനമൂലധന പിന്തുണയുമായി ബന്ധപ്പെട്ടുള്ളതും ആകുന്നു. ഭാഗം-സി ഈ ജാലകത്തിനുകീഴിൽ നടപ്പാക്കിയിട്ടുള്ള പ്രശ്നപരിഹാര പദ്ധതികളെ സംബന്ധിച്ച് വായ്പാസ്ഥാപനങ്ങൾക്കു വേണ്ടിയുള്ള വെളിപ്പെടുത്തൽ ആവശ്യകതകളെ പട്ടികയാക്കി കാണിക്കുന്നു.

A. വ്യക്തികൾക്കും ചെറുകിട വ്യാപാരങ്ങൾക്കും കൊടുത്തിട്ടുള്ള വായ്പകളുടെ പ്രശ്നപരിഹാരം

4. വ്യക്തികളായ കടക്കാർക്കും ചെറുകിട വ്യാപാരങ്ങൾക്കും അവരുടെ വായ്പകളെ സംബന്ധിച്ച് പ്രശ്നപരിഹാര പദ്ധതികൾ നടപ്പാക്കുന്നതിന് ഒരു പരിമിത ജാലകം വാഗ്ദാനം ചെയ്യുന്നതിനും പ്രശ്നപരിഹാര പദ്ധതി നടപ്പാക്കിയാൽ അതേ വായ്പകളെ സ്റ്റാൻഡേർഡ് ആയി വർഗീകരിക്കാനും, ഇനി നിർദ്ദേശിക്കുന്ന വ്യവസ്ഥകൾക്കു വിധേയമായി വായ്പാ സ്ഥാപനങ്ങളെ അനുവദിച്ചിട്ടുണ്ട്.

5. താഴെ പറയുന്ന കടക്കാർ വായ്പാ സ്ഥാപനങ്ങളാൽ പ്രശ്നപരിഹാര ജാലക പിന്തുണ അഭ്യർത്ഥിക്കപ്പെടുന്നതിന് അർഹതയുള്ളവരാണ്.

(a) വായ്പാ സ്ഥാപനങ്ങൾ അവരുടെ സ്വന്തം ഉദ്യോഗസ്ഥർക്കു/ ജീവനക്കാർക്ക് നൽകുന്ന വായ്പാ സൗകര്യങ്ങൾ ഒഴിച്ചുള്ള വ്യക്തിഗത വായ്പകൾ എടുത്തിട്ടുള്ള വ്യക്തികൾ (“XBRL റിട്ടേൺസ്-ബാങ്കിംഗ് സ്ഥിതിവിവരക്കണക്കുകളുടെ പൊരുത്തപ്പെടൽ” എന്ന വിഷയത്തിന്മേൽ 2018 ജനുവരി നാലാം തീയതിയിലെ DBRNo.BP BC99/08.13.100/2017-18 നമ്പർ സർക്കുലറിൽ നിർവ്വഹിച്ചിട്ടുള്ള പ്രകാരം)

(b) വ്യാപാര ആവശ്യങ്ങൾക്കായി വായ്പകളും അഡ്വാൻസുകളും എടുത്തിട്ടുള്ളവരും വായ്പാസ്ഥാപനങ്ങളിൽ നിന്നുമുള്ള മൊത്തം 2021 മാർച്ച് 31ന്, 25 കോടി രൂപയിൽ കവിയാത്തവരുമായ വ്യക്തികൾ.

(c) വായ്പാ സ്ഥാപനങ്ങളിൽ നിന്നും ഉള്ള ആകെ വായ്പ 2021 മാർച്ച് 31ന് 25 കോടി രൂപയിൽ കവിയാത്തവരും 2021 മാർച്ച് 31ന് സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളെന്ന് വർഗീകരിക്കപ്പെടാത്തവരുമായ, ചില്ലറ, മൊത്ത വ്യാപാരത്തിൽ ഏർപ്പെട്ടിട്ടുള്ളവരും ഉൾപ്പെടെയുള്ള ചെറുകിട വ്യാപാരങ്ങൾ.

എന്നാൽ കടക്കാരനെ അക്കൗണ്ടുകൾ/ വായ്പാ സൗകര്യങ്ങൾ കോവിഡ്-19 വുമായി ബന്ധപ്പെട്ട വിഷമതകൾക്ക് വേണ്ടിയുള്ള പ്രശ്നപരിഹാര ചട്ടക്കൂടിന്മേലുള്ള എഫ്.എ.എ യുടെ ക്രമനമ്പർ രണ്ടിന്‍റെ പ്രതികരണവും ചേർത്തുവായിക്കുമ്പോൾ, അതായത് പ്രശ്നപരിഹാര ചട്ടക്കൂട്1.0 ന്‍റെ ഖണ്ഡം 2 ന്‍റെ (എ) മുതൽ (ഇ) വരെയുള്ള ഉപഖണ്ഡങ്ങളിലെ പട്ടികയിൽ കൊടുത്തിട്ടുള്ള വിഭാഗങ്ങളിൽപ്പെട്ടതാകാൻ പാടുള്ളതല്ല.

എന്നുമാത്രമല്ല കടക്കാരന്‍റെ അക്കൗണ്ടുകൾ താഴെയുള്ള ഖണ്ഡം 22 ൽ പറഞ്ഞിരിക്കുന്ന സവിശേഷ ഒഴിവാക്കാലിന്നു വിധേയമായി പ്രശ്നപരിഹാര ചട്ടക്കൂട് 1.0 പ്രകാരമുള്ള യാതൊരു പ്രശ്നപരിഹാരവും പ്രയോജനപ്പെടുത്തിയിരിക്കാൻ പാടുള്ളതല്ല.

എന്നുതന്നെയുമല്ല കടക്കാരനുള്ള വായ്പാ സൗകര്യങ്ങൾ/ നഷ്ടസാധ്യതയുള്ള നിക്ഷേപങ്ങൾ എന്നിവ വായ്പാ സ്ഥാപനങ്ങൾ 2021 മാർച്ച് 31ന് സ്റ്റാൻഡേർഡ് വിഭാഗത്തിൽ ഉൾപ്പെടുത്തപ്പെട്ടവ ആയിരിക്കണം.

6. ഈ സർക്കുലറിലെ നിബന്ധനകൾ ലംഘിച്ച് നടപ്പാക്കപ്പെടുന്ന ഏതൊരു പ്രശ്നപരിഹാര പദ്ധതിയും 2019 ജൂൺ 7 ലെ സമ്മർദ്ദ ആസ്തികളുടെ പ്രശ്നപരിഹാരത്തിനുള്ള വിവേകപൂർണമായ ചട്ടക്കൂട് കൊണ്ട് അല്ലെങ്കിൽ വിവേകപൂർണമായ ചട്ടക്കൂട് ബാധകമല്ലാത്ത പ്രത്യേക വിഭാഗം വായ്പാ സ്ഥാപനങ്ങൾക്ക് ബാധകമല്ലാത്ത പ്രത്യേക വിഭാഗം വായ്പാ സ്ഥാപനങ്ങൾക്ക് ബാധകമാകുന്ന പ്രസക്ത വ്യവസ്ഥകൾ കൊണ്ട് പൂർണമായും നിയന്ത്രിക്കപ്പെടുന്നതായിരിക്കും

പ്രശ്നപരിഹാര പ്രക്രിയ പ്രാവർത്തികമാക്കാൻ

7. ഈ സൗകര്യത്തിനു കീഴിലുള്ള പ്രശ്നപരിഹാരം കോവിഡ്-19 കാരണമായി വിഷമതകൾ ഉള്ള കടം വാങ്ങലുകാർക്ക് മാത്രമേ ലഭ്യമാക്കുന്നുള്ളൂ എന്ന് ഉറപ്പാക്കിക്കൊണ്ട് ഈ ചട്ടക്കൂടിന് കീഴിൽ അർഹതയുള്ള കടം കൊള്ളുന്നവർക്ക് വേണ്ടി നിലനിൽക്കുന്ന പ്രശ്നപരിഹാര പദ്ധതികളുടെ നടപ്പാക്കാൽ സംബന്ധിച്ചുള്ള ബോർഡ് അംഗീകൃത നയങ്ങൾ വായ്പാ സ്ഥാപനങ്ങൾ എത്രയും പെട്ടെന്ന് (ഈ സർക്കുലർ തീയതി മുതൽ നാല് ആഴ്ചകൾക്കകം രൂപീകരിച്ചിരിക്കേണ്ടതാണ്. പ്രസ്തുത ബോർഡ് അംഗീകൃതനയം മറ്റു കാര്യങ്ങൾക്കൊപ്പം വായ്പാ സ്ഥാപനങ്ങൾ ഏതെല്ലാം കടക്കാർക്ക് വേണ്ടിയാണോ പ്രശ്നപരിഹാരം പരിഗണിക്കുന്നതിനു സമ്മതിക്കുന്നത് അവരുടെ അർഹത വിശദമാക്കി ഇരിക്കേണ്ടതും ഈ ജാലകത്തിനു കീഴിൽ പ്രശ്നപരിഹാരത്തിന് അപേക്ഷിക്കുന്നവരുടെയും ഒപ്പം അല്ലെങ്കിൽ പ്രശ്നപരിഹാരം അനുഭവിച്ചുകൊണ്ടിരിക്കുന്നവരുടെയും സങ്കട നിവാരണത്തിനുവേണ്ടി ബന്ധപ്പെട്ട കടംകൊള്ളലുകാരനെയും അതുപോലെ സംവിധാനത്തെയും സംബന്ധിച്ച് ഒരു പ്രശ്നപരിഹാര പദ്ധതി നടപ്പാക്കേണ്ടതിന്‍റെ അവശ്യകത സ്ഥാപിക്കുന്നതിനായി വായ്പാ സ്ഥാപനങ്ങൾ അനുസരിക്കേണ്ട യഥാർത്ഥ ജാഗ്രതാ പരിഗണനകൾ വ്യക്തമാക്കിയിരിക്കേണ്ടതും ആകുന്നു. ബോർഡ് അംഗീകരിച്ച നയം മതിയായ രീതിയിൽ പരസ്യമാക്കി എടുക്കേണ്ടത് എളുപ്പം പ്രാപ്യമാകുന്ന വിധം സ്ഥാപനങ്ങളുടെ വെബ്സൈറ്റിൽ ലഭ്യമാക്കിയിരിക്കേണ്ടതുമാണ്.

8. വായ്പാ സ്ഥാപനവും കടം കൊള്ളുന്ന വ്യക്തിയും ഒരു പ്രശ്നപരിഹാര പദ്ധതി അന്തിമമാക്കുന്നതിനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകുന്നതിനു സമ്മതിക്കുമ്പോൾ ആ കടം കൊള്ളുന്ന വ്യക്തിയെ സംബന്ധിച്ച് ഈ ജാലകത്തിനു കീഴിൽ പ്രശ്നപരിഹാര പ്രക്രിയ പ്രാവർത്തികമായത് ആയി കരുതപ്പെടുന്നതായിരിക്കും. വായ്പാ സ്ഥാപനങ്ങൾക്ക് അവരുടെ ഇടപാടുകാരിൽ നിന്നും ഈ ജാലകത്തിനു കീഴിൽ പ്രശ്നപരിഹാര പ്രക്രിയ പ്രാവർത്തികമാക്കുന്നതിന് ആയി ലഭിക്കുന്ന അഭ്യർത്ഥനകളെ സംബന്ധിച്ച് ഈ സർക്കുലറിലെ നിർദ്ദേശങ്ങളും മുകളിൽ പറഞ്ഞ വിധം രൂപപ്പെടുത്തിയിട്ടുള്ള ബോർഡ് അംഗീകൃത നയവും പ്രകാരം, പ്രശ്നപരിഹാരത്തിനുള്ള അർഹത നിർണയം പൂർത്തീകരിച്ച് ഇരിക്കേണ്ടത് അപേക്ഷകളിലും, എടുത്ത തീരുമാനം അപേക്ഷകൾ കിട്ടിയ തീയതി മുതൽ 30 ദിവസത്തിനകം അപേക്ഷകരെ വായ്പാ സ്ഥാപനം രേഖാമൂലം അറിയിച്ചിരിക്കണ്ടതുമാകുന്നു .പ്രക്രിയ പൂർത്തിയാക്കുന്നതിനുള്ള സമയം ഏറ്റവും അനുകൂലമാക്കി തീർക്കുവാൻ വായ്പ സ്ഥാപനങ്ങൾ മുകളിൽ പറഞ്ഞ പോലെ അവരുടെ ബോർഡ് അംഗീകരിച്ച നയങ്ങളുടെ ഭാഗമായി ഉൽപ്പന്ന തലത്തിലല്‍ ക്രമീകൃത ടെമ്പ്ലേറ്റുകൾ പ്രശ്നപരിഹാരത്തിനായി തയ്യാറാക്കേണ്ടതാണ്.

9. ഈ ജാലകത്തിനു കീഴിൽ പ്രശ്നപരിഹാര പ്രക്രിയ പ്രാവർത്തികമാക്കുന്നതിനുള്ള തീരുമാനം ഒരേ കടം വാങ്ങൽകാർക്ക് വായ്പ നൽകിയിട്ടുള്ള ഓരോ വായ്പാ സ്ഥാപനവും സ്വതന്ത്രമായി എടുക്കേണ്ടതാണ്.

10. ഈ ജാലകത്തിനു കീഴിൽ അനുവദിക്കപ്പെട്ടിട്ടുള്ള പ്രശ്നപരിഹാരം പ്രാവർത്തികമാക്കലിനുള്ള അവസാന തീയതി 2021 സെപ്റ്റംബർ 30 ആണ്.

പ്രശ്ന പരിഹാര പദ്ധതികളുടെ അനുവദിക്കപ്പെട്ട പ്രത്യേകതകളും, നടപ്പാക്കലും

11. വായ്പാ കാരന്‍റെ വരുമാന സ്രോതസ്സുകളുടെ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിൽ ഈ ജാലകത്തിനു കീഴിൽ നടപ്പാക്കുന്ന പ്രശ്നപരിഹാര പദ്ധതികളിൽ, മറ്റു കാര്യങ്ങൾക്കൊപ്പം, പണം കൊടുക്കുന്നത് പുനഃസംവിധാനം ചെയ്യൽ, ജനിച്ചതും ജനിക്കാനുള്ളതുമായ ഏതു പലിശയും മറ്റൊരു വായ്പയായി മാറ്റം വരുത്തൽ പ്രവർത്തനമൂലധന അനുമതികളിൽ പരിഷ്കരണങ്ങൾ കാലാവധി നീട്ടിക്കൊടുക്കൽ മുതലായവയും ഉൾപ്പെടുന്നു . എന്തായാലും വിട്ടുവീഴ്ചകൾ ചെയ്തുള്ള ഒത്തുതീർപ്പുകൾ ഇക്കാര്യത്തിൽ ഒരു പ്രശ്നപരിഹാര പദ്ധതിയായി അനുവദിക്കപ്പെട്ടിട്ടില്ല.

12. കാലാവധി നീട്ടി കൊടുക്കൽ അനുവദിക്കുകയാണെങ്കിൽ പരമാവധി രണ്ടു വർഷത്തേക്ക് ആയിരിക്കുകയും പ്രശ്നപരിഹാര പദ്ധതി നടപ്പാക്കിയാൽ ഉടനടി പ്രാബല്യത്തിൽ വരുകയും ചെയ്യുന്നതായിരിക്കും. വായ്പകളുടെ ശേഷിക്കുന്ന കാലാവധി കൂട്ടി, പേയ്മെന്‍റു കാലാവധി ദീർഘിപ്പിച്ചോ അല്ലാതെയോ, വായ്പക്കാർക്ക് നീട്ടി നൽകാവുന്നതാണ്. ശിഷ്ടകാലാവധി നീട്ടുന്നതിന് ഉള്ള മൊറട്ടോറിയം കാലം അനുവദിച്ചിട്ടുണ്ടെങ്കിൽ അതും ഉൾപ്പെടെ, ആകെ കാലാവധി രണ്ടുവർഷം ആയിരിക്കും.

13. പ്രശ്ന പരിഹാര പദ്ധതി കടത്തിന്‍റെ ഒരുഭാഗം ഓഹരിയായോ അല്ലെങ്കിൽ വിപണനം ചെയ്യാവുന്നതും പരിവർത്തനം അനുവദിക്കാത്തതും കടക്കാരൻ പുറപ്പെടുവിച്ചിട്ടുള്ളതുമായ മറ്റു ഡെബ്റ്റ് സെക്യൂരിറ്റികൾ ആയോ, ബാധകമായ ഇടങ്ങളിൽ മാറ്റുന്നതിനുള്ള നിബന്ധന ഉൾപ്പെട്ടിട്ടുള്ളത് ആകേണ്ടതും പ്രശ്നപരിഹാര ചട്ടക്കൂട്-1.0 ന്‍റെ അനുബന്ധത്തിന്‍റെ ഖണ്ഡികകൾ 30-32 പ്രകാരം നിയന്ത്രിക്കപ്പെടുന്നതും ആയിരിക്കും.

14. DOR.No.BP.BC/13/21.14-04.048/2020-21 നമ്പർ 2020 സെപ്റ്റംബർ 7ം തീയതിയിലെ നമ്പർ 2020 സെപ്റ്റംബർ ഏഴാം തീയതിയിലെ “കോവിഡ്-19 സംബന്ധമായ സമ്മർദ്ദങ്ങൾക്ക് വേണ്ടിയുള്ള പ്രശ്നപരിഹാര ചട്ടക്കൂട്--ധനപരമായ പരാമീറ്റേർസ്” എന്ന വിഷയത്തിലുള്ള സർക്കുലറിൽ അടങ്ങിയിട്ടുള്ള നിർദ്ദേശങ്ങൾ ഈ ജാലകത്തിനു കീഴിൽ നടപ്പാക്കപ്പെടുന്ന പ്രശ്നപരിഹാര പദ്ധതികൾക്ക് ബാധകമായിരിക്കുന്നതല്ല. ഈ ജാലകത്തിനു കീഴിൽ പ്രശ്നപരിഹാര പ്രക്രിയ പ്രാവർത്തികമാക്കുന്ന തീയതി മുതൽ 90 ദിവസത്തിനകം പ്രശ്നപരിഹാര പദ്ധതി അന്തിമമാക്കുകയും നടപ്പാക്കുകയും ചെയ്തിരിക്കേണ്ടതാണ്.

15. പ്രശ്നപരിഹാര ചട്ടക്കൂട്-1.0 ന്‍റെ ഖണ്ഡിക 10 ൽ ചേർത്തിട്ടുള്ള എല്ലാ വ്യവസ്ഥകളും നിറവേറ്റിയെങ്കിൽ മാത്രമേ പ്രശ്നപരിഹാര പദ്ധതി നടപ്പാക്കാനായി എന്നു കരുതുകയുള്ളൂ.

ആസ്തി വർഗീകരണവും ഫണ്ടുകൾ വകയിരുത്തലും

16. ഈ സർക്കുലറിലെ വ്യവസ്ഥകൾ പാലിച്ചുകൊണ്ട് ഒരു പ്രശ്നപരിഹാര പദ്ധതി നടപ്പാക്കുകയാണെങ്കിൽ സ്റ്റാൻഡേർഡ് എന്ന് വർഗീകരിച്ചിട്ടുള്ള വായ്പാ അക്കൗണ്ടുകൾ പദ്ധതി നടപ്പിലാകുമ്പോഴും അങ്ങനെതന്നെ നിലനിറുത്തേണ്ടതും എന്നാൽ പദ്ധതി പ്രാവർത്തികമാക്കൽ പ്രക്രിയ തുടങ്ങുന്നതിനും നടപ്പിലാക്കുന്നതിനും ഇടയ്ക്കുള്ള സമയത്ത് നിഷ്ക്രിയ ആസ്തി വിഭാഗത്തിലേക്ക് തെന്നിപോകുന്ന വായ്പാ അക്കൗണ്ടുകൾ പ്രശ്നപരിഹാര പദ്ധതി നടപ്പാക്കുന്ന തീയതിയിൽ സ്റ്റാൻഡേർഡ് ആയി ഉയർത്തപ്പെടേണ്ടതുമാണ്.

17. ഇത്തരം വായ്പകളുടെ പിന്നീടുള്ള ആസ്തി വർഗ്ഗീകരണം തീരുമാനിക്കുന്നത് 2015 ജൂലൈ ഒന്നാം തീയതിയിലെ വായ്പകളെ സംബന്ധിച്ചുള്ള ആദായം അംഗീകരിക്കലിനുള്ള വിവേകപൂർണ മാനദണ്ഡങ്ങൾ, ആസ്തി വർഗ്ഗീകരണം, ഫണ്ട് വകയിരുത്തൽ എന്നീ വിഷയങ്ങളിലുള്ള മുഖ്യ സർക്കുലറിൽ വ്യക്തമാക്കിയിട്ടുള്ള അളവുകോലുകൾ അനുസരിച്ച് അല്ലെങ്കിൽ പ്രത്യേക വിഭാഗം വായ്പാ സ്ഥാപനങ്ങൾക്ക് ബാധകമാക്കിയിട്ടുള്ള മറ്റു പ്രസക്ത നിർദ്ദേശങ്ങൾ (നിലവിലുള്ള ഐ.ആർ.എ.സി മാനദണ്ഡങ്ങൾ) അനുസരിച്ച് ആയിരിക്കുന്നതാണ്.

18. പ്രശ്ന പരിഹാര ക്രിയ പ്രാവർത്തികമാക്കിയാൽ ആരംഭിച്ച വായ്പ ക്കാരെ സംബന്ധിച്ച് അവരുടെ ഇടക്കാല രൊക്കം പണ ആവശ്യകതകൾ നിറവേറ്റുന്നതിനായി പദ്ധതി നടപ്പാക്കുന്നതിന് മുൻപുതന്നെ അവർക്ക് അധിക ധനസഹായം നൽകുന്നതിന് സ്ഥാപനങ്ങളെ അനുവദിച്ചിരിക്കുന്നു. ഈ അധിക ധനസഹായത്തെ വായ്പക്കാരന്‍റെ യഥാർത്ഥ ഇടക്കാല പ്രകടനം പരിഗണിക്കാതെ പദ്ധതി നടപ്പാക്കുന്നതുവരെ സ്റ്റാൻഡേർഡ് വിഭാഗത്തിൽ ഉൾപ്പെടുത്തേണ്ടതുമാണ്. എങ്ങനെ ആയാലും പ്രശ്നപരിഹാര പദ്ധതി നിശ്ചിത സമയ രേഖകൾക്കകത്ത് നടപ്പാക്കിയിട്ടില്ലെങ്കിൽ അധികധനസഹായത്തിന്‍റെ ആസ്തി വർഗ്ഗീകരണം അധിക സഹായം സംബന്ധിച്ചുള്ള അല്ലെങ്കിൽ അത് കൂടാതെയുള്ള വായ്പകളെ സംബന്ധിച്ചുള്ള വായ്പക്കാരന്‍റെ പ്രകടനം ഏതാണോ കൂടുതൽ മോശമായിട്ടുഉള്ളത് അതായി കണക്കാക്കേണ്ടതാണ്.

19. വായ്പാ സ്ഥാപനങ്ങൾ പദ്ധതി നടപ്പിലാക്കിയ തീയതി മുതൽ കരുതൽ ഫണ്ടുകൾ വകയിരുത്തേണ്ടതാണ്. ആണ് അവ ഐ.ആർ.എ.സി പ്രമാണ മാനങ്ങൾ അനുസരിച്ച് നടപ്പാക്കുന്നതിന് തൊട്ടുമുമ്പ് ഉണ്ടായിരുന്നവയോ അല്ലെങ്കിൽ നടപ്പാക്കിയതിനു ശേഷം ചർച്ച ചെയ്ത് തീരുമാനിച്ച വായ്പ (അവശിഷ്ട വായ്പ) യുടെ പത്ത് ശതമാനമോ ഏതാണോ കൂടുതൽ അവയാണ് വകയിരുത്തലുകളായി സൂക്ഷിക്കേണ്ടത്. ഈ ആവശ്യത്തിനായി നടപ്പാക്കിയ തീയതിക്കുശേഷം ഫണ്ട് അടിസ്ഥാനത്തിൽ ആയി തീർന്നതും ഫണ്ടിതര അടിസ്ഥാനത്തിൽ ഉണ്ടായിരുന്നതും ആയ വായ്പ സൗകര്യങ്ങളുടെ ഭാഗവും കൂടി അവശിഷ്ട വായ്പയിൽ ഉൾപ്പെടുത്തേണ്ടതാണ്.

20. പദ്ധതി നടപ്പായതിനുശേഷം അവശിഷ്ട വായ്പ നിഷ്ക്രിയ ആസ്തിയായി തെന്നി വീഴാതിരിക്കുകയും ഏറ്റവും കുറഞ്ഞത് അതിന്‍റെ 20% എങ്കിലും വായ്പക്കാരൻ അടക്കുകയും ചെയ്യുന്നു എങ്കിൽ മുകളിൽ പറഞ്ഞ ഫണ്ട് വകയിരുത്തലുകളുടെ പകുതിയും അവശിഷ്ട വായ്പ നിഷ്ക്രിയ ആസ്തി ആകാതിരിക്കുകയും മറ്റൊരു 10 ശതമാനം കൂടി വായ്പക്കാരൻ പിന്നീട് അടക്കുകയും ചെയ്താൽ വകയിരുത്തലുകളുടെ ബാക്കി പകുതിയും കൂടി തിരിച്ചു എഴുതാവുന്നതാണ്.

എന്ന് മാത്രമല്ല വ്യക്തിഗത വായ്പകൾ അല്ലാത്ത വായ്പകളുടെ കാര്യത്തിൽ, ഏറ്റവും കൂടുതൽ ദൈർഘ്യമുള്ള ഉള്ള കാലം (മൊറട്ടോറിയം) ബാധകമായ വായ്പയിൻമേലുള്ള പലിശയോ മുതലോ ഏതാണോ രണ്ടാമത് അടച്ചത് അത് മുതൽ ഒരു വർഷം കഴിയുന്നതിനുമുമ്പ് പിരിച്ചെഴുതാൻ പാടുള്ളതല്ല.

21. പ്രശ്ന പരിഹാര പദ്ധതി നടപ്പാക്കിയിട്ടുള്ള കേസുകളിൽ ഏതെങ്കിലും അക്കൗണ്ടുകളെ പിന്നീട് നിഷ്ക്രിയ ആസ്തി വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഈ ജാലകത്തിനു കീഴിൽ സൂക്ഷിക്കാൻ ആവശ്യപ്പെട്ടിട്ടുള്ള ഫണ്ട് വകയിരുത്തലുകളിൽ ഇതിനോടകം തിരിച്ചു എഴുതാതെ ഉള്ളത് അത്രയും ഫണ്ട് വകയിരുത്തൽ ആവശ്യങ്ങൾക്ക് ലഭ്യമാക്കാവുന്നതാണ്.

നേരത്തെ പ്രശ്നപരിഹാരം വരുത്തിയിട്ടുള്ള വായ്പകൾക്കുവേണ്ടിയുള്ള മാനദണ്ഡങ്ങളുടെ ഒത്തുചേരൽ

22. പ്രശ്നപരിഹാര ചട്ടക്കൂട്-1.0 അനുസരിച്ച് പ്രശ്നപരിഹാര പദ്ധതികൾ നടപ്പിലാക്കിയിട്ടുള്ളതും പ്രശ്നപരിഹാര പദ്ധതികൾ വിളംബനകാലം അനുവദിക്കാത്തതും അല്ലെങ്കിൽ രണ്ടുവർഷത്തിൽ കുറഞ്ഞ വിളംബനകാലം അനുവദിച്ചിട്ടുള്ളതും ഒപ്പം/ അല്ലെങ്കിൽ അവശിഷ്ട കാലാവധി രണ്ട് കൊല്ലത്തിൽ കുറഞ്ഞ കാലത്തേക്ക് നീട്ടി നൽകുന്നതുമായ മുകളിലെ ഖണ്ഡം 5ൽ വ്യക്തമാക്കിയിട്ടുള്ള കടംകൊള്ളൽകാരുടെ വായ്പകളുടെ കാര്യത്തിൽ മുകളിലോ ഖണ്ഡം-12 ൽ സൂചിപ്പിച്ചിട്ടുള്ള പരിധികൾക്ക് വിധേയമായി വിളംബന കാലം വർദ്ധിപ്പിക്കുന്നതിനും/ അവശിഷ്ട കാലാവധി നീട്ടുന്നതിനും അപ്രകാരമുള്ള നീട്ടൽ നടപ്പാക്കുന്നതിനു വേണ്ടി വായ്പ നിബന്ധനകളിൽ ആവശ്യമായി വരുന്ന മാറ്റങ്ങൾ ഉൾപ്പെടുത്തുന്നതിനും വേണ്ടത്രയും മാത്രം ഭേദഗതി അത്തരം പദ്ധതികളിൽ വരുത്തുന്നതിനായി ഈ ജാലകം ഉപയോഗിക്കുന്നതിന് വായ്പസ്ഥാപനങ്ങൾ അനുവദിക്കപ്പെട്ടിരിക്കുന്നു. പ്രശ്നപരിഹാര ചട്ടക്കൂട്-1.0 ന്‍റെയും ഈ ചട്ടക്കൂടിന്‍റെയും കീഴിൽ വിളംബന കാലത്തിന്മേൽ ഒപ്പം/ അല്ലെങ്കിൽ അവശിഷ്ട കാലാവധി ദീർഘിപ്പിക്കലിന്മേൽ ആകെക്കൂടി സംയുക്തമായി അനുവദിച്ചിട്ടുള്ള പരിധികൾ രണ്ടുവർഷം ആയിരിക്കുന്നതാണ്.

23. ഈ ഭേദഗതി മുകളിലെ ഏഴ് പത്ത് പതിനഞ്ച് ഖണ്ഡികകളിൽ വ്യക്തമാക്കിയിട്ടുള്ള സമയരേഖകളേയും അനുസരിക്കുന്നതായിരിക്കും മുകളിൽ കൊടുത്തിട്ടുള്ള ഖണ്ഡം 22ന് സമാനമായ രീതിയിൽ നടപ്പാക്കപ്പെടുന്ന ഭേദഗതികൾ ഏതു വായ്പകൾക്ക് വേണ്ടിയാണോ അവയെ സംബന്ധിച്ച് ആസ്തി വര്ർഗ്ഗീകരണത്തെയും ഫണ്ടു വകയിരുത്തലിനെയും പറ്റിയുള്ള നിർദ്ദേശങ്ങൾ പ്രശ്നപരിഹാര ചട്ടക്കൂട്-1.0 അനുസരിച്ചു തന്നെ തുടരുന്നതായിരിക്കും.

B. മുൻപ് പ്രശ്നപരിഹാര പദ്ധതികൾ നടപ്പാക്കപ്പെട്ടിട്ടുള്ള ചെറുകിട വ്യാപാരങ്ങൾക്ക് വേണ്ടിയുള്ള പ്രവർത്തനമൂലധന പിന്തുണ

24. പ്രശ്നപരിഹാര ചട്ടക്കൂട്-1.0 പ്രകാരം പ്രശ്നപരിഹാര പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടായിരുന്ന, മുകളിലെ ഖണ്ഡം അഞ്ചിന്‍റെ ഉപഘടകങ്ങൾ (ബി യിലും സി യിലും) വ്യക്തമാക്കിയിട്ടുള്ള വായ്പക്കാരെ സംബന്ധിച്ച് പ്രവർത്തനമൂലധന ചക്രം മാർജിനുകളിലെ കിഴിവ് മുതലായവയുടെ ഒരു പുന:നിർണയത്തെ അടിസ്ഥാനമാക്കി ഒരു ഒറ്റത്തവണ നടപടി എന്ന നിലയിൽ, അനുവദിച്ചിട്ടുള്ള പ്രവർത്തന പരിധികൾ ഒപ്പം/ അല്ലെങ്കിൽ ഡ്രോയിങ് പവർ പുന:പരിശോധിക്കുന്നതിന് വായ്പ സ്ഥാപനങ്ങളെ അനുവദിച്ചിരിക്കുന്നു. എന്നാൽ ഇതിനെ ഒരു പുന:സംഘടനയായി കരുതാൻ പാടുള്ളതല്ല. പ്രശ്നപരിഹാര ചട്ടക്കൂട്-1.0 ന് കീഴിൽ നടപ്പാക്കിയിട്ടുള്ള പ്രശ്നപരിഹാര പദ്ധതിപ്രകാരമുള്ള നിലകളിലേക്ക് മാർജിനുകളും പ്രവർത്തന മൂലധന പരിധികളും 2022 മാർച്ച് 31 ഓടെ പുന:സ്ഥാപിക്കുന്നതിനായി മുകളിൽ പറഞ്ഞ കാര്യങ്ങളിൽ വായ്പാ സ്ഥാപനങ്ങൾ 2021 സെപ്റ്റംബർ 30 നകം തീരുമാനമെടുത്തിരിക്കേണ്ടതാണ്.

25. മുകളിൽ പറഞ്ഞിട്ടുള്ള നടപടികൾ വായ്പാ സ്ഥാപനങ്ങളിന്മേൽ വന്ന ഒഴിവാക്കാനാവാത്ത യാദൃശ്ചികതകളാണെന്നും അവ കോവിഡ്-19 മൂലം ഉണ്ടായ സാമ്പത്തിക അനന്തരഫലം കാരണം ആവശ്യമായി തീർന്നതാണെന്നും അവ സ്വയം തൃപ്തിപ്പെടുത്തേണ്ടതായിട്ടുണ്ട്. കൂടാതെ ഈ നിർദ്ദേശങ്ങൾക്കു കീഴിൽ ആശ്വാസം ലഭ്യമാക്കിയിട്ടുള്ള അക്കൗണ്ടുകളെ സംബന്ധിച്ച് അങ്ങനെ വേണ്ടി വന്നത് കോവിഡ്-19 കാരണമുള്ള സാമ്പത്തിക അനന്തരഫലം മൂലമാണെന്ന ന്യായീകരണം മേൽനോട്ട തലത്തിൽ പിന്നീട് പുന:പരിശോധനയ്ക്ക് വിധേയമാക്കപെടുന്നതായിരിക്കും.

26. വായ്പാ സ്ഥാപനങ്ങൾ, അതനുസരിച്ച്, മുകളിൽ സൂചിപ്പിച്ച നടപടികൾ നടപ്പാക്കാനായി ഒരു ബോർഡ് അംഗീകൃത നയം പ്രാവർത്തികമാക്കേണ്ടും അത് പൊതുമണ്ഡലത്തിൽ വെളിവാക്കപ്പെടേണ്ടതും അവരുടെ വെബ്സൈറ്റുകളിൽ പ്രാധാന്യത്തോടെയും എളുപ്പം പ്രാപ്യമാകുന്ന രീതിയിലും ഉൾപ്പെടുത്തേണ്ടതുമാണ്.

C. വെളിപ്പെടുത്തലുകളും വായ്പാ വിവരങ്ങൾ അറിയിക്കലും

27. വായ്പാ സ്ഥാപനങ്ങൾ ത്രൈമാസികം ആയി പ്രസിദ്ധപ്പെടുത്തുന്ന ധനകാര്യ പത്രികകളിൽ, ഏറ്റവും കുറഞ്ഞത് 2021 സെപ്റ്റംബർ 30നും 2021 ഡിസംബർ 31നും അവസാനിക്കുന്ന ത്രൈ മാസങ്ങളിലെ ധനകാര്യ പത്രികകളിൽ എങ്കിലും ഫോർമാറ്റ്-X ൽ നിഷ്കർഷിച്ചിട്ടുള്ള പ്രകാരമുള്ള രൂപത്തിൽ വെളിപ്പെടുത്തലുകൾ നടത്തേണ്ടതാണ്. നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ഫോർമാറ്റ്-ബി പ്രകാരം ആവശ്യപ്പെട്ടിട്ടുള്ള തുടർവെളിപ്പെടുത്തലുകളിൽ ഈ ചട്ടക്കൂടിന്‍റെ ഭാഗം-എ പ്രകാരം നടപ്പിലാക്കിയിട്ടുള്ള പ്രശ്നപരിഹാര പദ്ധതികളും ഉൾപ്പെട്ടിരിക്കേണ്ടതാണ്.

28. മുകളിലെ ഖണ്ഡം-22 പ്രകാരം ഭേദഗതികൾ അനുവദിക്കപ്പെട്ടതും നടപ്പാക്കിയിട്ടുള്ളതുമായ വായ്പ അക്കൗണ്ടുകളുടെ എണ്ണവും അത്തരം വായ്പക്കാർക്ക് വായ്പാ സ്ഥാപനങ്ങൾ അനുവദിച്ചിട്ടുള്ള മൊത്തം വായ്പാതുകയും ത്രൈമാസികാടിസ്ഥാനത്തിൽ 2021 ജൂൺ 30 ന് അവസാനിക്കുന്ന ത്രൈമാസം മുതൽ വെളിപ്പെടുത്തേണ്ടതാണ്.

29. വാർഷിക ധനകാര്യ പത്രികകൾ മാത്രം പ്രസിദ്ധപ്പെടുത്തേണ്ട ആവശ്യമുള്ള വായ്പാ സ്ഥാപനങ്ങൾ ആവശ്യപ്പെട്ടിട്ടുള്ള വെളിപ്പെടുത്തലുകൾ മറ്റു നിർദിഷ്ട വെളിപ്പെടുത്തലുകൾക്കൊപ്പം അവരുടെ വാർഷിക ധനകാര്യ പത്രികകളിൽ ചേർത്തിരിക്കേണ്ടതാണ്.

30. ഈ ജാലകത്തിന്‍റെ ഭാഗം-എയ്ക്കു കീഴിൽ പ്രശ്നപരിഹാര പദ്ധതി നടപ്പാക്കപ്പെടുന്ന വായ്പക്കാരെ സംബന്ധിച്ചുള്ള വായ്പാ വിവരണ അറിയിപ്പുകളിൽ അക്കൗണ്ടിന്‍റെ “കോവിഡ്-19 കാരണം പുനർ വിന്യസിച്ചു” സ്ഥിതി1 പ്രതിഫലിക്കേണ്ടതാണ്. തത്ഫലമായി കടംക്കൊള്ളലുകാരുടെ വായ്പാചരിത്രം, പുനർവിന്യാസം നടത്തിയ അക്കൗണ്ടുകൾക്ക് ബാധകമായ വിധത്തിൽ വായ്പ വിവരം നടത്തിയ അക്കൗണ്ടുകൾക്ക് ബാധകമായ വിധത്തിൽ വായ്പാ വിവര കമ്പനികളുടെ യഥാക്രമമുള്ള നയങ്ങളാൽ നിയന്ത്രിക്കപ്പെടുന്നതാണ്.

താങ്കളുടെ വിശ്വസ്തൻ

മനോരഞ്ജൻ മിശ്ര
ചീഫ് ജനറൽ മാനേജർ


ഫോർമാറ്റ്-X

2021 സെപ്റ്റംബർ 30നും ഡിസംബർ 31നും അവസാനിക്കുന്ന
ത്രൈ മാസങ്ങളിലെ വെളിപ്പെടുത്തലുകൾക്ക് വേണ്ട ഫോർമാറ്റ്

ക്രമനമ്പർ വിവരണം വ്യക്തികളായ വായ്പക്കാർ ചെറുകിട വ്യാപാരങ്ങൾ
വ്യക്തിഗത വായ്പകൾ വ്യാപാര വായ്പകൾ
(A) ഭാഗം എ ക്കു കീഴിൽ പ്രശ്നപരിഹാര പ്രക്രിയയ്ക്ക് വേണ്ടി അഭ്യർത്ഥിച്ചു കൊണ്ട് കിട്ടിയ അപേക്ഷകളുടെ എണ്ണം      
(B) ജാലകത്തിനു കീഴിൽ പ്രശ്നപരിഹാര പദ്ധതി നടപ്പാക്കപ്പെട്ടിട്ടുള്ള അക്കൗണ്ടുകളുടെ എണ്ണം      
(C) പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് (B)യിൽ സൂചിപ്പിച്ചിട്ടുള്ള അക്കൗണ്ടുകളിലെ വായ്പത്തുക      
(D) (C)യിൽ കൊടുത്തിട്ടുള്ളതിൽ മറ്റു സെക്യൂരിറ്റികളായി പരിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള മൊത്തം വായ്പത്തുക      
(E) പദ്ധതിക്കുള്ള അഭ്യർത്ഥനയ്ക്കും അത് നടപ്പാക്കലിനും ഇടയിലുള്ളത് ഉൾപ്പെടെ അനുവദിക്കപ്പെട്ട അധിക ഫണ്ടിംഗ് എന്തെങ്കിലും ഉണ്ടെങ്കിൽ, അത്.      
(F) പ്രശ്ന പരിഹാര പദ്ധതി നടപ്പാക്കിയതു കാരണം ഫണ്ടു വകയിരുത്തലുകളിൽ ഉണ്ടായ വർധന      

1. നോക്കേണ്ട സർക്കുലർ : DOR.FIN-REC.46/20.16.056/2020-21, തീയതി 2021 മാർച്ച് 12

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?