റെസല്യൂഷൻ ഫ്രെയിംവർക്ക്-2.0: വ്യക്തികളുടെയും ചെറുകിട ബിസിനസു കളുടെയും കോവിഡ് -19 മായി ബന്ധപ്പെട്ട സമ്മർദ്ദത്തിനു പരിഹാരം - മൊത്തത്തിലുള്ള എക്സ്പോഷറിനുള്ള പരിധിയിലെ പുനരവലോകനം - 2021
ആർബിഐ/2021-22/46 ജൂൺ 4, 2021 എല്ലാ വാണിജ്യ ബാങ്കുകൾക്കും (സ്മാൾ ഫിനാൻസ് ബാങ്കുകൾ, മാഡം/സർ, റെസല്യൂഷൻ ഫ്രെയിംവർക്ക്-2.0: വ്യക്തികളുടെയും ചെറുകിട മേയ് 5-ന് "റെസല്യൂഷൻ ഫ്രെയിംവർക്ക്-2.0: കോവിഡ്-19 മായി ബന്ധപ്പെട്ട വ്യക്തികളുടെയും ചെറുകിട ബിസിനസുകളുടെയും സമ്മർദ്ദം" എന്ന വിഷയത്തിലെ ഡിഒആർ-എസ്.ടി.ആർ.-ആർഇസി.11/21.04.048/2021-22 സർക്കു ലറിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. 2. മേൽപ്പറഞ്ഞ സർക്കുലറിലെ ക്ലാസ് 5, ഈ ചട്ടക്കൂടിന് കീഴിൽ റസല്യൂഷനുവേണ്ടി പരിഗണിക്കപ്പെടാൻ യോഗ്യരായ വായ്പക്കാരെ സംബന്ധിച്ച് വ്യക്തമാക്കുന്നു, കൂടാതെ ഇനിപ്പറയുന്ന ഉപവകുപ്പുകളും ഉൾപ്പെടുന്നു: (ബി) ബിസിനസ്സ് ആവശ്യങ്ങൾക്കായി വായ്പകളും, അഡ്വാൻസുകളും പ്രയോജനപ്പെടുത്തിയ വ്യക്തികൾ. അവർക്ക് വായ്പ നൽകുന്ന സ്ഥാപനങ്ങളിൽ 2021 മാർച്ച് 31 വരെ 25 കോടി രൂപയിൽ കൂടാത്ത വായ്പ ഉണ്ടായിരിക്കാം. (സി) മാർച്ച് 31, 2021 വരെ എം എസ് എം ഇ ആയി തരംതിരിച്ചിട്ടുള്ളവ ഒഴികെയുള്ള, ചില്ലറ-മൊത്തവ്യാപാരങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവ ഉൾപ്പെടെ യുള്ള ചെറുകിട ബിസിനസ് സ്ഥാപനങ്ങൾ. അവർക്ക് വായ്പ നൽകുന്ന സ്ഥാപനങ്ങളിൽ 2021 മാർച്ച് 31 വരെ 25 കോടി രൂപയിൽ കൂടാത്ത വായ്പ ഉണ്ടായിരിക്കാം. 3. ഒരു അവലോകനം നടത്തിയതിൻറെ അടിസ്ഥാനത്തിൽ, മുകളിലുള്ള പരിധികൾ ₹25 കോടിയിൽ നിന്ന് ₹50 കോടിയായി ഉയർത്താൻ തീരുമാനിച്ചിരിക്കുന്നു. 4. സർക്കുലറിലെ മറ്റെല്ലാ വ്യവസ്ഥകളും മാറ്റമില്ലാതെ തുടരും. വിശ്വസ്തതയോടെ, (മനോരഞ്ജൻ മിശ്ര) |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: