<font face="mangal" size="3">പ്രശ്നപരിഹാര ചട്ടക്കൂട് 2.0 സൂക്ഷ്മ, ലഘു, ഇടത്ത& - ആർബിഐ - Reserve Bank of India
പ്രശ്നപരിഹാര ചട്ടക്കൂട് 2.0 സൂക്ഷ്മ, ലഘു, ഇടത്തരം സംരംഭങ്ങളുടെ (MSMEകളുടെ) കോവിഡ്-19 സംബന്ധിച്ചുള്ള വിഷമങ്ങൾക്ക് പരിഹാരം കാണൽ
RBI/2021-22/32 2021 മെയ് 5 എല്ലാ വാണിജ്യ ബാങ്കുകൾക്കും (സ്മാൾ ഫിനാൻസ് ബാങ്കുകൾ ലോക്കൽ ഏരിയ ബാങ്കുകൾ റീജ്യണൽ റൂറൽ ബാങ്കുകൾ ഉൾപ്പെടെ) പ്രിയപ്പെട്ട സർ പ്രശ്നപരിഹാര ചട്ടക്കൂട് 2.0 സൂക്ഷ്മ, ലഘു, ഇടത്തരം സംരംഭങ്ങളുടെ (MSMEകളുടെ) കോവിഡ്-19 സംബന്ധിച്ചുള്ള വിഷമങ്ങൾക്ക് പരിഹാരം കാണൽ. ദയവായി എം എസ് എം ഇ കടക്കാരുടെ അഡ്വാൻസുകൾ പുനർവിന്യാസം ചെയ്യുന്നതിനെപ്പറ്റി 2020 ഓഗസ്റ്റ് ആറാം തീയതിയിലെ സർക്കുലർ DOR.No.BP-BC/4-21-04.048/2021-22 കാണുക. 2. സമീപകാല ആഴ്ചകളിൽ ഇന്ത്യയിലുണ്ടായ കോവിഡ് 19 മഹാമാരിയുടെ പുനരുജ്ജീവനം കാരണം സംജാതമായിട്ടുള്ള അനിശ്ചിതത്വങ്ങൾ കണക്കിലെടുത്ത് താഴെകൊടുത്തിരിക്കുന്ന വ്യവസ്ഥകൾക്ക് വിധേയമായി ആസ്തി തരംതിരിക്കലിൽ ഒരു തരംതാഴ്ത്തൽ കൂടാതെ നിലവിലുള്ള വായ്പകൾ പുനർ വിന്യസിക്കുന്നതിനായി മുകളിൽ കാണിച്ചിട്ടുള്ള സൗകര്യം നൽകുന്നതിന് തീരുമാനിച്ചിട്ടുണ്ട് I) കടക്കാരൻ, 2020 ജൂൺ 26 ം തീയതിയിലെ ഗസറ്റ് വിജ്ഞാപനം SO-2119(E) പ്രകാരം 2021 മാർച്ച് 31ന് ഒരു സൂക്ഷ്മ ലഘു അല്ലെങ്കിൽ ഇടത്തരം സംരംഭമായി തരം തിരിക്കപെട്ടതായിരിക്കണം. II) കടംകൊള്ളുന്ന സ്ഥാപനം പുനർവിന്യാസം നടപ്പിലാക്കുന്ന തീയതിയിൽ ജി എസ് ടി (GST) യിൽ രജിസ്റ്റർ ചെയ്തതായിരിക്കണം. ജി എസ് ടി രജിസ്ട്രേഷനിൽ നിന്നും ഒഴിവാക്കിയിട്ടുള്ള എം എസ് എം ഈ കൾക്ക് ഈ നിബന്ധന ബാധകമല്ല. ഇത് തീരുമാനിക്കേണ്ടത് 2021 മാർച്ച് 31ന് നിലവിലുള്ള ഒഴിവാക്കൽ പരിധിയുടെ അടിസ്ഥാനത്തിലാകണം. III) ഫണ്ട് ഇതര അടിസ്ഥാനത്തിലുള്ള സൗകര്യങ്ങൾ ഉൾപ്പെടെ കടക്കാരന് എല്ലാ വായ്പാ സ്ഥാപനങ്ങളും കൂടി നൽകുന്ന വായ്പാ സൗകര്യങ്ങൾ 2021 മാർച്ച് 31ന് ഇരുപത്തിയഞ്ച് കോടി രൂപയിൽ അധികരിച്ചുള്ളതാവാൻ പാടുള്ളതല്ല. iv) കടക്കാരന്‍റെ അക്കൗണ്ട് 2021 മാർച്ച് 31ന് ‘സ്റ്റാൻഡേർഡ് ആസ്തി’ ആയിരുന്നിട്ടുള്ളത് ആകണം. v) കടക്കാരന്‍റെ അക്കൗണ്ട് 2020 ആഗസ്റ്റ് ആറാം തീയതിയിലെ DOR.No.BP.BC/4/21.04.048/2020-21 നമ്പർ സർക്കുലർ, 2020 ഫെബ്രുവരി 11 ം തീയതിയിലെ DOR.No.BP.BC/4/21.04.048/2019-20 നമ്പർ സർക്കുലർ അല്ലെങ്കിൽ 2019 ജനുവരി ഒന്നാം തീയതിയിലെ DOR.No.BP.BC/4/21.04.048/2018-19 നമ്പർ സർക്കുലർ എന്നിവ (പൊതുവായി ഇവയെ എം.എസ്.എം.ഇ പുനർവിന്യാസം സർക്കുലറുകൾ എന്ന് വിളിക്കുന്നു) പ്രകാരം പുനർ വിന്യസിച്ചിട്ടില്ലാത്തത് ആകണം. vi) കടക്കാരനെ സംബന്ധിച്ച് പുനർവിന്യാസം നിലവിൽ വന്നതായി കരുതപ്പെടുന്നതായിരിക്കും. ഈ സൗകര്യത്തിനു കീഴിൽ പുനർവിന്യാസത്തെ ആശ്രയിക്കുന്ന തങ്ങളുടെ ഇടപാടുകാരിൽ നിന്നും വായ്പാ സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന അപേക്ഷകളിൽ എടുക്കുന്ന തീരുമാനം അപേക്ഷ കിട്ടിയ തീയതി മുതൽ 30 ദിവസത്തിനകം വായ്പാ സ്ഥാപനങ്ങൾ അപേക്ഷകനെ രേഖാമൂലം അറിയിച്ചിരിക്കേണ്ടതാകുന്നു. ഈ സൗകര്യത്തിനു കീഴിൽ പുനർവിന്യാസത്തെ ആശ്രയിക്കുന്ന ഒരു കടക്കാരന് വായ്പ നൽകിയിട്ടുള്ള ഓരോ വായ്പാ സ്ഥാപനവും സ്വതന്ത്രമായ തീരുമാനം എടുക്കേണ്ടതാണ്. vii) ഒരു വായ്പാ അക്കൗണ്ടിന് പുനർവിന്യാസം, അതിനായിട്ടുള്ള അഭ്യർത്ഥന ലഭിച്ച തീയതി മുതൽ 90 ദിവസങ്ങൾക്കകം നടപ്പിലാക്കപ്പെടുന്നു. viii) കടം വാങ്ങിയ വ്യക്തി ഉദ്യമ് രജിസ്ട്രേഷൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ പദ്ധതി നടപ്പാക്കിയതായി കരുതുന്നതിന് പുനർവിന്യാസ പദ്ധതി നടപ്പാക്കുന്ന തീയതിക്കു മുൻപായി പ്രസ്തുത രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടത് ആവശ്യമാണ്. ix) പുനർവിന്യാസ പദ്ധതി നടപ്പിലായാൽ വായ്പാ സ്ഥാപനങ്ങൾ കടക്കാരന്‍റെ റെസിഡ്യുവൽ ഡെബ്റ്റിന്‍റെ 10% കരുതൽ ഫണ്ടായി വകയിരുത്തേണ്താണ്. x) വായ്പാ സ്ഥാപനങ്ങൾ എത്രയും പെട്ടെന്ന്, എങ്ങനെ ആയാലും ഈ സർക്കുലറിൻറെ തീയതി മുതൽ ഒരു മാസത്തിനകം, എം എസ് എം ഇ അഡ്വാൻസുകളുടെ പുനർവിന്യാസത്തെ സംബന്ധിച്ച് ഈ നിർദ്ദേശങ്ങൾക്ക് കീഴിൽ ഒരു ബോർഡ് അംഗീകൃതനയം രൂപപ്പെടുത്തി നടപ്പാക്കണമെന്ന് ആവർത്തിക്കുന്നു. xi) DOR.No.BP.BC/4.21/04.048/2020-21 എന്ന 2020 ഓഗസ്റ്റ് ആറാം തീയതിയിലെ സർക്കുലറിലെ മറ്റു നിർദ്ദേശങ്ങളെല്ലാം ബാധകമായി തുടരുന്നതാണ്. 3. മുകളിലെ ഖണ്ഡം 2 (Clause 2) പ്രകാരം നടപ്പാക്കുന്ന പുനർവിന്യാസ പദ്ധതികളെ സംബന്ധിച്ച് കടക്കാരുടെ ആസ്തി തരം തിരിക്കലിൽ സ്റ്റാൻഡേർഡ് ആസ്തിയായി തരം തിരിച്ചിട്ടുള്ളവയെ അങ്ങനെ തന്നെ നിലനിർത്തേണ്ടതും എന്നാൽ 2021 ഏപ്രിൽ ഒന്നിനും പദ്ധതി നടപ്പാക്കുന്ന രീതിക്കും ഇടയിൽ നിഷ്ക്രിയ ആസ്തി (NPA) വിഭാഗത്തിൽ പെട്ടുപോകുന്ന അക്കൗണ്ടുകളെ പുനർവിന്യാസം പദ്ധതി നടപ്പാക്കുന്ന തീയതിയിൽ സ്റ്റാൻഡേർഡ് ആസ്തി ആയി ഉയർത്തേണ്ടതും ആകുന്നു. 4. എം എസ് എം ഇ പുനർവിന്യാസ സർക്കുലറുകൾ പ്രകാരം പുനർവിന്യസിക്കപെട്ട വായ്പാ അക്കൗണ്ടുകളെ സംബന്ധിച്ച് അനുവദിച്ചിട്ടുള്ള പ്രവർത്തനമൂലധന പരിധികൾ ഒപ്പം അല്ലെങ്കിൽ ഡ്രോയിങ് പവർ എന്നിവ പ്രവർത്തനമൂലധന ചക്രം, മാർജിനുകളിലെ കിഴിവ് മുതലായവയുടെ പുനർമൂല്യനിർണയം അടിസ്ഥാനമാക്കി പുന:പരിശോധിക്കുന്നതിന് ഒരു ഒറ്റത്തവണ നടപടി എന്ന നിലയിലും അതിനെ പുനർവിന്യാസം ആയി കണക്കാക്കാതെയും വായ്പാസ്ഥാപനങ്ങളെ അനുവദിച്ചിട്ടുണ്ട്. മുകളിൽ പറഞ്ഞ കാര്യങ്ങളിലുഉള്ള തീരുമാനം വായ്പാ സ്ഥാപനങ്ങൾ 2021 സെപ്റ്റംബർ 30 ഓടുകൂടി എടുത്തിരിക്കേണ്ടതാണ്. പുനർ നിർണയിച്ച അനുവദിക്കപ്പെട്ട പരിധി/ ഡ്രോയിങ് പവർ കുറഞ്ഞത് ഒരു അർദ്ധവാർഷിക അടിസ്ഥാനത്തിലും ഒപ്പം പുതുക്കലും/ പുനർമൂല്യനിർണയവും വാർഷിക അടിസ്ഥാനത്തിലും വായ്പാ സ്ഥാപനം പുനഃപരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. വാർഷിക പുതുക്കലും/ പുനർ മൂല്യനിർണയവും പരിധികളെ (ലിമിറ്റ്സ്) അപ്പോൾ നിലനിൽക്കുന്ന വ്യാപാര സാഹചര്യങ്ങൾക്ക് അനുസൃതമായി ഉചിതമായി പരിവർത്തനപ്പെടുത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. 5. മുകളിൽ പറഞ്ഞ നടപടികൾ കോവിഡ്-19 മൂലമുണ്ടാകുന്ന പ്രതികൂല സാമ്പത്തിക തകർച്ച കാരണമായി തങ്ങൾക്കുമേൽ വന്നുകൂടുന്ന യാദൃശ്ചികതകൾ ആണെന്ന് വായ്പ സ്ഥാപനങ്ങൾ സ്വയം തൃപ്തിപ്പെടുത്തേണ്ടതുണ്ട്. കൂടാതെ ഈ നിർദ്ദേശങ്ങൾക്ക് കീഴിൽ ആശ്വാസം ലഭിക്കുന്ന അക്കൗണ്ടുകളുടെ കാര്യത്തിൽ കോവിഡ്-19 കൊണ്ടുള്ള സാമ്പത്തിക തകർച്ച കാരണമാണ് അങ്ങനെ വേണ്ടിവന്നതെന്നുള്ളതിന്‍റെ ന്യായീകരണം പിന്നീടുള്ള മേൽനോട്ടതല പുനഃപരിശോധനയ്ക്ക് വിധേയമാക്കപ്പെടേ ണ്ടതുമാണ്. താങ്കളുടെ വിശ്വസ്തൻ മനോജ് മിശ്ര |