RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S2

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78528031

​റെസല്യൂഷൻ ചട്ടക്കൂട് - 2.0 : സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) കോവിഡ് -19 മായി ബന്ധപ്പെട്ട സമ്മർദ്ദത്തിൻറെ പരിഹാരം - മൊത്തം എക്സ്പോഷറിനുള്ള പരിധിയുടെ പുനരവലോകനം

ആർബിഐ/2021-22/47
ഡിഒആർ.എസ്ടിആർ.ആർഇസി. 21/21.04.048/2021-22

ജൂൺ 4, 2021

എല്ലാ വാണിജ്യ ബാങ്കുകൾക്കും (സ്മാൾ ഫിനാൻസ് ബാങ്കുകൾ,
ലോക്കൽ ഏരിയ ബാങ്കുകൾ, ഗ്രാമീണ ബാങ്കുകൾ ഉൾപ്പെടെ)
എല്ലാ പ്രാഥമിക (അർബൻ) സഹകരണ ബാങ്കുകൾക്കും/
സംസ്ഥാന സഹകരണ ബാങ്കുകൾക്കും/
ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകൾക്കും
എല്ലാ അഖിലേന്ത്യാ ധനകാര്യ സ്ഥാപനങ്ങൾക്കും
എല്ലാ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കും
(ഹൗസിംഗ് ഫിനാൻസ് കമ്പിനികൾ ഉൾപ്പെടെ)

മാഡം/സർ,

​റെസല്യൂഷൻ ചട്ടക്കൂട് - 2.0 : സൂക്ഷ്മ-ചെറുകിട-ഇടത്തരം
സംരംഭങ്ങളുടെ (എംഎസ്എംഇ) കോവിഡ് -19 മായി ബന്ധപ്പെട്ട
സമ്മർദ്ദത്തിൻറെ പരിഹാരം - മൊത്തം എക്സ്പോഷറിനുള്ള
പരിധിയുടെ പുനരവലോകനം

"പരിഹാര ചട്ടക്കൂട് 2.0- സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എം എസ് എം ഇകൾ) കോവിഡ് -19 ബന്ധപ്പെട്ട സമ്മർദ്ദത്തിൻറെ പരിഹാരം" എന്ന 2021 മേയ് 5 ലെ സർക്കുലറായ ഡിഒആർ. എസ്.ടി.ആർ. ആർഇസി.12/21.04.048/2021-22 എന്നതിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു.

2. മേൽപ്പറഞ്ഞ സർക്കുലറിലെ ക്ലാസ് 2 ൽ ഈ ചട്ടക്കൂടിന് കീഴിൽ പുനക്രമീകരണത്തിനായി പരിഗണിക്കേണ്ട എംഎസ്എംഇ അക്കൗണ്ടുകൾ ക്കുള്ള യോഗ്യതാ വ്യവസ്ഥകൾ വ്യക്തമാക്കുന്നു. ഇതിൽതന്നെ ഉപവകുപ്പ് (iii) കൂടി ഉൾപ്പെടുന്നു, അതിൽ പറയുന്നത് എം എസ് എം ഇ വായ്പക്കാരന് എല്ലാ ധനകാര്യസ്ഥാപനത്തിലും കൂടി, ഫണ്ട് അധിഷ്ഠിതമല്ലാത്ത വായ്പാസൗകര്യങ്ങൾ ഉൾപ്പെടെയുള്ള മൊത്തം എക്സ്പോഷർ 2021 മാർച്ച് 31 ലെ കണക്കനുസരിച്ച് 25 കോടി രൂപയിൽ കൂടാൻ പാടില്ല എന്നതാണ്.

3. ഒരു അവലോകനത്തിൻറെ അടിസ്ഥാനത്തിൽ, മുകളിൽ സൂചിപ്പിച്ച പരിധി 25 കോടിയിൽ നിന്ന് 50 കോടിയായി ഉയർത്താൻ തീരുമാനിച്ചിരിക്കുന്നു.

4. അപ്രകാരം, വകുപ്പ് 2 (അഞ്ച്) ഇനിപ്പറയുന്ന രീതിയിൽ പുതുക്കുന്നു:

"(അഞ്ച്) വായ്പയെടുക്കുന്നയാളുടെ അക്കൗണ്ട്, 2020 ആഗസ്റ്റ് 6 ലെ ഡിഒആർ. നം. ബിപി.ബിസി/4/21.04.048/2020-21, 2020 ഫെബ്രുവരി 11 ലെ ഡിഒആർ. നം. ബിപി. ബിസി.34/21.04.048/2019-20, 2019 ജനുവരി 1 ലെ ഡിഒആർ.നം. ബിപി.ബിസി 18/21.04.048/2018-19 സർക്കുലറുകളുടെ അടിസ്ഥാനത്തിൽ (എം എസ് എം ഇ വായ്പാ പുന:ക്രമീകരണ സർക്കുലറുകൾ), അല്ലെങ്കിൽ 2020 ആഗസ്റ്റ് 6 ലെ “കോവിഡ്-19 മായി ബന്ധപ്പെട്ട സമ്മർദ്ദത്തിനുള്ള പരിഹാര ചട്ടക്കൂട്" സർക്കുലർ ഡിഒആർ.നം.ബിപി.ബിസി/3/21.04.048/2020-21 പ്രകാരമോ പുന: സംഘടിപ്പിച്ചിട്ടില്ലാത്ത ഇടപാടുകാരുടെ വായ്പാ അക്കൗണ്ടുകൾ.

5. സർക്കുലറിലെ മറ്റെല്ലാ വ്യവസ്ഥകളും മാറ്റമില്ലാതെ തുടരും.

വിശ്വസ്തതയോടെ,

(മനോരഞ്ജൻ മിശ്ര)
ചീഫ് ജനറൽ മാനേജർ

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?