RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S2

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78527779

പണനയസമിതി (എം പി സി) യുടെ 2021, ഏപ്രില്‍ 5 – 7 ലെ പ്രമേയം

ഏപ്രിൽ 07, 2021

പണനയസമിതി (എം പി സി) യുടെ 2021, ഏപ്രില്‍
5 – 7 ലെ പ്രമേയം

നിലവിലുള്ളതും, ഉണർന്നുവരുന്നതുമായ ബൃഹത് സമ്പദ് വ്യവസ്ഥാവസ്ഥ കണക്കിലെടുത്തതിന്‍റെ അടിസ്ഥാനത്തിൽ, പണനയസമിതി (എം പി സി) ഇന്നത്തെ യോഗത്തിൽ (ഏപ്രില്‍ 07,2021), താഴെപ്പറയുന്ന തീരുമാനങ്ങൾ കൈക്കൊണ്ടു.

  • ലിക്വിഡിറ്റി അഡ്ജസ്റ്റ്മെന്‍റെ് ഫെസിലിറ്റി (എൽ എ എഫ്) യിന്മേലുള്ള പോളിസി റിപോനിരക്ക് 4.0 ശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്തുക.

ഇതിൻഫലമായി എൽ എ എഫി (LAF) നുള്ള റിവേഴ്സ് റിപോ നിരക്ക് 3.35 ശതമാനമായും മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റിയുടെ നിരക്കും, ബാങ്ക് നിരക്കും 4.25 ശതമാനമായിതുടരും.

  • പണപ്പെരുപ്പം ലക്ഷ്യത്തിനുള്ളിൽ നിലനിർത്തികൊണ്ടുതന്നെ, ആവശ്യമുള്ളിടത്തോളം സമയം സ്ഥിരാടിസ്ഥാനത്തിൽ വളർച്ചയെ നിലനിർത്താൻ അനുകൂലമായ ഒരു നിലപാട് തുടർന്നും സ്വീകരിക്കുവാനും, സമ്പദ് വ്യവസ്ഥയിൽ കൊവിഡ്-19 ഏല്പിച്ച ആഘാതം ലഘൂകരിക്കുന്നത് തുടരാനും, (എം പി സി) തീരുമാനിച്ചു.

വളർച്ചയെ പിന്താങ്ങുന്നതും ഉപഭോക്തൃവില സൂചക പണപ്പെരുപ്പം മദ്ധ്യമകാല ലക്ഷ്യമായ 4 ശതമാനം +/-2 ശതമാനം എന്ന പരിധിയിൽ നിലനിർത്തുക എന്ന ലക്ഷ്യങ്ങൾക്ക് അനുയോജ്യ വുമായ തീരുമാനങ്ങളാണ് ഇവ.

ഈ തീരുമാനത്തിനു ആധാരമായ പ്രധാന പരിഗണനകൾ താഴെകാണുന്ന വിവരണത്തിൽ കൊടുക്കുന്നു.

വിലയിരുത്തൽ.

ആഗോള സമ്പദ് വ്യവസ്ഥ

2. അടുത്തകാലത്ത് ദൃശ്യമാകുന്ന ചില ഉഗ്രതരംഗസൂചകങ്ങൾ, സാവധാനമുള്ള, എന്നാൽ അസന്തുലിതമായ ഒരു വിണ്ടെടുപ്പ് നടക്കുന്നതായി തൊന്നിക്കുന്നുവെങ്കിലും, എം പി സി യുടെ ഫെബ്രുവരി യോഗത്തിനുശേഷം, 2020 Q4- ലെ ആഗോള സമ്പദ് വ്യവസ്ഥയിലുണ്ടായ മാന്ദ്യാവസ്ഥയുടെ അനിശ്ചിതത്വം തുടരുന്നു എന്നാണ് കാണുന്നത്. വാക്സിനേഷന്‍റെ ഫലമായി, ചിരകാലമായി പ്രതിക്ഷിച്ചിരുന്ന സമ്പദ് വ്യവസ്ഥയുടെ പുനരഭിവൃദ്ധി, കോവിഡ് 19 ന്‍റെ പുതുജനിതക മാറ്റങ്ങളും, രാജ്യാന്തരങ്ങളിലുണ്ടായ രോഗവ്യാപനത്തിന്‍റെ രണ്ടും മൂന്നും തരഗങ്ങളും, പ്രത്യേകിച്ചും പൊതുവായി, അസന്തുലിതമായ വാക്സിൻ വിതരണവും കാരണം പിന്നാക്കം പോയിട്ടുണ്ട്. ആഗോളവാണിജ്യ പ്രവർത്തനങ്ങൾ 2020 Q4- ലും, 2021 ജനുവരിയിലും മെച്ചപ്പെട്ടു. എന്നിരുന്നാലും, കോവിഡ് 19 സംബന്ധമായി പുതുതായുണ്ടായ അടച്ചിടലുകളും, പ്രബല സമ്പദ് വ്യവസ്ഥകൾ നേരിടുന്ന ക്ഷയിച്ച ചോദനയും കണ്ടെയ്നറുകളുടെ, ക്ഷാമവും, വർദ്ധിച്ച കപ്പൽ കടത്തുകൂലിയും, ഉൽക്കണ്ഠയുളവാക്കുന്ന വയാണ്. ബൃഹത്സമ്പദ് വ്യവസ്ഥകളിൽ വലിയതോതിലുള്ള പണനയഇളവുകളും, ധനഉത്തേജകങ്ങളും, ആഗോളാടിസ്ഥാനത്തിൽ ബോണ്ട് വിപണികളെ അസ്ഥിരപ്പെടുത്തിക്കൊണ്ട് വിപണി യധിഷ്ഠിതമായ പണപ്പെരുപ്പ ഭീഷണികൾക്കുള്ള ഉത്ക്കണ്ഠ വർദ്ധിപ്പിച്ചിട്ടുണ്ട്. ലോകവ്യാപകമായി പ്രാഥമികമായും ഏതാനും ഉയർന്നുവരുന്ന നവവിപണി സമ്പദ് വ്യവസ്ഥകളിൽ ചരക്കുവില ദൃഢമാവുന്നതുമൂലം, പണപ്പെരുപ്പം ലക്ഷ്യങ്ങൾ ഭേദിച്ച് കടക്കുന്നു. ഇത്, ഏതാനും രാജ്യങ്ങളെ, പോളിസിനിരക്കുകൾ വർദ്ധിപ്പിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്. ദീർഘകാല ബോണ്ടുകളിൽ നിന്നുള്ള ആദായവർദ്ധനവും, കുത്തനെ ഉയരുന്ന ആദായസൂചകങ്ങളും ഓഹരി- കറൻസി വിപണികളെ ഇളക്കി മറിച്ചിരിക്കുന്നു. പക്ഷേ, ഇയടുത്തകാലത്ത് ശാന്തത മടങ്ങിവന്നിട്ടുണ്ട്. പ്രധാന ഓഹരിവിപണികൾ, മാർച്ചിൽ പുതിയ ഉയരങ്ങളിൽ എത്തുകയും, അതേ സമയം, യു. എസ് ഡോളർ ദൃഢമാവുന്നതിനെതിരെ കറൻസികൾ സമ്മിശ്രരീതിയിൽ വിപണനം ചെയ്തു വരുകയുംചെന്നു. ബോണ്ടു വിപണികളിലെ വില്പനതകൃതിയിൽ, ഇ എം ഇ ആസ്തികൾ വില്പനസമ്മർദ്ദത്തിനു വഴങ്ങാൻ നിർബന്ധിത മാവുകയും, മാർച്ചിൽ, മൂലധന ബഹിർഗമനങ്ങൾ ഇ എം ഇ ആസ്തികളിന്മേൽ മൂല്യനഷ്ടത്തിന്‍റെ സമ്മർദ്ദങ്ങൾ അടിച്ചേൽപ്പിക്കകയുമാണ്.

ആന്തരിക സമ്പദ് വ്യവസ്ഥ

3. 2021 ഫെബ്രുവരി 26 ന് പുറത്തിറക്കിയ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്‍റെ (NSO), 2020-21 ലേക്കുള്ള രണ്ടാം മുൻകൂർ മതിപ്പുകൾ, നടപ്പുവർഷം ഇൻഡ്യയുടെ യഥാർത്ഥ ഗ്രോസ്സ് ഡൊമസ്റ്റിക് പ്രോഡക്ടിന്‍റെ സങ്കോചം 8 ശതമാനമായിരിക്കുമെന്ന് കാണിക്കുന്നു. വാഹനവില്പന, റയിൽവേചരക്ക്കൂലി, സേവനനികുതി (GST) വരുമാനം, ഈ വേ ബില്ലുകൾ, ഉരുക്ക് ഉപഭോഗം എന്നിവ സംബന്ധമായ ഉഗ്രതരംഗ സൂചകങ്ങൾ, ചൂണ്ടിക്കാട്ടുന്നത്, ഉല്പാദന – സേവന മേഖലകളിൽ 2020-21 Q-3 യിലെ പ്രവർത്തനങ്ങൾ Q-4 ലേയ്ക്കും നീളുന്നുവെന്നാണ്. 2021 മാർച്ചിലെ ഉല്പാദനത്തിലെ പർച്ചേസിംഗ് മാനേജേർസ് ഇൻഡക്സ് (PMI) 55.4 ൽ, വികാസമേഖലയിൽതന്നെ, ഫെബ്രുവരിയിലെ നിലയിൽ നിന്നും കുറവായി, നിലകൊണ്ടു. വ്യാവസായികോല്പാദനത്തിന്‍റെ സൂചിക, ഉല്പാദന-ഖനന മേഖലകൾ താഴേയ്ക്കു വലിഞ്ഞതുകാരണം 2021 ജനുവരിയിൽ നേരിയസങ്കോചാവസ്ഥയിലേക്ക് പതിച്ചു. ഫെബ്രുവരിയിൽ മുഖ്യ വ്യവസായങ്ങളുടെ പ്രവർത്തനവും ചുരുങ്ങി. കാർഷികമേഖലയിലുണ്ടായ പ്രത്യാഗമനം 2020-21 ലെ ധാന്യങ്ങളുടെയും പച്ചക്കറികളുടെയും ഉല്പാദനത്തിൽ നിന്നും വെളിവാകുന്നു. ഇവ 2019-20 ൽ ഒടുവിൽ പ്രതീക്ഷിച്ചിരുന്ന തിനേക്കാളും യഥാക്രമം 2 ശതമാനവും 1.8 ശതമാനവും കൂടുതലായിരിക്കുമെന്നാണ് കരുതുന്നത്.

4. 2021 ജനുവരിയിൽ 4.1 ആയി കുറഞ്ഞ ഹെഡ് ലൈൻ പണപ്പെരുപ്പം ഫെബ്രുവരിയിൽ 5.0 ശതമാനമായി കൂടി. ഫെബ്രുവരിയിലെ പൊതുവായ 4.3 ശതമാനമെന്ന ഭക്ഷ്യ പണപ്പെരുപ്പ മുദ്രയിലെ 12 ഉപഗ്രൂപ്പുകളിൽ നിന്നും അഞ്ചെണ്ണം രണ്ടക്കപണ പ്പെരുപ്പമായി രേഖപ്പെടുത്തപ്പെട്ടു. ഇന്ധന പണപ്പെരുപ്പ സമ്മർദ്ദം ഫെബ്രുവരിയിൽ ഒരുവിധം മയപ്പെട്ടപ്പോൾ, മൂഖ്യ പണപ്പെരുപ്പം പൊതുവേ ദൃഢപ്പെട്ട് 50 പോയിന്‍റ് വർദ്ധിച്ച് 6 ശതമാനത്തിലെത്തി.

5. സമ്പദ് വ്യവസ്ഥയിലെ ലിക്വിഡിറ്റി 2021 ഫെബ്രുവരിയിലും, മാർച്ചിലും, പ്രതിദിന ശരാശരി 5.9 ലക്ഷം കോടി രൂപ അറ്റലിക്വിഡിറ്റി ആഗിരണം എന്ന നിലയിലെത്തി വലിയ മിച്ചം കാണിച്ചു. കറൻസി ചോദനയുടെ പ്രേരണയാൽ, 2021 മാർച്ച് 26 ന് റിസർവ് മണി (RM) 14.2 ശതമാനം (Y-O-Y) വർദ്ധിച്ചു. മണിസപ്ലൈ (M3), 2021 മാർച്ച് 26 ന് 11.8 ശതമാനം വളർന്നു. ഒപ്പം ക്രെഡിറ്റ് വളർച്ച 5.6 ശതമാനമായും 2020-21ൽ (ഫെബ്രുവരി 2021 വരെ) കൊർപ്പൊറേറ്റ് ബോണ്ട് ഇഷ്യൂകൾ 6.8 ലക്ഷം കോടി രൂപയായും ഉയർന്നു. കഴിഞ്ഞവർഷം ഇതേ കാലയളവിൽ ഇത് 6.1 ലക്ഷം കോടി രൂപയായിരുന്നു. കൊമ്മേർഴ്സിയൽ പേപ്പർഇഷ്യൂ 2020 ഡിസംബറോടുകൂടി മെച്ചപ്പെടുകയും, 2020 ഡിസംബര്‍ മുതൽ മാർച്ച് 31 വരെ, കഴിഞ്ഞവർഷം ഇതേ കാലയളവിനേക്കാൾ 10.4 ശതമാനം കൂടുതലുമായിരുന്നു. ഇൻഡ്യയുടെ വിദേശ നാണയ ശേഖരം 2020-21 ൽ US $ 99.2 ബില്യൺ കണ്ട് വർദ്ധിച്ച്, 2021 മാർച്ച് അവസാനത്തോടുകൂടി US $ 577.0 ബില്യണിലെത്തി 18.4 മാസത്തെ ഇറക്കുമതിയാവശ്യ ത്തിനും, ഇൻഡ്യയുടെ വിദേശ കടത്തിന്‍റെ 102 ശതമാനം കവർ ചെയ്യാനും ഇത് പര്യാപ്തമാണ്.

ഭാവി വീക്ഷണം

6. ഉരുത്തിരിഞ്ഞുവരുന്ന സി പി ഐ (CPI) പണപ്പെരുപ്പത്തിന്‍റെ സഞ്ചാരപഥം ഉപരിഭാഗത്തുനിന്നും അധോഭാഗത്തുനിന്നുമുള്ള സമ്മർദ്ദങ്ങൾക്ക് വിധേയമാകേണ്ടി വന്നേയ്ക്കും. 2020-21 ലെ ബമ്പർ ധാന്യോല്പാദനം, ധാന്യവിലകൾ വർദ്ധിക്കാതെ മയപ്പെടുന്നത് നിലനിർത്തിയേക്കാം. പയറുവർഗ്ഗങ്ങളുടെ, പ്രത്യേകിച്ചും പരിപ്പും ഉഴുന്നും, വിലകൾ ഉയർന്നുതന്നെ നിൽക്കുന്നു. വരുന്ന റാബി വിളവെടുപ്പിൽ നിന്നും വിപണിയിലെത്തുന്നവയും, 2020-21 ൽ മൊത്തത്തിൽ ഉണ്ടാവുന്ന ആന്തരിക സഞ്ചയവും, ഇറക്കുമതികൾ ക്കൊപ്പം ഇവയുടെ വിലകൾ ഉയർന്നുപോകാതെ മയപ്പെടുന്നത് സാദ്ധ്യമാക്കും. ആഗോള വില ദൃഢമായിരിക്കുന്നതിനാൽ, ഇറക്കുമതി തീരുവകുറച്ചും, മറ്റ് അനുയോജ്യമായ പ്രോത്സാഹനങ്ങൾ നൽകിയും ആന്തരികമായി ഉല്പാദനക്ഷമതവർദ്ധിപ്പിച്ചാൽ ചോദനസഞ്ചയ തുലനം, ഇടക്കാല കാലയളവിൽ നേടാൻ സാധിക്കും. പെട്രോളിയം ഉല്പന്നങ്ങളുടെ പമ്പ് വില ഉയർന്ന നിലയിൽ തന്നെ തുടരുന്നു, എക് സൈസ് തീരുവകളും, സെസ്സുകളും, സംസ്ഥാനതലനികുതികളും കുറച്ചാൽ ഉപഭോക്താക്കൾക്ക്, ആഗോള ക്രൂഡ് വില മയപ്പെടുന്നതുൾപ്പെടെ, കുറച്ച് ആശ്വാസം ലഭിക്കും, ഇത് “സെക്കൻഡ് റൗണ്ട് ഇഫക്ട്സു” മായി ബന്ധപ്പെട്ട പ്രചാരണത്തെ മന്ദീഭവിപ്പിക്കുകയും ചെയ്യും. ആഗോളതലത്തിൽ, ഉയർന്നു നിൽക്കുന്ന സാധാനവിലകളുടേയും, വർദ്ധിച്ച അനുബന്ധ ചിലവുകളുടേയും ആഘാതം, ഉല്പാദന സേവന മേഖലകളാകമാനം അനുഭവിക്കുന്നുണ്ട്. 2021 മാർച്ചിലെ റിസർവ് ബാങ്കിന്‍റെ സർവ്വേ പ്രകാരം, അർബൻ കുടുംബങ്ങൾക്കുള്ള ഒരു വർഷംമുബോട്ടുള്ള പണപ്പെരുപ്പ പ്രതീക്ഷകളിൽ, മൂന്നു മാസത്തിനുശേഷം കാണുന്ന ചക്രവാളത്തിനുമുപരി നേരിയ വർദ്ധനവുകാണുന്നുണ്ട്. ഇവയെല്ലാം കണക്കിലെടുത്തുകൊണ്ട് 2020-21 Q4-ൽ, സി പി ഐ പണപ്പെരുപ്പം 5.0 ശതമാനവും, 2021-22 Q1-ൽ 5.2 ശതമാനവും, Q2-വിൽ 5.2 ശതമാനവും Q3-യിൽ 4.4 ശതമാനവും, Q4-ൽ 5.1 ശതമാനവും (റിസ്ക്കുകൾ പരാപരം തുലനം ചെയ്തുകൊണ്ട്) ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. (ചാർട്ട് 1 കാണുക)

Chart 1

7. വളർച്ചാപ്രതീക്ഷകൾ പര്യാലോചിക്കുമ്പോൾ, ഗ്രാമീണ ചോദന അനിശ്ചിതമായി അവശേഷിക്കുന്നു. 2020-21 ലെ റിക്കോർഡ് കാർഷികോല്പാദനം ഉണർവുണ്ടാക്കുമെന്നാണ് സൂചിപ്പിക്കുന്നത്. സാമ്പത്തിക പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങിയ സാഹചര്യത്തിൽ അർബൻ ചോദന ശക്തിയാർജ്ജിക്കുന്നുണ്ട്. നടന്നു കൊണ്ടിരിക്കുന്ന വാക്സിനേഷൻ ഉദ്യമങ്ങൾ ഇതിന് ആക്കം കൂട്ടും. 2021-22 ലെ യൂണിയൻ ബഡ്ജറ്റിൽ നിന്ന് മൂലധന ചിലവുകൾക്കുള്ള വർദ്ധിച്ച വിഹിതത്തിൽ നിന്നും ലഭിച്ച സാമ്പത്തിക പ്രചോദനവും, ഉല്പാദനബന്ധിയായ പ്രോത്സാഹന പദ്ധതിയും (PLI Scheme), ഉയരുന്ന കപ്പാസിറ്റി ഉപയോഗവും (2020-21 Q-2 വിൽ 63.3 ശതമാനത്തിൽ നിന്നും Q-3 യിൽ 66.6 ശതമാനം), നിക്ഷേപ ചോദനകൾക്കും, കയറ്റുമതികൾക്കും ശക്തമായ പിന്തുണ നൽകും. ഉല്പാദന സേവനപ്രവർത്തനങ്ങളിലും, പശ്ചാത്തലനിർമ്മാണത്തിലും ഏർപ്പെ ട്ടിരിക്കുന്ന റിസർവ് ബാങ്ക് 2021 മാർച്ചിൽ തിരഞ്ഞെടുത്ത സംരംഭകർ, 2021-22 ൽ ചോദനയും, ബിസിനസ്സ് പ്രവർത്തനങ്ങളും അഭിവൃദ്ധിപ്പെടുത്തുമെന്നുമുള്ളകാര്യത്തിൽ ശുഭപ്രതീക്ഷ പുലർത്തിയിരുന്നു. നേരേ മറിച്ച് ഈ പ്രതീക്ഷകളെ അനിശ്ചിതത്വത്തിലാക്കികൊണ്ട്, ചില സംസ്ഥാനങ്ങളിൽ അടുത്ത കാലത്തുണ്ടായ കൊവിഡിന്‍റെ അതിവ്യാപനം കാരണം ഉപഭോക്തൃവിശ്വാസത്തിനു ഇടിവ് വന്നു. ഈ ഘടകങ്ങളെല്ലാം കണക്കിലെടുത്തുകൊണ്ട്, 2021-22 ലെ ജി ഡി പി വളർച്ച 10.5 ശതമാനമായി നില നിർത്തുകയാണ്, Q-1 ൽ 26.2 ശതമാനം, Q-2 ൽ 8.3 ശതമാനം Q-3 യിൽ 5.4 ശതമാനം, Q-4 ൽ 6.2 ശതമാനം എന്നനിലയിൽ (ചാർട്ട് 2)

Chart 2

8. പണപ്പെരുപ്പത്തിന്മേലുള്ള സപ്ലൈസൈഡ് സമ്മർദ്ദങ്ങൾ നില നിൽക്കുമെന്ന് എം പി സി കരുതുന്നുണ്ട്. ചോദന സംബന്ധമായ വലിവ് മിതമായിരിക്കുമെന്നും എം പി സി കരുതുന്നു. ചിലവ് സമ്മർദ്ദങ്ങൾ ഉയർന്നിരിക്കുകയാണെങ്കിലും ആഗോള സപ്ലൈ ശൃംഖല സാധാരണ നിലയിലെത്തുന്നതോടെ അവ ഭാഗികമായി തുലനപ്പെട്ടുപോകാൻ സാദ്ധ്യതയുണ്ട്. ആഗോള ചരക്കുവിലകൾ പ്രകാരം വന്നു ചേരുന്ന പണപ്പെരുപ്പത്തെ സംബന്ധിച്ചിടത്തോളം വേഗത്തിലുള്ള, സംയോജിതവും, സംഘടിതവുമായ നയനടപടികളി ലൂടെ പെട്രോൾ, ഡീസൽ നികുതികൾ, കൂടിയ ലാഭം എന്നീ ആന്തരിക ഉല്പാദന ചിലവുകൾകുറയാൻ കേന്ദ്ര-സംസ്ഥാന ഗവർൺമെന്‍റുകൾക്ക് ആശ്വാസം നൽകാൻ കഴിയും. രാജ്യത്തിന്‍റെ ചില ഭാഗങ്ങളിലുണ്ടായ കോവിഡ് 19 ന്‍റെ പുതിയ വ്യാപനവും അനുബന്ധമായുണ്ടായ പ്രാദേശിക അടച്ചിടലുകളും, സമ്പർക്ക പ്രാധാന്യമുള്ള സേവനങ്ങൾക്കുള്ള ചോദനയെ തളർത്താനും, വളർച്ചാ പ്രേരണകളെ മന്ദീഭവിപ്പിച്ച്, സാധാരണനിലയിലേയ്ക്കുള്ള തിരിച്ചുവരവ് ദീർഘിപ്പിക്കാനും ഇടയാക്കിയേക്കാം. അപ്രകാരമുള്ള ഒരു സാഹചര്യത്തിൽ തുടർച്ചയായുള്ള നയപിന്തുണ ആവശ്യമായി വരും. ഈ പരിണാമങ്ങൾ കണക്കിലെടുത്തുകൊണ്ട്, വളർച്ച സ്ഥിരാടിസ്ഥാനത്തിൽ നിലനിർത്താനും, സമ്പദ് വ്യവസ്ഥയിൽ കോവിഡ് 19 ഉണ്ടാക്കിയ ആഘാതം ലഘൂകരിക്കാനും, അതേസമയം പണപ്പെരുപ്പം ലക്ഷ്യപരിധിയ്ക്കുള്ളിൽ തുടരുന്നുണ്ടെന്നുഉറപ്പിച്ചും, അനുകൂലമായ ഒരു നിലപാട് കൈക്കൊള്ളാൻ എം പി സി തീരുമാനിച്ചു.

9. എം പി സി യിലെ എല്ലാ അംഗങ്ങളും ഡോ∶ ശശാങ്ക ഭിഡേ, ഡോ∶ അഷിമാ ഗോയൽ, പ്രോഫ∶ ജയന്ത് ആർ. വർമ്മ, ഡോ∶ മൃദുൽ കെ. സാഗർ, ഡോ∶ മൈക്കേൽ ദേബബൃതപത്ര, ശ്രീ. ശശികാന്ത ദാസ് എന്നിവർ, പോളിസി റിപോ നിരക്ക് മാറ്റാതെ നിലനിർത്താൻ ഏകകണ്ഠമായി വോട്ടുചെയ്തു. കൂടാതെ വളർച്ച സ്ഥിരമായി നില നിർത്താനും, സമ്പദ് വ്യവസ്ഥയിൽ കോവിഡ് 19 ഏല്പിച്ച ആഘാതം ലഘൂകരിക്കാനും, അതേസമയം പണപ്പെരുപ്പം ലക്ഷ്യ പരിധിയ്ക്കു ള്ളിൽ നില്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയും, ആവശ്യമുള്ളിട ത്തോളം സമയം, അനുകൂലമായ ഒരു നിലപാട് തുടരാനും, എല്ലാഅംഗങ്ങളും വോട്ട് ചെയ്യ്തു.

10. എം പി സി യോഗത്തിന്‍റെ മിനിട്ട്സ്, 2021 ഏപ്രില്‍ 22ന് പ്രസിദ്ധപ്പെടുത്തുന്നതാണ്.

11. എം പി സി യുടെ അടുത്തയോഗം 2021 ജൂൺ 2 മുതൽ 4 വരെ ചേരുന്നതാണ്.

(യോഗേഷ് ദയാൽ)
ചീഫ് ജനറൽ മാനേജർ

പ്രസ്സ് റിലീസ് 2021-2022/16

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?