<font face="Mangal" size="3">സാധാരണനിലയിലുള്ള ലിക്വിഡിറ്റി മാനേജ്‌മെ - ആർബിഐ - Reserve Bank of India
സാധാരണനിലയിലുള്ള ലിക്വിഡിറ്റി മാനേജ്മെന്റ് പ്രവർത്തനങ്ങളുടെ പുനരാരംഭം
ജനുവരി 08, 2021 സാധാരണനിലയിലുള്ള ലിക്വിഡിറ്റി 2020 ഫെബ്രുവരി 6 ന് റിസർവ്ബാങ്ക് പരിഷ്ക്കരിച്ചതും സരളവുമായ ഒരു ലിക്വിഡിറ്റി മാനേജ്മെന്റ് രൂപരേഖ പ്രഖ്യാപിച്ചിരുന്നു. ലിക്വിഡിറ്റി മാനേജ്മെന്റിന്റെ ഉദ്ദേശ്യങ്ങളെ ക്കുറിച്ചും അതിന്റെ കൈകാര്യത്തെകുറിച്ചും വ്യക്തമായി അറിയിച്ചിരുന്നു. 2. കോവിഡ് 19 പൊട്ടിപുറപ്പെട്ടതിന്റെയും അതിദ്രുതം പ്രത്യക്ഷമായി കൊണ്ടിരിക്കുന്ന ധനകാര്യ സാഹചര്യ ങ്ങളുടെയും പശ്ചാത്തലത്തിൽ ലോക്ഡൗണും സാമൂഹിക അകലം പാലിക്കലും കാരണമായി ഉണ്ടായ തടസ്സങ്ങളുടെ പ്രത്യാഘാതം കണക്കിലെടുത്ത് പരിഷ്കരിച്ച ലിക്വിഡിറ്റി മാനേജ്മെന്റ് രൂപരേഖയുടെ പ്രവർത്തനം താത്കാലിക മായി നിർത്തിവയ്ക്കാൻ തീരുമാനിച്ചിരിക്കുന്നു. റിവേഴ്സ് റിപ്പോയുടെ സ്ഥിരനിരക്കിനായുള്ള ജാലകവും മാർജിനൽ സ്റ്റാന്റിങ് ഫെസിലിററി (എം.എസ്എഫ്) പ്രവർത്തനങ്ങളും ദിവസം മുഴുവനും ലഭ്യമായിക്കിയിരിക്കുന്നു. ഇത് ലിക്വിഡിറ്റി മാനേജ്മെന്റ് സംബന്ധമായി അർഹരായ വിപണി ഭാഗഭാക്കുകൾക്ക് കൂടുതൽ അയവ് നൽകാൻ ഉദ്ദേശിച്ചുള്ളതാണ്. 3. പ്രവർത്തനപരമായ അവ്യവസ്ഥകളും കോവിഡ് 19 ഉളവാക്കിയ ആരോഗ്യരംഗത്തെ ഉയരുന്ന ഭയാശങ്കകളെയും പരിഗണിച്ച് 2020 ഏപ്രിൽ 07 മുതൽക്ക് വ്യത്യസ്ത വിപണി വിഭാഗങ്ങൾക്ക് വ്യാപാരം നടത്താനുള്ള മണിക്കൂറുകൾ വെട്ടിചുരുക്കാൻ തീരുമാനിച്ചിരിക്കുന്നു. എന്നാൽ പിന്നീട് ലോക്ഡൗൺ പടിപടിയായി പൂർവ്വസ്ഥിതിയിലേക്ക് വന്നുകൊ ണ്ടിരിക്കുകയും, ജനങ്ങളുടെ സഞ്ചാരത്തിലും ഓഫീസു കളുടെ പ്രവർത്തനത്തിലും ഏർപ്പെടുത്തിയിരുന്ന നിയന്ത്ര ണങ്ങളിൽ അയവ് വരുത്തുകയും ചെയ്തതോടെ റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള വിപണികളുടെ വ്യാപാര മണിക്കൂറുകൾ ഘട്ടംഘട്ടമായി 2020 നവംബർ 09 മുതൽക്ക് പുനഃസ്ഥാപിക്കാൻ തീരുമാനിച്ചിരിക്കുന്നു. 4. ഇപ്പോൾ പ്രത്യക്ഷമായി കൊണ്ടിരിക്കുന്ന ലിക്വിഡിറ്റി സാഹചര്യങ്ങളും ധനകാര്യ അവസ്ഥകളും അവലോകനം ചെയ്തതിനുശേഷം, സാധാരണനിലയിലുള്ള ലിക്വിഡിറ്റി മാനേജ്മെന്റ് പ്രവർത്തനങ്ങൾ ഘട്ടംഘട്ടമായി പുനഃസ്ഥാപി ക്കാൻ തീരുമാനിച്ചിരിക്കുന്നു. അതിൻപ്രകാരം 2020 ഫെബ്രുവരി 06 ന് പുറപ്പെടുവിച്ച പരിഷ്കരിച്ച ലിക്വിഡിറ്റി മാനേജ്മെന്റ് രൂപരേഖയനുസരിച്ച് റിസർവ് ബാങ്ക് 2021 ജനുവരി 15 ന് താഴെപറയുന്ന വേരിയബിൾ റേറ്റ് റിവേഴ്സ് റിപ്പോ ലേലം നടത്തുന്നതായിരിക്കും.
5. റിസർവ് ബാങ്കിന്റെ 2020 ഫെബ്രുവരി 13-ാം തീയതിയിലെ പത്രക്കുറിപ്പിൽ കൊടുത്തിരിക്കുന്ന ലേല സംബന്ധമായ മാർഗരേഖകൾ മാറ്റമില്ലാതെ തുടരുന്നതാണ്. 6. ഫിക്സഡ് റേറ്റ് റിവേഴ്സ് റിപ്പോയും മാർജിനൽ സ്റ്റാൻഡിങ് ഫസിലിറ്റി (എംഎസ്.എഫ്) പ്രവർത്തനങ്ങളും ദിവസം മുഴുവനും തുടർന്നും ലഭ്യമായിരിക്കും. 2020 ഡിസംബർ 4 ലെ കഴിഞ്ഞ എംപിസി പ്രസ്താവനയിൽ പറഞ്ഞിരുന്നത് പോലെ തന്നെ ധനകാര്യ വ്യവസ്ഥയിൽ മതിയായ ലിക്വിഡിറ്റി ലഭ്യമാണെന്നത് റിസർവ് ബാങ്ക് ഉറപ്പ് വരുത്തുമെന്ന് ആവർത്തിച്ചു പറയുന്നു. (യോഗേഷ് ദയാൽ) പ്രസ് റിലീസ്: 2020-2021/910 |