RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S2

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78512521

ലീഡ് ബാങ്ക് പദ്ധതി നവീകരിക്കൽ- എസ്.എൽ.ബി.സി കൺവീനർ ബാങ്കുകൾക്കും/ ലീഡ് ബാങ്കുകൾക്കും വേണ്ടിയുള്ള കർമപദ്ധതി

ആർ.ബി.ഐ /2017-2018/155
FIDD.CO.LBS.BC.No.19/02.01.01/2017-18

ഏപ്രിൽ 06, 2018

എല്ലാ എസ്.എൽ .ബി.സി. കൺവീനർ ബാങ്കുകളുടെയും / ലീഡ് ബാങ്കുകളുടെയും
ചെയർമാന്മാർക്കും/ മാനേജിങ് ഡയറക്ടർമാർക്കും/ചീഫ് എക്സിക്യൂട്ടീവ്
ഓഫീസർമാർക്കും .

മാഡം/പ്രിയപ്പെട്ട സർ,

ലീഡ് ബാങ്ക് പദ്ധതി നവീകരിക്കൽ- എസ്.എൽ.ബി.സി കൺവീനർ
ബാങ്കുകൾക്കും/ ലീഡ് ബാങ്കുകൾക്കും വേണ്ടിയുള്ള കർമപദ്ധതി

താങ്കൾക്ക് അറിയാവുന്നതുപോലെ, ഭാരതീയ റിസർവ്വ് ബാങ്ക് ഡെപ്യൂട്ടി ഗവർണ്ണർ ആയിരുന്ന ശ്രീമതി ഉഷ തോറാട്ട് അധ്യക്ഷയായ "ഉന്നതതല സമിതി" ആയിരുന്നു 2009ൽ ലീഡ് ബാങ്ക് പദ്ധതി അവസാനമായി പുനരവലോകനം ചെയ്തത്. സാമ്പത്തിക മേഖലയിൽ വർഷങ്ങളായി സംഭവിച്ചിട്ടുള്ള മാറ്റങ്ങളുടെ വെളിച്ചത്തിൽ പ്രസ്തുത പദ്ധതിയുടെ സഫലതയെക്കുറിച്ചു പഠിക്കുവാനും അത് മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ നിർദ്ദേശിക്കുവാനും വേണ്ടി റിസർവ്വ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ ഒരു കമ്മിറ്റി രൂപീകരിയ്ക്കുകയുണ്ടായി. ഈ കമ്മിറ്റിയുടെ ശുപാർശകൾ വിവിധ പദ്ധതിപ്പങ്കാളികളുമായി ചർച്ചചെയ്യപ്പെടുകയും അവരുടെ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ എസ്.എൽ.ബി.സി കൺവീനർ ബാങ്കുകളും ലീഡ് ബാങ്കുകളും താഴെ പറയുന്ന കർമപരിപാടികൾ നടപ്പാക്കണമെന്ന് തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.

(i) സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റി മീറ്റിംഗുകൾ, ബാങ്കുകളിലെയും സർക്കാർ വകുപ്പുകളിയെയും ഉന്നതാധികാരികളുടെ മാത്രം പങ്കാളിത്തത്തോടെ, പ്രധാനമായും നയപരമായ കാര്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. എല്ലാ പതിവ് കാര്യങ്ങളും എസ്.എൽ.ബി.സിയുടെ സബ്‌കമ്മിറ്റികൾക്കു ഏൽപിച്ചുകൊടുക്കേണ്ടതാണ്. കാര്യപരിപാടിയിന്മേലുള്ള വിവിധ പദ്ധതിപ്പങ്കാളികളുടെ നിർദ്ദേശങ്ങൾ ഗാഢമായി പര്യാലോചിച്ചു എസ്.എൽ. ബി.സി ക്കു വേണ്ടി അന്തിമ കാര്യപരിപാടി തയ്യാറാക്കുന്നതിന് എസ്. എൽ. ബി. സി. യുടെ ഒരു സ്റ്റീയറിങ് സബ്‌കമ്മിറ്റി രൂപീകരിക്കേണ്ടതാണ്. അത്തരം ഒരു മാതൃകാ സബ്‌കമ്മിറ്റിയിൽ എസ്.എൽ .ബി.സി. കൺവീനർ, റിസർവ്വ് ബാങ്ക്/ നബാർഡ് പ്രതിനിധികൾ, ധനകാര്യം/സ്ഥാപനങ്ങൾക്കുള്ള ധനസഹായം എന്നിവ സംബന്ധിച്ച സംസ്ഥാന സർക്കാർ വകുപ്പ് പ്രതിനിധികൾ, മുഖ്യ സാന്നിധ്യമുള്ള രണ്ടോ മൂന്നോ ബാങ്കുകൾ മുതലായവർ ഉൾപ്പെടാവുന്നതാണ്. ആവശ്യമുണ്ടെങ്കിൽ മറ്റു പ്രത്യേകകാര്യ ഉപസമിതികളും രൂപീകരിക്കാവുന്നതാണ്. എസ്.എൽ.ബി.സി മീറ്റിംഗുകൾക്കു വേണ്ടി നടപ്പാക്കാനായി പുതുക്കിയ കാര്യപരിപാടി അനുബന്ധം I ആയി ചേർത്തിട്ടുണ്ട്.

ii) എസ്.എൽ.ബി.സി മീറ്റിംഗുകളിൽ പങ്കെടുക്കാൻ എസ്.എൽ.ബി.സി. കൺവീനർ ബാങ്കിന്റെ മാനേജിങ് ഡയറക്ടർക്ക്/ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക്/ എക്സിക്യൂട്ടീവ് ഡയറക്ടർക്ക് കഴിയാതെ വന്നാൽ ബന്ധപ്പെട്ട സംസ്ഥാന അഡിഷണൽ ചീഫ് സെക്രട്ടറി/ ഡെവലപ്മെന്റ് കമ്മിഷണർ എന്നിവരുമൊത്തു റിസർവ്വ് ബാങ്ക് റീജിയണൽ ഡയറക്ടർ സഹാദ്ധ്യക്ഷനാകേണ്ടതാണ്.

(iii) മെച്ചപ്പെട്ട രീതിയിലുള്ള നടപ്പാക്കൽ ഉറപ്പാക്കാനായി ബ്രാഞ്ചുകൾക്കും ബ്ലോക്കുകൾക്കും ഡിസ്ട്രിക്ടുകൾക്കും സംസ്ഥാനങ്ങൾക്കും വേണ്ടിയുള്ള കോർപ്പറേറ്റ് വ്യാപാര ലക്ഷ്യങ്ങൾ ലീഡ് ബാങ്ക് പദ്ധതിക്കുകീഴിലുള്ള വാർഷിക വായ്പാ പദ്ധതികളുമായി (ACP) പൊരുത്തപ്പെടുത്തേണ്ടതാണ്. ബാങ്കുകളുടെ ഓരോ സംസ്ഥാനത്തുമുള്ള കോൺട്രോളിങ് ഓഫീസുകൾ അവരുടെ ആന്തരിക വ്യാപാര പദ്ധതികൾക്ക് ലീഡ് ബാങ്ക് പദ്ധതിയിൻ കീഴിലുള്ള എ.സി.പി(ACP) യുമായി കാലപ്പൊരുത്തം വരുത്തേണ്ടതാണ്.

(iv) ഇപ്പോൾ സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റി(SLBC), ജില്ലാതല കൺസൾട്ടേറ്റീവ് കമ്മിറ്റി (DCC ), ബ്ലോക്കുതല ബാങ്കേഴ്സ് കമ്മിറ്റി(BLBC) എന്നീ എൽ.ബി.എസ്(LBS) വേദികളിലെ ത്രൈമാസിക മീറ്റിംഗുകളിലെ ചർച്ചകൾ അടിസ്ഥാനപരമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ബാങ്കുകൾക്ക് വായ്പാ പദ്ധതിയിൻകീഴിൽ നിർദ്ദേശിച്ചിട്ടുള്ള വായ്പാ വിതരണ ലക്ഷ്യവും അതിന്റെ നിറവേറ്റലുമാണ്. അതിനുവേണ്ടി ബാങ്കുകൾ സമർപ്പിക്കുന്ന വിവരങ്ങളുടെ കൃത്യതയും കാലൗചിത്യവും ഒരു പ്രശ്‌നമായിരിക്കുന്നു. കാരണം, പ്രസ്തുത വിവരങ്ങളുടെ ഒരു പ്രമുഖ അംശം കായികമായി തയ്യാറാക്കി എസ്.എൽ.ബി.സി കൺവീനർ ബാങ്കുകളുടെ ഡാറ്റാ മാനേജ്‌മന്റ് സിസ്റ്റത്തിലേക്ക് കയറ്റിവിടുകയാണ് ചെയ്യുന്നത്. ഈ വിവര സമാഹാരം അതാതു ബാങ്കുകളുടെ സി.ബി.എസ്സിൽ (CBS) ലഭ്യമാകുന്ന വിവര സമാഹാരവുമായി ഒത്തുപോകുന്നതിന്റെ അളവും കാര്യമായി വ്യത്യാസപ്പെടുന്നുണ്ട്. അതുകൊണ്ടു ബ്ലോക്ക്, ജില്ല, സംസ്ഥാനം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിനും ഡൌൺലോഡ് ചെയ്യുന്നതിനും കഴിയുംവിധം ഓരോ എസ്.എൽ.ബി.സി യുടെയും വെബ്സൈറ്റിൽ ഒരു ക്രമീകൃത സംവിധാനം വികസിപ്പിക്കേണ്ട ആവശ്യകത വന്നുചേർന്നിട്ടുണ്ട്. ഈ പ്രക്രിയയിൽ കായികമായ ഇടപെടൽ തീരെ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ബാങ്കുകളുടെ സി.ബി.എസ്സിൽ നിന്നോ ഒപ്പമോ അല്ലാതെയോ എം.ഐ.എസ്സ്ൽ (MIS) നിന്നോ പ്രസക്ത വിവരങ്ങൾ നേരിട്ട് ഡൌൺലോഡ് ചെയ്യാൻ കഴിയേണ്ടതാണ്. ഇക്കാര്യത്തിൽ ഉദ്ദേശിക്കുന്ന ഇടപെടലിന്റെ നടപടിക്രമങ്ങൾ അനുബന്ധം II ൽ കൊടുത്തിട്ടുണ്ട്. ഉദ്ദേശിക്കുന്ന രീതിയിലുള്ള വിവരപ്രവാഹ സംവിധാനം നടപ്പാക്കുന്നതിനായി എല്ലാ ബാങ്കുകളുടയും സി.ബി.എസ് (CBS) & എം.ഐ.എസ്(MIS) സിസ്റ്റങ്ങളിലും എസ്.എൽ.ബി.സി(SLBC) വെബ്സൈറ്റുകളിലും ആവശ്യമായ മാറ്റങ്ങൾ വരുത്തേണ്ടതാണ്.

V) ലീഡ് ബാങ്ക് പദ്ധതിയുടെ അടിസ്ഥാനതലത്തിൽ പ്രവർത്തിക്കുന്ന ബി.എൽ.ബി.സി(BLBC) ചർച്ചാ വേദിയെ ശക്തിപ്പെടുത്തുന്നതിനായി എല്ലാ ബ്രാഞ്ച് മാനേജർമാരും ബി.എൽ.ബി.സി മീറ്റിംഗുകളിൽ പങ്കെടുക്കുകയും അവരുടെ വിലപ്പെട്ട സംഭാവനകൾ കൊണ്ട് ചർച്ചകളെ സമ്പന്നമാക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. ബാങ്കുകളുടെ നിയന്ത്രണതല മേധാവികളും വിവേചനപൂർവ്വം കുറച്ചു ബി.എൽ.ബി.സി.മീറ്റിംഗുകളിൽ പങ്കെടുക്കേണ്ടതാണ് ,

(vi) ഗ്രാമീണ സ്വയം തൊഴിൽ പരിശീലന ഇൻസ്റ്റിറ്റ്യൂട്ടുകൾ(RSETIs) വിവിധ എൽ.ബി.എസ്(LBS) വേദികളിൽ, പ്രത്യേകിച്ചു ഡി.സി.സി(DCC) തലത്തിൽ കൂടുതൽ സജീവമായി ഉൾക്കൊള്ളിക്കപ്പെടേണ്ടതും നിരീക്ഷിക്കപ്പെടേണ്ടതുമാണ്. പ്രദേശത്തിന്റെ വായ്പ ഉൾക്കൊള്ളാനുള്ള ശേഷി മെച്ചപ്പെടുത്താൻ വേണ്ട നൈപുണ്യ വികസനത്തിലും സുസ്ഥിര സൂക്ഷ്മ സംരംഭങ്ങൾക്കായുള്ള പരിശീലന പരിപാടികളുടെ നവീകരണത്തിലുമായിരിക്കണം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ആർ.എസ്.ഇ.ടി.ഐ കൾ, ജില്ലയിലെ ഗ്രാമീണ യുവാക്കൾക്ക് ആവശ്യമായ നൈപുണ്യ വർദ്ധനവിനും നൈപുണ്യ പരിശീലനത്തിനും വേണ്ടി, ആ മേഖലയ്ക്കുള്ള ശേഷിയും നൈപുണ്യസ്ഥിതിയും പരിഗണിച്ചു, ഓരോ ബ്ലോക്കിനും/ജില്ലയ്ക്കും വേണ്ടി പ്രത്യേക പരിപാടികൾക്ക് രൂപം കൊടുക്കേണ്ടതാണ്.

2. 'കർമപരിപാടിയുടെ’ നടപ്പാക്കലിനു ആവശ്യമായ നടപടികൾ കൈക്കൊള്ളുവാനും ഇക്കാര്യത്തിൽ ബാങ്കുകളുടെ തുടർപ്രവർത്തനങ്ങളും അതിന്റെ പുരോഗതിയും നിരീക്ഷിക്കുന്നതിനും താങ്കൾ ശ്രദ്ധിക്കേണ്ടതാണ്.

3. ഇക്കാര്യത്തിൽ എടുത്ത നടപടികളെക്കുറിച്ചു റിസർവ്വ് ബാങ്കിന്റെ ബന്ധപ്പെട്ട റീജിയണൽ ഓഫീസിനെ അറിയിക്കേണ്ടതാണ്.

4. ഈ സർക്കുലറിന്റെ ഓരോ പകർപ്പ് എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കും അയക്കുന്നുണ്ട്.

താങ്കളുടെ വിശ്വസ്തൻ

(ഗൗതം പ്രസാദ് ബോറ)
ചീഫ് ജനറൽ മാനേജർ- ഇൻ-ചാർജ്.

Encl : I. എസ്.എൽ.ബി.സി മീറ്റിങ്ങുകളുടെ പുതുക്കിയ അജണ്ട

II. LBS വേദിയിലേക്ക് വിവരം എത്തിക്കൽ - നടപടി ക്രമം


അനുബന്ധം I :

എസ്.എൽ.ബി.സി. മീറ്റിംഗുകൾക്കു വേണ്ടിയുള്ള പുതുക്കിയ കാര്യപരിപാടി

1. സാമ്പത്തിക ഉൾപ്പെടുത്തൽ, ഉദ്യമങ്ങളുടെ പുനരവലോകനം, ബാങ്കിങ് ശൃംഖല വികാസം, സാമ്പത്തിക സാക്ഷരത.

(a) ബാങ്ക് രഹിത ഗ്രാമങ്ങളിൽ ബാങ്കിങ് ഔട്‍ലെറ്റുകൾ തുറക്കുന്നതിന്റെ സ്ഥിതി, ബാങ്ക് രഹിത ഗ്രാമകേന്ദ്രങ്ങളിൽ (URCs) ഉള്ള സി.ബി.എസ് പ്രാപ്തിയുള്ള ബാങ്കിങ് ഔട്‍ലെറ്റുകൾ

(b) ബിസിനെസ്സ് കറസ്പോണ്ടൻസുകളുടെ പ്രവർത്തനങ്ങളുടെ പുനരവലോകനം - തടസ്സങ്ങളും/പ്രശ്നങ്ങളും.

(c) സംസ്ഥാനത്തു ഡിജിറ്റൽ രീതിയിലുള്ള പണംനൽകൽ സമ്പ്രദായം വർദ്ധിപ്പിക്കുന്നതിലുള്ള പുരോഗതി, മതിയായ ബാൻഡ് വിഡ്ത്തോടുകൂടി തുടർച്ചയായ നെറ്റ്‌വർക്ക് ബന്ധം പ്രദാനം ചെയ്യൽ, കണക്റ്റിവിറ്റി പ്രശ്നങ്ങൾ പരിഹരിയ്ക്കൽ/ ഇഷ്ടാനുസരണം കണക്റ്റിവിറ്റി തെരെഞ്ഞെടുക്കൽ (ഭാരത്, നെറ്റ്, വിസാറ്റ് മുതലായവ) എ.റ്റി.എം/ പി.ഓ.എസ് മെഷിനുകളുടെ സ്ഥാപിയ്ക്കൽ, സംസ്ഥാനത്തു പണത്തിന്റെ ഇലക്ട്രോണിക് രീതിയിലുള്ള കൊടുക്കൽ/സ്വീകരിയ്ക്കൽ സമ്പ്രദായം നടപ്പാക്കലിന്റെ സ്ഥിതി.

(d) സംസ്ഥാനത്തു പൊതുജനങ്ങൾക്കായി ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ അവതരിപ്പിക്കുന്നതിന്റെ സ്ഥിതി.

(e) സ്കൂൾ പാഠ്യപദ്ധതിയിൽ ധനകാര്യ വിദ്യാഭ്യാസം ഉൾപ്പെടുത്തലിന്റെ പുനരവലോകനം, ബാങ്കുകളുടെ സാമ്പത്തിക സാക്ഷരതാ ഉദ്യമങ്ങൾ (പ്രത്യേകിച്ചും ഡിജിറ്റൽ സാമ്പത്തിക സാക്ഷരത)

(f) വിവിധ പദ്ധതികളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കൽ, സബ്ബ്‌സിഡികൾ, സൗകര്യങ്ങൾ. ഉദാ: വിള ഇൻഷ്വറൻസ്, പുനരുപയോഗിക്കാവുന്ന ഊർജ്ജം.

(g) വിതരണ ശൃംഖലയിലെ എല്ലാ പദ്ധതി പങ്കാളികളെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ആദ്യാവസാന പദ്ധതികളുടെ നേർക്കുള്ള പരിശ്രമത്തിന്റെ പുനരവലോകനം.

2. ബാങ്കുകളുടെ വായ്പാ വിതരണത്തിന്റെ പുനരവലോകനം.

  1. സംസ്ഥാന എ.സി.പി(ACP) യ്ക്കു കീഴിലുള്ള ലക്‌ഷ്യം കൈവരിക്കൽ, മുൻഗണനാ മേഖലയ്ക്കുള്ള വായ്പാ വിതരണം.

  2. സർക്കാർ ആഭിമുഖ്യത്തിലുള്ള പദ്ധതികൾക്കായുള്ള (ഡേ-എൻ.ആർ.എൽ.എം, ഡേ-എൻ.യു.എൽ.എം., മുദ്ര, സ്റ്റാൻഡ്-അപ് ഇന്ത്യ മുതലായവ) കടം നൽകലിനെപ്പറ്റിയുള്ള ചർച്ചയും ഈ പദ്ധതികളുടെ അനന്തരഫലവും.

  3. എം.എസ്.എം.ഇ കൾക്കും കഴിവിനനുസരിച്ചുള്ള ഭവനനിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള വായ്പാ ഒഴുക്ക് .

  4. കെ.സി.സി.ലോൺ, പി.എം.എഫ്.ബി.വൈ യ്ക്ക് കീഴിലുള്ള വിള ഇൻഷ്വറൻസ്

  5. വിദ്യാഭ്യാസ വായ്പ അനുവദിക്കൽ

  6. എസ്.എച്.ജി(SHG) - ബാങ്ക് ലിങ്കേജിനു കീഴിലുള്ള പ്രവർത്തന പുരോഗതി

3. കർഷക വരുമാനം 2022 ഓടെ ഇരട്ടിയാക്കൽ

4. സി.ഡി.റേഷ്യോ, 40% ൽ താഴെ സി.ഡി.റേഷ്യോ ഉള്ള ജില്ലകളുടെയും ഡി.സി.സി(DCC) യുടെ പ്രത്യേക ഉപസമിതികളുടെയും (എസ്.സി.സി) പ്രവർത്തന പുനരവലോകനം.

5. പദ്ധതികൾക്ക് കീഴിൽ നൽകിയിട്ടുള്ള നിഷ്ക്രിയ ആസ്തികൾ, സർട്ടിഫിക്കറ്റ് കേസുകളും നിഷ്ക്രിയ ആസ്തി വസൂലാക്കലും.

6. സംസ്ഥാനത്തു പ്രകൃതിദുരന്ത ബാധിത ജില്ലകൾ ഏതെങ്കിലുമുണ്ടെങ്കിൽ അവിടങ്ങളിലെ വായ്പാ പുനഃക്രമീകരണം സംബന്ധിച്ചുള്ള പുനരവലോകനം.

7. കേന്ദ്ര/സംസ്ഥാന സർക്കാരുകളുടെ നയപരിപാടികളെക്കുറിച്ചുള്ള ചർച്ചയും (വ്യവസായ നയം, എം.എസ്.എം.ഇ. നയം, കാർഷിക നയം, സ്റ്റാർട്ട്-അപ് സംരംഭ നയം, തുടങ്ങിയവ) ബാങ്കുകളുടെ പ്രതീക്ഷിത പങ്കാളിത്തവും .

8. ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങളും/ വായ്‌പകൊള്ളാനുള്ള ശേഷിയും മെച്ചപ്പെടുത്തുന്നതു സംബന്ധിച്ച ചർച്ച.

എ. സി.ഡി. റേഷ്യോ മെച്ചപ്പെടുത്താൻ സഹായിക്കുന്ന സംസ്ഥാന സർക്കാർ വിഭാവന ചെയ്തിട്ടുള്ള ഏതെങ്കിലും വൻപദ്ധതി

ബി. സംസ്ഥാനത്തു പ്രത്യേകമായുള്ള വളർച്ചാ സാധ്യതയുള്ള പ്രദേശങ്ങളുടെ വ്യാപ്തിയും പങ്കാളി ബാങ്കുകളെ തെരെഞ്ഞെടുത്തു മുന്നോട്ടുപോകുന്നതിനുള്ള മാർഗങ്ങളെയും കുറിച്ചു ആരായുക.

സി. പ്രദേശം കേന്ദ്രീകരിച്ചു എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടെങ്കിൽ ഇതിലെ കണ്ടെത്തലുകളിന്മേൽ ചർച്ചയും നിർദ്ദേശിക്കപ്പെട്ടിട്ടുള്ള പരിഹാരങ്ങളുടെ നടപ്പാക്കലും.

ഡി. ധനസഹായം ആവശ്യമായ ഗ്രാമീണ, കാർഷിക അടിസ്ഥാന സൗകര്യങ്ങളിലെ അന്തരം തിരിച്ചറിയൽ (ഗ്രാമീണ ഗോഡൗണുകൾ, സൗരോർജ്ജം, കാർഷികോത്പന്ന സംസ്ക്കരണം, ഉദ്യാനകൃഷി, ബന്ധപ്പെട്ട പ്രവൃത്തികൾ, കാർഷിക വിപണനം മുതലായവ)

ഇ. മാതൃകാ ഭൂമി പാട്ടം നൽകൽ നിയമം 2016 ന്റെ നടപ്പാക്കൽ (സാധ്യത ആരായൽ)

9. കെ.വി.കെ (K.V.K) ഹോർട്ടികൾച്ചർ മിഷൻ, നാഷണൽ സ്കിൽ ഡവലപ്മെന്റ് കോർപ്പറേഷൻ എ.സി.എസ്.ഐ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെ പ്രേരണാരീതിയിൽ നൈപുണ്യ വികസന ശ്രമങ്ങൾ, ആർ.എസ്.ഇ.റ്റി.ഐ (RSETIs) കളുടെ പ്രവർത്ഥന പുനരവലോകനം ഉൾപ്പെടെ

10. ഭൂരേഖ മെച്ചപ്പെടുത്തൽ, ഭൂരേഖ ഡിജിറ്റൽ രൂപത്തിലാക്കുന്നതിലുള്ള പുരോഗതി, തടസ്സം കൂടാതെയുള്ള വായ്പാ വിതരണം എന്നീ കാര്യങ്ങൾക്കുവേണ്ടി കൈക്കൊണ്ട നടപടികൾ

11. മറ്റു ജില്ലകളിലും അല്ലെങ്കിൽ സംസ്ഥാനം മുഴുവനും നേർരൂപത്തിൽ പകർത്താവുന്ന ജില്ലാതല വിജയകഥകളും പുത്തൻ ഉദ്യമങ്ങളും പങ്കുവയ്ക്കൽ

12. കമ്പോള രഹസ്യ കാര്യങ്ങളിന്മേലുള്ള ചർച്ച. ഉദാഹരണം:

എ. നിയമവിരുദ്ധ തട്ടിപ്പു പദ്ധതികൾ/ അംഗീകൃതമല്ലാത്ത സംഘങ്ങൾ /സ്ഥാപനങ്ങൾ/കമ്പനികൾ എന്നിവ പൊതുജനങ്ങളിൽ നിന്നും നിയമവിരുദ്ധമായി നടത്തുന്ന നിക്ഷേപ സമാഹരണ പ്രവർത്തനങ്ങൾ

ബി. ബാങ്കിങ്ങുമായി ബന്ധപ്പെട്ട സൈബർ നിയമവിരുദ്ധ പ്രവൃത്തികൾ, രഹസ്യ വിവരങ്ങൾ ചോർത്തൽ (phishing), മുതലായവ

സി. പ്രദേശത്തെ ഉത്തമർണ്ണന്മാർ അന്യായ പലിശ ഈടാക്കുന്ന സംഭവങ്ങൾ, അമിത കടബാധ്യത കേസുകൾ

ഡി. കടം കൊള്ളുന്ന ഗ്രൂപ്പുകൾ തുടങ്ങിയവരുടെ വായ്പ സംബന്ധിച്ച തട്ടിപ്പുകൾ.

13. ഡി.സി.സി(DCC)/ഡി.എൽ.ആർ.സി(DLRC) മീറ്റിംഗിൽ പരിഹരിയ്ക്കാതെ ശേഷിക്കുന്ന പ്രശ്നങ്ങൾ

14. ബാങ്കിന്റെ യഥാകാല വിവര സമർപ്പണം, എസ്.എൽ.ബി.സി മീറ്റിംഗ് പട്ടിക അനുസരിച്ചു നടത്തൽ

15. അധ്യക്ഷന്റെ അനുമതിയോടെ ഇതരകാര്യങ്ങൾ.


അനുബന്ധം II

എൽ.ബി.എസ്.ചർച്ചാവേദിയിലേക്കുള്ള വിവര പ്രവാഹം കൈകാര്യം ചെയ്യൽ - നടപടിക്രമം.

i) എൽ.ബി.എസ്സ് സംബന്ധിച്ച എല്ലാ വിവരങ്ങളുടെയും/പട്ടികകളുടെയും ഒരു റിപ്പോർട്ട് എക്സൽ (excel) പ്രോഗ്രാമിൽ ലഭിക്കുന്നതിനുള്ള ഏർപ്പാട് ഓരോ ബാങ്കിന്റേയും സി.ബി.എസ്സിൽ ഉണ്ടായിരിക്കണം. ഈ റിപ്പോർട്ടിൽ ജില്ലാ/ബ്ലോക്ക് പേരുകൾക്ക് വേണ്ടിയുള്ള ഫീൽഡുകളും കോളങ്ങളും ഉൾപ്പെടെ സംസ്ഥാനത്തു പ്രവർത്തിക്കുന്ന എല്ലാ ശാഖകളുടെയും വിവരങ്ങൾ ഉണ്ടായിരിക്കണം. തങ്ങളുടെ പ്രവർത്തന പരിധിയിലുള്ള ജില്ലകൾക്കും ബ്ലോക്കുകൾക്കും വേണ്ടി ഡേറ്റ ഫീഡിങ് പ്രക്രിയയ്ക്ക് ബാങ്കുകളുടെ ഏതു കൺട്രോളിങ് ഓഫീസ് മാത്രമാണോ ഉത്തരവാദിയായിട്ടുള്ളത് അവർക്ക് ബാങ്കിന്റെ സി.ബി.എസ്സിൽ പ്രവേശിച്ചു ഈ വിവരശേഖരങ്ങൾ ഡൌൺലോഡ് ചെയ്യുന്നതിനും എക്‌സ്‌പോർട് ചെയ്യുന്നതിനുമുള്ള അധികാരം നൽകിയിരിക്കണം.

ii) ഡേറ്റ ഫീഡിങ് പ്രക്രിയ എന്നത് എസ്.എൽ.ബി.സി വെബ്‌സൈറ്റിലേക്ക് മുകളിൽ i) ൽ സൂചിപ്പിച്ച എക്സൽ ഫയൽ അപ്‌ലോഡ് ചെയ്യുന്ന പ്രക്രിയയാണ്. എസ്.എൽ.ബി.സി വെബ്സൈറ്റിന്റെ വിവര ശേഖരത്തിലേക്കു എക്സൽ ഷീറ്റിലെ എല്ലാ വിവരങ്ങളും ഇമ്പോർട്ട്/ അപ്‌ലോഡ് ചെയ്യുന്നതിനുള്ള സംവിധാനം എസ്.എൽ.ബി.സി വെബ്സൈറ്റിൽ അവശ്യം ഉണ്ടായിരിക്കണം. ഇതുകൊണ്ടു എസ്.എൽ.ബി.സി/കൺട്രോളിങ് ഓഫീസ് തലത്തിൽ കായികമായിട്ടുള്ള വിവരം ചേർക്കൽ ഒഴിവാക്കാനാകും.

iii) മുകളിൽ പറഞ്ഞ കാര്യങ്ങൾ എളുപ്പമാക്കുന്നതിനുവേണ്ടി ഓരോ എസ്.എൽ.ബി.സി.കൺവീനർ ബാങ്കും ഈ ' ഇമ്പോർട്ട് / അപ്‌ലോഡ് കൃത്യം, മതിയായ ബാക്-ഏൻഡ് ശേഷിയോടുകൂടി, അവരുടെ വെബ്സൈറ്റിൽ കൂട്ടിച്ചേർക്കേണ്ടതാണ്.

iv) എസ്.എൽ.ബി.സി. വെബ്സൈറ്റ് ഇപ്രകാരം വിവരം സഞ്ചയിക്കുന്നതിനുള്ള ഫലപ്രദമായ ഒരു വേദികയായി പ്രവർത്തിക്കും. കൂടാതെ ലഭ്യമായ വിവരങ്ങൾക്കനുസരിച്ചു വിവര വിശകലനത്തിനുള്ള കഴിവുകളും എസ്.എൽ.ബി.സി വെബ്സൈറ്റുകളിൽ കൂട്ടിച്ചേർക്കാൻ സാധിക്കും.

v) വിവരങ്ങളുടെ നേരും യഥാസമയത്തുള്ള ലഭ്യതയും ഉറപ്പുവരുത്തുന്നതിനായി ജില്ലയ്ക്കും ബ്ലോക്കിനും പ്രത്യേകമായിട്ടുള്ള വിവരങ്ങൾ നേരിട്ട് ഡൌൺലോഡ് ചെയ്യുന്നതിന് എൽ.ഡി.എംന് എസ്.എൽ.ബി.സി വെബ്സൈറ്റുകളിൽ തീർച്ചയായും പ്രവേശനം നൽകേണ്ടതാണ്.

(vi) ഇനിയും ബാങ്കുകളുടെ സി.ബി.എസ്സിലോ എം.ഐ.എസ്സിലോ ലഭ്യമാകാത്ത സർക്കാർ സ്കീമുകളെ സംബന്ധിക്കുന്നതോ അല്ലാതെ ഉള്ളതോ ആയ കുറച്ചു വിവരങ്ങൾ ഉണ്ടാകാം. ഇതിനായി ഇപ്പോൾ ചെയ്യുന്നതുപോലെ കൺട്രോളിങ് ഓഫീസ് തലത്തിൽ ഒത്തുനോക്കേണ്ടതാണ്. ഈ വിവരങ്ങൾകൂടി ചേർക്കുന്നതിനുവേണ്ടി എസ്.എൽ.ബി.സി വെബ്സൈറ്റിൽ വേണ്ട സംവിധാനങ്ങൾ ഒരുക്കേണ്ടതാണ്. അതിനുശേഷം ജില്ല/ബ്ലോക്കുതല റിപ്പോർട്ടുകൾക്കുവേണ്ടി ലീഡ് ഡിസ്ട്രിക്ട് മാനേജർമാർക്ക് (LDMs) ഇത് ഡൌൺലോഡ് ചെയ്യാനാകും. വിശേഷ വിവരങ്ങളും വല്ലപ്പോഴും ഉപയോഗിക്കുന്നതോ ചേർക്കുന്നതോ ആയ വസ്തുതകളും വിവരങ്ങളും ഉൾപ്പെടുത്താനായി ബാങ്കുകൾക്ക് 'ടെക്സ്റ്റ് ബോക്സ് പോലുള്ള ഓപ്പൺ ഫോർമാറ്റ് ഫീൽഡുകളും കൂട്ടിച്ചേർക്കാം.

vii) ഈ വ്യവസ്ഥ, ഓരോ ബാങ്കിന്റെയും കൺട്രോളിങ് ഓഫീസെന്ന ഒറ്റ വിവരപരിപാലകനാൽ എല്ലാ വിവരങ്ങളും ചേർക്കപ്പെടുന്നു എന്നും ലീഡ് ഡിസ്ട്രിക്ട് മാനേജർമാരും എസ്.എൽ.ബി.സി. കൺവീനർ ബാങ്കുകളും വിവരം ചേർക്കലും/ ഫീഡിങ്ങും ഒട്ടുംതന്നെ ചെയ്യേണ്ടെന്നും അഥവാ തീരെ കുറച്ചു ചെയ്‌താൽ മതിയെന്നും ഉറപ്പാക്കുന്നു. സർക്കാർ വികസന ഏജൻസികൾ ലഭ്യമാക്കേണ്ട ഏതു വിവരവും ഇപ്രകാരം അപ്‌ലോഡ് ചെയ്യപ്പെടേണ്ടതാണ്.

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?