<font face="mangal" size="3">സംസ്ഥാന സർക്കാരുകൾക്കും, കേന്ദ്ര ഭരണപ്രദേശ - ആർബിഐ - Reserve Bank of India
സംസ്ഥാന സർക്കാരുകൾക്കും, കേന്ദ്ര ഭരണപ്രദേശങ്ങൾക്കുമുള്ള വേയ്സ് ആൻറ് മീൻസ് അഡ്വാൻസ് പദ്ധതിയുടെ അവലോകനം
ഏപ്രിൽ 23, 2021 സംസ്ഥാന സർക്കാരുകൾക്കും, കേന്ദ്ര ഭരണപ്രദേശങ്ങൾക്കുമുള്ള സംസ്ഥാന സർക്കാരുകൾക്കുള്ള വേയ്സ് ആൻറ് മീൻസ് അഡ്വാൻസ് (ഡബ്ളിയു.എം.എ) ഉപദേശകസമിതി (ചെയർമാൻ, ശ്രീ. സുധീർ ശ്രീവാസ്തവ) ൻറെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ, ഭാരതീയ റിസർവ് ബാങ്ക് സംസ്ഥാന സർക്കാരുകൾക്കും, കേന്ദ്ര ഭരണപ്രദേശങ്ങൾക്കുമുള്ള വേയ്സ് ആൻറ് മീൻസ് അഡ്വാൻസ് പദ്ധതി പരിഷ്ക്കരിക്കുന്നു. ഡബ്ളിയു. എം. എ. പരിധി സംസ്ഥാന സർക്കാരുകളുടേയും, കേന്ദ്രഭരണപ്രദേശങ്ങളുടേയും ആകെ ചെലവ് 47010 കോടി രൂപ എന്നു കണക്കാക്കിയാണ് കമ്മിറ്റി ഡബ്ളിയു.എം.എ. പരിധി നിശ്ചയിച്ചിരിക്കുന്നത്. കോവിഡ് 19 പകർച്ച വ്യാധിയുടെ പ്രശ്നങ്ങൾ ഇപ്പോഴും നിലനിൽകുന്നതിനാൽ ഇപ്പോഴുള്ള സംസ്ഥാന സർക്കാരുകളുടേയും, കേന്ദ്ര ഭരണപ്രദേശങ്ങളുടേയും ഇടക്കാല ഡബ്ളിയു.എം.എ. പരിധിയായ 51560 കോടി രൂപ എന്നത്. 2021 സെപ്തംബർ 30 വരെ, ആറു മാസത്തേക്ക് തുടരുന്നതായിരിക്കും. അതിനുശേഷം റിസർവ് ബാങ്ക് പകർച്ചവ്യാധിയും, അതിൻറെ സമ്പദ് വ്യവസ്ഥയിലെ സ്വാധീനവും കണക്കിലെടുത്ത് ഡബ്ളിയു.എം.എ. പരിധി പുന: പരിശോധിക്കും. പ്രത്യേക കടമെടുപ്പു സൗകര്യം. (എസ്.ഡി.എഫ്.) ട്രഷറി ബില്ലുകളുടെ ലേലം (എറ്റിബികൾ) ഉൾപ്പെടെയുള്ള കേന്ദ്രസർക്കാരിൻറെ വിറ്റഴിക്കാൻ കഴിയുന്ന സെക്യൂരിറ്റികളിലുള്ള അവരുടെ നിക്ഷേപങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരുകളും, കേന്ദ്രഭരണപ്രദേശങ്ങളും എടുത്തിട്ടുള്ള എസ്.ഡി.എഫ്. തുടരും. ഓരോ വർഷവും സിഎസ്എഫ്, ജിആർഎഫ് എന്നിവയിൽ വർഷംതോറും നടത്തുന്ന അധികനിക്ഷേപങ്ങൾ ഉയർന്ന പരിധിയില്ലാതെ തന്നെ എസ്.ഡി.എഫ്. എടുക്കാൻ യോഗ്യമാണ്. എസ്.ഡി.എഫിൻറെ ദിവസം തോറുമുള്ള ഓപ്പറേറ്റിംഗ് പരിധി തീരുമാനിക്കുന്നതിന് സെക്യൂരിറ്റികളുടെ വിപണി വിലയിൽ 5 ശതമാനം ഹെയർകട്ട് ആണ് പൊതുവായി ബാധകമാക്കുക. ഓവർ ഡ്രാഫ്റ്റ് (ഒഡി) നിയന്ത്രണങ്ങൾ ഒഡിയുടെ കാര്യത്തിലുള്ള ഇടക്കാല ഇളവുകൾ 2021 മാർച്ച് 31 വരെയാണുള്ളത്. അതിനുശേഷം സംസ്ഥാനസർക്കാരുകൾക്കും, കേന്ദ്ര ഭരണപ്രദേശങ്ങൾക്കും ഉള്ള ഒഡി നിയന്ത്രങ്ങളായിരിക്കും ബാധക മാവുക. എസ്.ഡി.എഫ്., ഡബ്ളിയുഎംഎ, ഒഡി എന്നിവയുടെ പലിശ എസ്.ഡി.എഫ്., ഡബ്ളിയുഎംഎ, ഒഡി എന്നിവയുടെ പലിശനിരക്ക് റിസർവ് ബാങ്കിൻറെ പോളിസി നിരക്കായ റെപ്പോ നിരക്കുമായി ബന്ധപ്പെട്ടു തന്നെ തുടരും. വായ്പ, നീക്കിയിരിപ്പായി തുടരുന്ന എല്ലാ ദിവസങ്ങൾക്കും പലിശ ഈടാക്കും. നിലവിലെ നിരക്ക് താഴെ പറയും പ്രകാരമാണ്:
(യോഗേഷ് ദയാൽ) പത്ര പ്രസ്താവന: 2021-2022/102 അനുബന്ധം: സംസ്ഥാന സർക്കാരുകൾക്കും,
|