RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S1

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78498559

മുൻഗണനാ മേഖലാ വായ്പകൾ സംബന്ധമായി പ്രൈമറി (അർബൻ) സഹകരണ ബാങ്കുകൾക്കുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ

RBI/2017-18/175
DCBR BPD (PCB) Circular No. 07/09.002/2017-18

മേയ് 10, 2018

എല്ലാ പ്രൈമറി (അർബൻ)
സഹകരണ ബാങ്കുകളുടേയും
ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ

പ്രീയപ്പെട്ട മാഡം/സർ,

മുൻഗണനാ മേഖലാ വായ്പകൾ സംബന്ധമായി പ്രൈമറി (അർബൻ)
സഹകരണ ബാങ്കുകൾക്കുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ

മേൽകാണിച്ച വിഷയത്തിലുള്ള 2013, ഒക്ടോബർ 8ലെ UBD Co. BPD (PCB) MC No. 11/09.09.001-2015-16 നമ്പറിലുള്ള ഞങ്ങളുടെ സർക്കുലറും, കാലാകാലങ്ങളിൽ അതിൽ വരുത്തിയിട്ടുള്ള ഭേദഗതികളും 2015, ജൂലൈ 1ലെ ക്രോഡീകരിച്ച മാസ്റ്റർ സർക്കുലർ DCRB BPD (PCB) MC No. 11/09.09.001/2015-16 എന്നിവ പരിശോധിക്കുക. നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങളെ പുനരവലോകനം ചെയ്ത് മുകളിൽ പറഞ്ഞിരിക്കുന്ന മാസ്റ്റർ സർക്കുലറിലെ മാർഗ്ഗനിർദ്ദേശങ്ങളെ അസാധുവാക്കി കൊണ്ട് നവീകരിച്ച മാർഗ്ഗനിർദ്ദേശങ്ങൾ (അനുബന്ധം I) പുറപ്പെടുവിക്കാൻ തീരുമാനിച്ചിരിക്കുന്നു.

2. നവീകരിച്ച മാർഗ്ഗ നിർദ്ദേശങ്ങളിലെ പ്രധാന സവിശേഷതകൾ താഴെപ്പറയും പ്രകാരമാണ്.

(i) മുൻഗണനാ ദുർബ്ബലവിഭാഗങ്ങൾക്കു നൽകേണ്ട മൊത്തം വായ്പയുടെ ലക്ഷ്യം യഥാക്രമം 40 ശതമാനവും 10 ശതമാനവും അല്ലെങ്കിൽ, ഇപ്പോഴുള്ളതുപോലെ അഡ്ജസ്റ്റഡ് നെറ്റ്ബാങ്ക് ക്രെഡിറ്റ് (ANBC) അല്ലെങ്കിൽ ഓഫ് ബാലൻസ്ഷീറ്റ് അനാവൃത സംഖ്യയുടെ (Exposure) തുല്യം ഏതാണോ കൂടുതൽ, അതായിരിക്കണം.

(ii) കാർഷികവായ്പകളുടെ കാര്യത്തിൽ നേരിട്ടെന്നും, നേരിട്ടല്ലാതെയെന്നും ഉള്ള വിവേചനം എടുത്തുകളഞ്ഞു.

(iii) ഭക്ഷ്യകാർഷിക പ്രോസസിംഗ് യൂണിറ്റുകൾക്കുള്ള വായ്പകൾ, കാർഷിക വായ്പകളുടെ ഭാഗമാകും.

(iv) ഇടത്തരം സ്ഥാപനങ്ങൾ, സാമൂഹ്യ പശ്ചാത്തല വികസന സ്ഥാപനങ്ങൾ, റിന്യൂവബൾ എനർജി എന്നിവ മുൻഗണനാ വിഭാഗത്തിൽപ്പെടും.

(v) എഎൻബിസി വായ്പയുടെ അല്ലെങ്കിൽ ഓഫ് ബാലൻസ്ഷീറ്റ് അനാവൃത സംഖ്യയ്ക്ക് തുല്യമായ വായ്പകളുടെ 7.5 ശതമാനം ഇതിൽ ഏതാണോ കൂടുതൽ അത് മൈക്രോ, സ്ഥാപനങ്ങൾക്ക് (Micro enterprises) നിർദ്ദേശിച്ചിരിക്കുന്നു.

(vi) വിദ്യാഭ്യാസ വായ്പകൾക്ക് ഇൻഡ്യയ്ക്കകത്തും, പുറത്തും എന്ന് വ്യത്യാസമുണ്ടായിരുന്നത് എടുത്തുകളഞ്ഞു.

(vii) മൈക്രോ ക്രെഡിറ്റ്, മുൻഗണനാവിഭാഗത്തിൽ, പ്രത്യേക വിഭാഗമായിരുന്നത് അവസാനിപ്പിക്കുന്നു.

(viii) മുൻഗണനാവിഭാഗത്തിന് കീഴിൽ യോഗ്യത നേടിയിട്ടുള്ള ഭവനവായ്പകളുടെ പരിധി പുതുക്കിയിട്ടുണ്ട്.

(ix) മുൻഗണനാ വിഭാഗത്തിന്റെ വിലയിരുത്തൽ െ്രെതമാസിക/വാർഷിക സ്‌റ്റേറ്റുമെന്റുകളിലൂടെ നിരീക്ഷിക്കുന്നതാണ്.

3. പുതുക്കിയ നിർദ്ദേശങ്ങൾക്ക് ഈ സർക്കുലറിന്റെ തീയതി മുതൽ പ്രാബല്യമുണ്ടായിരിക്കും. ഈ സർക്കുലറിന്റെ തീയതിക്കുമുമ്പെ പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദേശങ്ങൾക്കനുസൃതമായി അനുവദിച്ച വായ്പകൾ അവ കാലാവധിയെത്തുംവരെ അല്ലെങ്കിൽ പുതുക്കുംവരെ മുൻഗണനാവിഭാഗത്തിൽ തന്നെ തുടരുതാണ്.

4. മുൻഗണനാ വിഭാഗ ലക്ഷ്യങ്ങളുടെ നിറവേറ്റൽ

മുൻഗണനാവിഭാഗത്തിലെ ലക്ഷ്യങ്ങളുടെ നിറവേറ്റൽ നിയന്ത്രണ സംബന്ധമായ അനുവാദങ്ങൾക്കും മറ്റു വിവിധ തീർപ്പാക്കലുകൾക്കും കണക്കിലെടുക്കും. മുൻഗണനാ മേഖലയിലുള്ള ലക്ഷ്യങ്ങൾ, ഒരു അർബൻ സഹകരണ ബാങ്കിനെ, ധനപരമായി ഉറപ്പുള്ളതാണെന്നും, നല്ലവണ്ണം മാനേജ് ചെയ്യപ്പെടുന്നവയാണെന്നും, കണക്കാക്കാനുള്ള മാനദണ്ഡമായി കരുതും. ഞങ്ങളുടെ 2014 ഒക്ടോബർ 13ലെ UBDCO LS (PCB) Circular No. 20/07.01.000/2014-15, 2015 ജനുവരി 28ലെ DCBR Co. LS (PCB) Circular No. 04/07.01.000/2014-15 എന്നീ സർക്കുലറുകളിൽ പറഞ്ഞിട്ടുള്ള മറ്റു മാനദണ്ഡങ്ങൾക്കു പുറമേയാണിത്. 2018-19 സാമ്പത്തിക വർഷത്തിൽ, മുൻഗണനാവിഭാഗ ലക്ഷ്യങ്ങൾ/ഉപലക്ഷ്യങ്ങൾ ഇവ നേടുന്നതിൽ വരുന്ന കുറവുകൾ 2018 മാർച്ച് 31ലെ കണക്കുകളുടെ അടിസ്ഥാനത്തിലായിരിക്കും വിലയിരുത്തുക. 2019-20 സാമ്പത്തിക വർഷം മുതൽ, സാമ്പത്തിക വർഷാന്ത്യത്തിലെ നേട്ടങ്ങൾ കണക്കാക്കുന്നത് ഓരോ െ്രെതമാസികത്തിന്റെ അവസാനത്തിലുള്ള മുൻഗണനാ വിഭാഗത്തിലെ നേട്ടങ്ങളുടേയും ഉപലക്ഷ്യങ്ങളുടെ നേട്ടങ്ങളുടേയും അടിസ്ഥാനത്തിലായിരിക്കും, അനുബന്ധം കകൽ ഇതു വിശദീകരിക്കുന്ന ഉദാഹരണം ചേർത്തിട്ടുണ്ട്.

വിശ്വാസപൂർവ്വം

(നിരജ്‌നിഗം)
ചീഫ് ജനറൽ മാനേജർ

Enclose: Annexure I to II

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?