<font face="mangal" size="3">നിലവിലുള്ള <span style="font-family:Arial;">₹</span> 500, <span style="font-family:Arial;">₹</span> 1000 എന്നീ ബാങ്ക് നോ - ആർബിഐ - Reserve Bank of India
നിലവിലുള്ള ₹ 500, ₹ 1000 എന്നീ ബാങ്ക് നോട്ടുകളുടെ നിയമപരമായ വിനിമയ സാധുത പിൻവലിക്കൽ - ഭേദഗതികൾ
RBI/2016-17/146 നവംബർ 21, 2016 പൊതുമേഖലാ ബാങ്കുകൾ / സ്വകാര്യമേഖലാ ബാങ്കുകൾ / വിദേശബാങ്കുകൾ / റീജിയണൽ റൂറൽ ബാങ്കുകൾ / അർബൻ സഹകരണ ബാങ്കുകൾ / സംസ്ഥാന സഹകരണ ബാങ്കുകൾ / ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകൾ എന്നിവയുടെ ചെയർമാൻ / മാനേജിംഗ് ഡയറക്ടർ / ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ. പ്രിയപ്പെട്ട സർ, നിലവിലുള്ള ₹ 500, ₹ 1000 എന്നീ ബാങ്ക് നോട്ടുകളുടെ നിയമപരമായ വിനിമയ സാധുത പിൻവലിക്കൽ - ഭേദഗതികൾ. മേൽ കാണിച്ച വിഷയത്തിലുള്ള ഞങ്ങളുടെ 2016 നവംബർ 8-ാം തീയതിയിലെ DCM (Plg) No.1226/10.27.00/2016-17 നമ്പർ സർക്കുലർ പരിഗണിക്കുക. 2. ഒരു പുനരവലോകനത്തിൽ, ബാങ്ക് അക്കൗണ്ടുകളിൽ നിന്നും പണം പിൻവലിക്കുന്നതിനുവേണ്ടിയുള്ള പരിധികളിൽ താഴെപ്പറയുന്ന ഭേദഗതികൾ വരുത്തിയിരിക്കുന്നു. i. കർഷകർക്കുവേണ്ടി. കെവൈസി വ്യവസ്ഥ പൂർത്തിയാക്കിയിട്ടുള്ള വായ്പാഅക്കൗണ്ടുകളിൽ (കിസാൻ ക്രെഡിറ്റ് കാർഡ് പരിധിയുൾപ്പെടെ) നിന്നോ, നിക്ഷേപഅക്കൗണ്ടുകളിൽ നിന്നോ ഒരാഴ്ചയിൽ 25000 രൂപവരെ പിൻവലിക്കാൻ അനുവദിക്കാവുന്നതാണ്. ii. എപിഎംസി മാർക്കറ്റുകളിലും മണ്ഡികളിലും രജിസ്റ്റർ ചെയ്തിട്ടുള്ള വ്യാപാരികൾക്കു വേണ്ടി. ഇപ്പോൾ കറന്റ് അക്കൗണ്ടുള്ളവർക്ക്, ചില വ്യവസ്ഥകൾക്കു വിധേയമായി ആഴ്ചയിൽ 50,000 രൂപ വരെ പണമായി പിൻവലിക്കാൻ അനുവദിച്ചിട്ടുണ്ട്. ഈ സൗകര്യം ഇപ്പോൾ, എപിഎംസി മാർക്കറ്റുകളിലോ മണ്ഡികളിലോ രജിസ്ട്രർ ചെയ്തിട്ടുള്ള വ്യാപാരികൾ, കെവൈസി വ്യവസ്ഥകൾ പൂർത്തിയാക്കിയ വരും, മൂന്ന് മാസമോ അതിൽ കൂടുതൽ സമയമോ അക്കൗണ്ടിൽ ഇടപാടുകൾ നടത്തിയിട്ടുള്ളവരുമാണെങ്കിൽ, അവരുടെ കറന്റ് അക്കൗണ്ടുകളിൽ നിന്നു ആഴ്ചയിൽ 50,000 രൂപ വരെ പിൻവലിക്കാൻ അനുവദിക്കാവുന്നതാണ്. 3. ഇതു കിട്ടിയവിവരം അറിയിക്കുക. വിശ്വാസപൂർവ്വം, (പി. വിജയ കുമാർ) |