RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S1

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78515355

നഷ്ടസാദ്ധ്യത നിയന്ത്രണവും ബാങ്കുകളുടെ പരസ്പര ഇടപാടുകളും വിദേശവിനിമയത്തിലുണ്ടാകാവുന്ന നഷ്ടസാദ്ധ്യതയുടെ ഹെഡ്ജിംഗ് -നടപ്പിൽ വരുന്ന തീയതി

RBI/2019-20/232
A.P. (DIR Series) Circular 31

മേയ് 18, 2020

വിഭാഗം I-ലുള്ള ആതറൈസ് ഡ് ഡീലർമാർ

മാഡം/സർ,

നഷ്ടസാദ്ധ്യത നിയന്ത്രണവും ബാങ്കുകളുടെ പരസ്പര ഇടപാടുകളും
വിദേശവിനിമയത്തിലുണ്ടാകാവുന്ന നഷ്ടസാദ്ധ്യതയുടെ
ഹെഡ്ജിംഗ് -നടപ്പിൽ വരുന്ന തീയതി

2020 ഏപ്രിൽ 7-ന് പുറപ്പെടുവിച്ച A.P. (DIR Series) സർക്കുലർ നമ്പർ 29 പ്രകാരമുള്ള വിദേശവിനിമയത്തിലുണ്ടാകാവുന്ന നഷ്ടസാദ്ധ്യതയെ സംബന്ധിച്ച നിർദ്ദേശങ്ങൾ കാണുക. ഈ നിർദ്ദേശങ്ങൾ 2020 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരേണ്ടതായിരുന്നു.

2. കമ്പോളപങ്കാളികളിൽനിന്നും ലഭിച്ച അപേക്ഷകളുടേയും, നോവൽ കൊറോണ വൈറസ് രോഗം (കോവിഡ്-19) പൊട്ടിപ്പുറപ്പെട്ടതുകാരണം നേരിട്ട ബുദ്ധിമുട്ടുകളുടേയും സാഹചര്യത്തിൽ, ഈ നിർദ്ദേശങ്ങൾ 2020 സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരണമെന്ന് തീരുമാനി ച്ചിരിക്കുന്നു.

3. ഓഫ് ഷോർ നോൺ ഡെലിവറബിൾ റുപ്പി ഡെറിവേറ്റീവ് മാർക്കറ്റ് (off shore Non deliverable Rupee Derivative Market) കളിലെ പങ്കാളികൾക്കുള്ള 2020 മാർച്ച് 27-ലെ A.P. (DIR Series) സർക്കുലർ നമ്പർ 23-ൽ പ്രതിപാദിച്ചിട്ടുള്ള നിർദ്ദേശങ്ങൾ, ഇപ്പോഴുള്ളതുപോലെ 2020 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരും.

4. ഈ സർക്കുലറിൽ അടങ്ങിയ നിർദ്ദേശങ്ങൾ 1999-ലെ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്‍റ് ആക്ട് (ആക്ട് നമ്പർ 42/1999) സെക്ഷൻ 10(4), 11(1) എന്നീ വകുപ്പുകൾ പ്രകാരം പുറപ്പെടുവിച്ചിട്ടുള്ളതാകുന്നു. മറ്റേതെങ്കിലും നിയമ പ്രകാരമുള്ള അനുവാദങ്ങൾക്കും അനുമതി കളും എടുക്കണമെന്ന നിബന്ധനകൾക്ക് ഇത് ബാധകമല്ലാത്ത തുമാകുന്നു.

വിശ്വാസപൂർവ്വം

(ഡിംപിൾ ഭാണ്ഡിയാ)
ജനറൽ മാനേജർ ഇൻ ചാർജ്

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?