<font face="mangal" size="3">കാലാവധി വരെ കൈവശം വയ്ക്കൽ (എച്ച്. ടി എം) വിഭാഗ& - ആർബിഐ - Reserve Bank of India
കാലാവധി വരെ കൈവശം വയ്ക്കൽ (എച്ച്. ടി എം) വിഭാഗത്തിൽപെട്ട സെക്യൂരിറ്റികളുടെ വില്പന – അക്കൗണ്ടിംഗ് രീതികൾ
ആർ.ബി.ഐ./2018-19/205 ജൂൺ 10, 2019 എല്ലാ പ്രൈമറി (അർബൻ) സഹകരണബാങ്കുകളിലേയും മാഡം / ഡിയർ സർ, കാലാവധി വരെ കൈവശം വയ്ക്കൽ (എച്ച്. ടി എം) പ്രാഥമിക അർബൻ സഹകരണ ബാങ്കുകൾ (യുസിബി) കാലാവധി വരെ കൈവശംവയ്ക്കാൻ ഉദ്ദേശിച്ചു വാങ്ങുന്ന സെക്യൂരിറ്റികൾ എച്ച്.ടി.എം. വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന് നിഷ്കർഷിക്കുന്ന 1.7.2015ലെ മാസ്റ്റർ സർക്കുലർ ഡി സി ബി ആർ.ബി പി ഡി. (പി.സി.ബി.) എം.സി. നമ്പർ 4/16.20.000/2015-16 ന്റെ ഖണ്ഡിക 16.2 നോക്കുക 2. എച്ച്.ടി.എം. വിഭാഗത്തിൽ പെട്ട സെക്യൂരിറ്റികളുടെ വില്പന യു.സി.ബി.കൾ നടത്തേണ്ടതുണ്ടെന്നു പ്രതീക്ഷിക്കുന്നില്ല എന്ന് വീണ്ടും വ്യക്തമാക്കുന്നു. എന്നാലും, അടിയന്തിരപണലഭ്യതയുടെ സമ്മർദ്ദം കാരണം യു.സി.ബി. കൾക്ക് എച്ച്.ടി.എം. വിഭാഗത്തിലുള്ള സെക്യൂരിറ്റികൾ വിൽക്കേണ്ടതുണ്ടെങ്കിൽ, അവർക്ക് അവരുടെ ഡയറക്ടർ ബോർഡിന്റെ അനുമതിയോടെ അങ്ങനെ ചെയ്യാവുന്നതും, അത്തരം വില്പപനയ്ക്കുള്ള യുക്തിസഹമായ കാരണങ്ങൾ വ്യക്തമായി രേഖപ്പെടുത്തേണ്ടതുമാണ്. എച്ച്.ടി.എം. വിഭാഗത്തിൽ ഉള്ള നിക്ഷേപത്തിന്റെ വില്പനയിൽ നിന്നുള്ള ലാഭം ആദ്യം ലാഭ - നഷ്ട അക്കൗണ്ടിൽ വരവു വയ്ക്കേണ്ടതും, തുടർന്ന് ആ വർഷത്തെ അറ്റലാഭത്തിൽ നിന്ന് നിയമാനുസൃത വിഹിതങ്ങൾക്കു ശേഷമുള്ള തുക ' മൂലധന കരുതൽ ധന (കാപ്പിറ്റൽ റിസർവ്) ത്തിലേയ്ക്ക് മാറ്റേണ്ടതുമാണ്. ഇത്തരം വില്പപനയിൽ നിന്നുണ്ടാകുന്ന നഷ്ടം തനതു വർഷത്തിലെ ലാഭനഷ്ടക്കണക്കിൽ പെടുത്തേണ്ടതാണ്. വിശ്വസ്ത യോടെ, (നീരജ് നിഗം) |