<font face="mangal" size="3">റിസർവ് ബാങ്ക് നേരിട്ട് തീർപ്പാക്കുന്ന ചില Ŏ - ആർബിഐ - Reserve Bank of India
റിസർവ് ബാങ്ക് നേരിട്ട് തീർപ്പാക്കുന്ന ചില ഏജൻസി ഇടപാടുകൾ (ഫണ്ടിന് വേണ്ടിയും ഏജൻസി കമ്മീഷന് വേണ്ടിയും)
RBI/2017-18/107 ഡിസംബർ 7, 2017 ചെയർമാൻ/ മാനേജിങ് ഡയറക്ടർ/ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മാന്യരേ റിസർവ് ബാങ്ക് നേരിട്ട് തീർപ്പാക്കുന്ന ചില ഏജൻസി ഇടപാടുകൾ (ഫണ്ടിന് വേണ്ടിയും ഏജൻസി കമ്മീഷന് വേണ്ടിയും) ഏതാനും ഏജൻസി ബാങ്കുകൾ അഗ്രഗേറ്റർ ആയി പ്രവർത്തിച്ചു കൊണ്ട് സംസ്ഥാന സർക്കാരിന്റെ ഏജൻസി ഇടപാടുകൾ മറ്റു ഏജൻസി ബാങ്കുകളിൽ കൂടി നടത്തുകയും സ്വീകരിച്ച/ നൽകിയ പണത്തിന്റെ കണക്കുകൾ റിസർവ് ബാങ്കിന്റെ ബന്ധപ്പെട്ട റീജിയണൽ ഓഫീസിൽ തീർപ്പാക്കുകയും ചെയ്യുന്ന ഒരു ഏർപ്പാട് ഏതാനും ചില സംസ്ഥാനങ്ങളിൽ നിലനിൽക്കുന്നു. ഈ സംവിധാനത്തിൽ അഗ്രഗേറ്റർ ആയി പ്രവർത്തിക്കുന്ന ഏജൻസി ബാങ്കും ഇടപാടുകൾ നടത്തുന്ന ഏജൻസി ബാങ്കും തമ്മിൽ അർഹമായ ഏജൻസി കമ്മീഷൻ പങ്കു വയ്ക്കുന്നു. 2 CBS / ഇലക്ട്രോണിക് ബാങ്കിങ് നിലവിലുള്ള ഈ കാലഘട്ടത്തിൽ CBS / ഇ കുബേർ വഴി പണം നൽകുകയും സ്വീകരിക്കുകയും ചെയ്യാനുള്ള ഏകീകരിച്ച രീതി നടപ്പിലാക്കി സംസ്ഥാന സർക്കാരിന്റെ ഫണ്ടിന്റെ കണക്കുകൾ തീർപ്പാക്കുവാൻ ബന്ധപ്പെടുവാനുള്ള ഏക ജാലകമായി റിസർവ് ബാങ്കിനെ മാറ്റുകയാണ്. സംസ്ഥാന സർക്കാരുകളുടെ പണം കൈകാര്യം ചെയ്യുന്ന രീതി മെച്ചപ്പെടുത്തുവാനും ഇതു സഹായകമാകും. 3. എല്ലാ ഏജൻസി ബാങ്കുകളും ഏജൻസി ഇടപാടുകൾ, ഫണ്ടും കമ്മീഷനും, തീർപ്പാക്കുന്നത് റിസർവ് ബാങ്കിൽ കൂടി ആകണമെന്നും മറ്റു ബാങ്കുകൾ വഴി ആകരുതെന്നും പുനരാലോചനയിൽ, തീരുമാനിച്ചിരിക്കുന്നു. എല്ലാ ഏജൻസി ബാങ്കുകളും സർക്കാരിന്റെ പണം സ്വീകരിക്കുന്നത് മറ്റു ഏജൻസി ബാങ്കുകൾ വഴിയല്ലാതെ നേരിട്ട് റിസർവ് ബാങ്കിൽ അറിയിക്കേണ്ടതാണ്. അതുപോലെ സർക്കാരിന് വേണ്ടി എല്ലാ ഏജൻസി ബാങ്കുകളും നടത്തുന്ന പണം കൊടുക്കലും ബന്ധപ്പെട്ട റിസർവ് ബാങ്ക് വഴി തീർപ്പാക്കേണ്ടതാണ്. ഈ സംവിധാനം ഫണ്ടിന്റെ നിർവ്വഹണം മെച്ചപ്പെടുത്തുവാനും സംവിധാനത്തിലെ പോരായ്മകൾ കുറച്ചു കൊണ്ട് വരുവാനും ലക്ഷ്യമിടുന്നു. 4. സംസ്ഥാന സർക്കാരിന്റെ ഇടപാടുകൾ റിസർവ് ബാങ്കുമായി നേരിട്ടു തീർപ്പാക്കുന്ന ബാങ്കുകൾ തുടർന്നും അങ്ങനെ ചെയ്യേണ്ടതാണ്. അഗ്ഗ്രഗേറ്റർ ഏജൻസി ബാങ്കുമായി ഇടപാടുള്ള ഏജൻസി ബാങ്കുകൾ അത്തരം റിപ്പോർട്ടിങ് രീതി അവസാനിപ്പിക്കുകയും റിസർവ് ബാങ്കുമായി നേരിട്ട് കണക്കുകൾ തീർപ്പാക്കേണ്ടതുമാണ്. സംസ്ഥാന സർക്കാരിന് വേണ്ടിയുള്ള പണം ഇടപാടുകൾ (പണംകൊടുക്കലും സ്വീകരിക്കലും) ദിനാടിസ്ഥാനത്തിൽ റിസർവ് ബാങ്കുമായി തീർപ്പാക്കുവാനുള്ള പുതിയ സംവിധാനം 2018 ജനുവരി 1 മുതൽ നിലവിൽ വരുന്നതാണ്. 2018 മാർച്ച് 31 ന് തുടങ്ങുന്ന പാദം മുതൽ കിട്ടാനുള്ള അർഹമായ ഏജൻസി കമ്മീഷൻ ബന്ധപ്പെട്ട റിസർവ് ബാങ്ക് നേരിട്ട് നല്കന്നതാണ്. വിശ്വസ്തതയോടെ (പാർത്ഥ ചൗധരി) |