<font face="mangal" size="3">ശ്രീ ബി. പി. കനുംഗോ<br> പുതിയ ആര്‍. ബി. ഐ. ED ആയി ചുമതല&# - ആർബിഐ - Reserve Bank of India
ശ്രീ ബി. പി. കനുംഗോ
പുതിയ ആര്. ബി. ഐ. ED ആയി ചുമതലയേറ്റു.
മാര്ച്ച് 01, 2016 ശ്രീ ബി. പി. കനുംഗോ ശ്രീ. ബി. പി. കനുംഗോ പുതിയ ആര്. ബി. ഐ. എക്സിക്യൂട്ടീവ് ഡയറക്ടറായി ഇന്നു ചുമതലയേറ്റു. അദ്ദേഹം ഗവണ്മെന്റും ബാങ്ക് അക്കൗണ്ടുകളും എന്ന വകുപ്പിന്റേയും വിദേശവിനിമയ വിഭാഗത്തിന്റെയും, ഇന്റേണല് ഡെബ്റ്റ് മാനേജ്മെന്റ് ഡിപ്പാര്ട്ട്മെന്റിന്റേയും ചുമതല നിര്വഹിക്കും. സെട്രല് ബാങ്കിന്റെ തന്നെ ശ്രേണിയിലുള്ള ഒരു ബാങ്കറായ ശ്രീ കനുംഗോ, എക്സിക്യൂട്ടിവ് ഡയറക്ടറായി ചുമതലയേല്ക്കും മുമ്പ്, വിദേശവിനിമയ വിഭാഗത്തിന്റെ ചുമതലവഹിച്ചിരുന്നു. നേരത്തേ, അദേഹം റിസര്വ് ബാങ്കിന്റെ ജയ്പൂരിലും, കൊല്ക്കത്തയിലുള്ള മേഖലാ ഓഫീസുകളില് റിജീയണല് ഡയറക്ടറായും, മദ്ധ്യപ്രദേശിന്റേയും, ഛത്തിസ്ഖറിന്റേയും ഓംബുഡ്സ്മാനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ശ്രീ കനുംഗോ ആര്ട്ട്സില് ബിരുദാനന്തര ബിരുദധാരിയും, ഇന്ഡ്യന് ഇന്സ്റ്റിട്ട്യൂട്ട് ഓഫ് ബാങ്കേഴ്സിന്റെ ഒരു സര്ട്ടിഫൈഡ് അസോസിയേറ്റുമാണ്. കൂടാതെ അദേഹം ഒരു നിയമ ബിരുദധാരി (LLB)യുമാണ്. അല്പനാ കില്ലാവാലാ പ്രസ്സ് റിലീസ് 2015-2016/2053 |