<font face="mangal" size="3px">അഹമ്മദ് നഗറിലെ ഘുലേവാടിയിലുള്ള ശ്രീ. ഭാവുസ! - ആർബിഐ - Reserve Bank of India
അഹമ്മദ് നഗറിലെ ഘുലേവാടിയിലുള്ള ശ്രീ. ഭാവുസാഹേബ് തോറാട്ട് അമൃതവാഹിനി സഹകാരി ബാങ്ക് ലിമിറ്റഡിനുമേൽ പിഴചുമത്തി
ജൂലൈ 25, 2019 അഹമ്മദ് നഗറിലെ ഘുലേവാടിയിലുള്ള ശ്രീ. ഭാവുസാഹേബ് തോറാട്ട് 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (സഹകരണ സംഘങ്ങൾക്കു ബാധകമാം വിധം) സെക്ഷൻ 47A (1) (c), ഒപ്പം സെക്ഷൻ 46(4) എന്നിവയിലെ വ്യവസ്ഥകൾ പ്രകാരം, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച്, അഹമ്മദ് നഗർ, ഘുലേവാടിയിലെ ശ്രീ. ഭാവുസാഹേബ് തോറാട്ട് അമൃത വാഹിനി സഹകാരി ബാങ്ക് ലിമിറ്റഡിനുമേൽ 1.00 ലക്ഷം (രൂപ ഒരു ലക്ഷം മാത്രം) രൂപയുടെ പണപ്പിഴ ചുമത്തി. യുസിബികൾ ഡിവിഡന്‍റ് പ്രഖ്യാപിക്കുന്നത് സംബന്ധമായ ആർബിഐ ഉത്തരവുകളും, മാർഗ്ഗനിർദ്ദേശങ്ങളും ലംഘിച്ചതിനാണ് ഈ പിഴ ചുമത്തിയിട്ടുള്ളത്. റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ സഹകരണ ബാങ്കിന് ഒരു കാരണം കാണിക്കൽ നോട്ടീസയച്ചതിന്, ബാങ്ക് എഴുതിത്തയാറാക്കിയ ഒരു മറുപടി സമർപ്പിച്ചു. കേസിലെ വസ്തുതകളും, ബാങ്ക് സമർപ്പിച്ച മറുപടിയും പരിഗണിച്ചതിൽ, ലംഘനം സാരവത്താണെന്നും പിഴ ചുമത്തേണ്ടത് ആവശ്യമാണെന്നുമുള്ള തീരുമാനത്തിൽ ആർബിഐ എത്തുകയായിരുന്നു. യോഗേഷ് ദയാൽ പ്രസ്സ് റിലീസ് 2019-2020/246 |