<font face="mangal" size="3">ചന്ദ്രാപൂറിലെ ശ്രീകന്യകാ നഗരി സഹകാരി ബാങ്ക - ആർബിഐ - Reserve Bank of India
ചന്ദ്രാപൂറിലെ ശ്രീകന്യകാ നഗരി സഹകാരി ബാങ്ക് ലിമിറ്റഡിനുമേല്‍ പിഴചുമത്തി
ഫെബ്രുവരി 05, 2019 ചന്ദ്രാപൂറിലെ ശ്രീകന്യകാ നഗരി സഹകാരി ബാങ്ക് ലിമിറ്റഡിനുമേല്‍ പിഴചുമത്തി 1949ലെ ബാങ്കിംഗ് റഗുലേഷന് ആക്ട് (സഹകരണ സംഘങ്ങള്‍ക്ക് ബാധകമാം വിധം) സെക്ഷന്‍ 47 A (1) (c) ഒപ്പം 46(4) എന്നിവയുടെ വ്യവസ്ഥകള്‍ പ്രകാരം റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യയില്‍ നിക്ഷിപ്തമായിട്ടുള്ള അധികാരം പ്രയോഗിച്ച്, ചന്ദ്രാപൂറിലെ ശ്രീകന്യകാ നഗരി സഹകാരി ബാങ്ക് ലിമിറ്റഡിനുമേല്‍, ആര്,ബി.ഐ 1,00,000 രൂപയുടെ (രുപ ഒരുലക്ഷം മാത്രം) പണപ്പിഴ ചുമത്തി. റിസര്‍വ് ബാങ്ക് പുറപ്പെടുവി ച്ചിട്ടുള്ള പ്രവര്‍ത്തന നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനാണ് പിഴചുമത്തിയത്. സഹകരണ ബാങ്കിന്, റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ ഒരു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിന് ബാങ്ക് രേഖാമൂലം ഒരു മറുപടി സമര്‍പ്പിച്ചു. കേസിന്റെ വസ്തുതകളും, ബാങ്കിന്റെ മറുപടിയും പരിഗണിച്ചതില്‍, ലംഘനം സാരവത്താ ണെന്നും പിഴചുമത്തേണ്ടത് ആവശ്യമാണെന്നുമുള്ള നിഗമനത്തില്‍ റിസര്‍വ് ബാങ്ക് എത്തുകയായിരുന്നു. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2018-2019/1852 |