ശ്രീ ശക്തികാന്തദാസ് ആര്‍ ബി ഐ ഗവര്‍ണ്ണറായി നിയമിക്കപ്പെട്ടു
ഡിസംബര്‍ 12, 2018 ശ്രീ ശക്തികാന്തദാസ് ആര്‍ ബി ഐ ഗവര്‍ണ്ണറായി നിയമിക്കപ്പെട്ടു ഗവര്‍ണ്‍മെന്‍റ് ഓഫ് ഇന്‍ഡ്യയുടെ ധനമന്ത്രകാര്യാലയത്തിലെ റവന്യൂ ആൻഡ് എക്കണോ മിക് അഫയേഴ്സ് വിഭാഗം മുന്‍ സെക്രട്ടറി ശ്രീ ശക്തികാന്തദാസ്, ഐ എ എസ് (റിട്ടയേര്‍ഡ്) റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ 25-ᴐമത് ഗവര്‍ണറായി, 2018 ഡിസംബര്‍ 12 ന് ചാര്‍ജ്ജെടുത്തു. നിലവിലെ നിയമനത്തിനു തൊട്ടുമുമ്പ് അദ്ദേഹം പതിനഞ്ചാമത് ധനകാര്യകമ്മിഷനിലെ ആക്ടിംഗ് അംഗവും ഇന്‍ഡ്യയുടെ ജി 20 ഷെര്‍പായു മായിരുന്നു. കഴിഞ്ഞ 38 വര്‍ഷങ്ങളിലായി, ശ്രീ ശക്തികാന്ത ദാസിന് ഭരണ നിര്‍വഹണ ത്തിന്‍റെ വിവിധമേഖലകളില്‍ വിപുലമായ പരിചയമുണ്ട്. ശ്രീ ദാസ്, കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍, ധനകാര്യം, നികുതിനിര്‍വഹണം, വ്യവസായം, പശ്ചാത്തല വികസനം തുടങ്ങിയ മേഖലകളില്‍ സുപ്രധാന പദവികള്‍ വഹിച്ചിട്ടുണ്ട്. ഗവണ്‍മെന്‍റ് ഓഫ് ഇന്‍ഡ്യയുടെ ധനകാര്യവകുപ്പിലെ ദീര്‍ഘകാലത്തെ ഉദ്ദ്യോഗകാലാവധിയില്‍ അദ്ദേഹം എട്ടോളം യൂണിയന്‍ ബഡ്ജറ്റുകള്‍ തയാറാക്കു ന്നതില്‍ സഹകരിച്ചിട്ടുണ്ട്. ലോക ബാങ്ക്, ഏഷ്യൻ ഡവലപ്പ്മെന്‍റു ബാങ്ക് (എ ഡി ബി) ന്യൂ ഡവലപ്പ്മെന്‍റു ബാങ്ക് (എൻ ഡി ബി) ഏഷ്യൻ പശ്ചാത്തല നിക്ഷേപ ബാങ്ക് (എ ഐ ഐ ബി) എന്നീ സ്ഥാപനങ്ങളില്‍ ആള്‍ടെര്‍നേറ്റ് ഗവര്‍ണറായും സേവനമനുഷ്ഠി ച്ചിട്ടുണ്ട്. ഐ എം എഫ്, ജി20, ബി ആര്‍ ഐ സി എസ് ബ്രിക്സ്) എസ്. എ. എ. ആര്‍. സി (സാർക്ക്) എന്നീ. അന്തര്‍ദേശിയ ഫോറങ്ങളിലും ഇന്‍ഡ്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ശ്രീ ശക്തികാന്തദാസ്, ഡല്‍ഹി യൂണിവേഴ്സിറ്റി, സെയിന്‍റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്നുള്ള ഒരു ബിരുദാനന്തര ബിരുദധാരിയാണ്. ജോസ് ജെ കാട്ടൂര്‍ പ്രസ്സ് റിസീസ് 2018-2019/1362 |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: