<font face="mangal" size="3">ശ്രീ സുദർശൻ സെൻ ആർ.ബി.ഐ. യുടെ പുതിയ എക്‌സിക്യൂ - ആർബിഐ - Reserve Bank of India
ശ്രീ സുദർശൻ സെൻ ആർ.ബി.ഐ. യുടെ പുതിയ എക്സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേറ്റു
ജൂലൈ 04, 2016 ശ്രീ സുദർശൻ സെൻ ആർ.ബി.ഐ. യുടെ ശ്രീ സുദർശൻ സെൻ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയുടെ പുതിയ എക്സിക്യൂട്ടീവ് ഡയറക്ടറായി ഇന്ന് ചുമതലയേറ്റു. അദ്ദേഹത്തിന് ബാങ്കിംഗ് റെഗുലേഷൻ, കോ ഓപ്പറേറ്റീവ് ബാങ്കിംഗ്, നോൺ ബാങ്കിംഗ് റെഗുലേഷൻ എന്നീ ഡിപ്പാർട്ടുമെന്റുകളുടെ ചുമതലയായിരിക്കും. സെൻട്രൽ ബാങ്ക് ശ്രേണിയിലുള്ള ശ്രീ സെന്നിന് ബാങ്ക് മേൽനോട്ടവും നിയന്ത്ര ണവും സംബന്ധമായ നീണ്ട പരിചയമുണ്ട്. എക്സിക്യൂട്ടീവ് ഡയറക്ടറാവു ന്നതിനുമുമ്പ് അദ്ദേഹം ബാങ്കിംഗ് റെഗുലേഷൻ ഡിപ്പാർട്ടുമെന്റിന്റെ ചുമതല വഹിച്ചിരുന്നു. കൂടാതെ, അദ്ദേഹം റിസർവ് ബാങ്കിന്റെ അലഹബാദ് കാര്യാലയത്തിന്റെ റീജിയണൽ ഡയറക്ടറുമായിരുന്നു. ശ്രീ സുദർശൻ സെൻ, യു. കെ. യിലെ ബർമിംഗ്ഹാം യൂണിവേഴ്സിറ്റിയിൽ നിന്ന് ഇന്റർ നാഷണൽ ബാങ്കിംഗിലും ഫൈനാൻസിലും എം. ബി. എ. ബിരുദം നേടിയിട്ടുണ്ട്. കൂടാതെ, അദ്ദേഹം ഗണിതശാസ്ത്രത്തിൽ ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും മാസ്റ്റർ ബിരുദവും നേടിയിട്ടുണ്ട്. അല്പനാ കില്ലാവാല പ്രസ്സ് റിലീസ് 2016-2017/29 |