RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78494510

കര്‍ണ്ണാടക ബംഗലൂരൂവിലെ സര്‍ എം വിശ്വേശ്വരയ്യാ സഹകരണ ബാങ്ക്
ലിമിറ്റഡിനുമേല്‍ ആര്‍.ബി.ഐ.പിഴചുമത്തി

ഒക്ടോബര്‍ 9, 2018

കര്‍ണ്ണാടക ബംഗലൂരൂവിലെ സര്‍ എം വിശ്വേശ്വരയ്യാ സഹകരണ ബാങ്ക്
ലിമിറ്റഡിനുമേല്‍ ആര്‍.ബി.ഐ.പിഴചുമത്തി

1949-ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ടിലെ (സഹകരണ സംഘങ്ങള്‍ക്ക് ബാധകമാ വിധം) സെക്ഷന്‍ 47 A (1)(c) ഒപ്പം സെക്ഷന്‍ 46(4) എന്നീ വകുപ്പുകളിലെ വ്യവസ്ഥകള്‍ പ്രകാരം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച് ബംഗലൂരുവിലെ സര്‍ എം വിശ്വേശരയ്യാ സഹകരണ ബാങ്ക് ലിമിറ്റഡിനുമേല്‍ 5.00 ലക്ഷം രൂപയുടെ (രൂപ അഞ്ചുലക്ഷം മാത്രം) പണപ്പിഴചുമത്തി. 2011 ഒക്ടോബര്‍ 31-ലെ ആര്‍.ബി.ഐ. സര്‍ക്കുലര്‍ UBD.BPD.(PCB) Cir No.7/09.22.010/2011-12 ലെ ഖണ്ഡിക 2 ലെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ഒരു ഗുണഭോക്താവിന് 70 ലക്ഷം രൂപയില്‍ കവിഞ്ഞ തുക ഭവനവായ്പയായി നല്‍കിയതിനും, 2013 ആഗസ്റ്റ് 30-ലെ ആര്‍.ബി.ഐ. സര്‍ക്കുലര്‍ UBD.BPD.(PCB) Cir No.7/09.72.000/2013-14 ലെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച്, സഹകരണ ബാങ്കിന്‍റെ ഒരു ഡയറക്ടര്‍ ഭരണാധികാരിയായിട്ടുള്ള ട്രസ്റ്റിന് സംഭാവന നല്‍കിയ തിനുമാണ് പിഴ ചുമത്തിയത്.

ബാങ്കിന്, റിസര്‍വ്ബാങ്ക് ഓഫ് ഇന്ത്യ ഒരു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിന് ബാങ്ക് രേഖാമൂലമുള്ള ഒരു മറുപടി സമര്‍പ്പിച്ചു. കേസിന്‍റെ വസ്തുത കള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പരിഗണിച്ചതില്‍, ലംഘനങ്ങള്‍ സാരവത്താ ണെന്നും പിഴചുമത്തേണ്ടത് ആവശ്യമാണെന്നു മുള്ള നിഗമന ത്തില്‍ എത്തുകയാ യിരുന്നു.

അജിത് പ്രസാദ്പ്രസ്സ്
അസിസ്റ്റന്‍റു അഡ്വൈസര്‍

റിലീസ് 2018-2019/824

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?