ലഘുസമ്പാദ്യ പദ്ധതി -ഏജൻസി കമ്മീഷൻ നൽകൽ
RBI/2017-18/127 ഫെബ്രുവരി 1, 2018 ലഘുസമ്പാദ്യ പദ്ധതി കൈകാര്യം ചെയ്യുന്ന എല്ലാ ഏജൻസി ബാങ്കുകളും മാന്യരേ ലഘുസമ്പാദ്യ പദ്ധതി -ഏജൻസി കമ്മീഷൻ നൽകൽ ദേശീയ സമ്പാദ്യ നിക്ഷേപ പദ്ധതി 1981, ദേശീയ സമ്പാദ്യ (മാസ വരുമാന അക്കൗണ്ട്) പദ്ധതി 1987, ദേശീയ സമ്പാദ്യ പുനർ നിക്ഷേപ പദ്ധതി 1981, ദേശീയ സമ്പാദ്യ സർട്ടിഫിക്കറ്റ് (VIII) പദ്ധതി1989 എന്നീ പദ്ധതികളുടെ വരിസംഖ്യ സ്വീകരിയ്ക്കുവാൻ എല്ലാ പൊതുമേഖലാ ബാങ്കുകളെയും ICICI ബാങ്ക്, ആക്സിസ് ബാങ്ക്, HDFC ബാങ്ക് എന്നിവയെയും അധികാരപ്പെടുത്തികൊണ്ടുള്ള ഭാരത സർക്കാരിന്റെ 2017 ഒക്ടോബർ 10ലെ വിജ്ഞാപനം F നം 7/10/2014-NS ദയവായി പരിശോധിയ്ക്കുക. 2. അതനുസരിച്, മുകളിൽ സൂചിപ്പിച്ച 4 സമ്പാദ്യ പദ്ധതികളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് 2017 ജൂലൈ 1ലെ മാസ്റ്റർ സർക്കുലർ RBI/2017-18/2 DGBA.GBD.നം2/31.12.010/2017-18ൽ നിർദ്ദേശിച്ച നിരക്കിൽ ഏജൻസി കമ്മീഷൻ നൽകുവാൻ തീരുമാനിച്ചിരിയ്ക്കുന്നു. 3 . സമ്പാദ്യ പദ്ധതികളുമായി ബന്ധപ്പെട്ട പണം സ്വീകരിയ്‌ക്കൽ, നൽകൽ, പിഴ, പലിശ എന്നീ എല്ലാ ഇടപാടുകളും, പബ്ലിക് പ്രോവിഡന്റ് ഫണ്ട്, 1968ലെ ഇടപാടുകൾ പോലെ അന്നന്ന് സെൻട്രൽ അക്കൗണ്ട്സ് സെക്ഷനിലേക്കു (ഭാരതീയ റിസർവ് ബാങ്ക്, നാഗ്പുർ) റിപ്പോർട്ട് ചെയ്യേണ്ടതാണ്. കണക്കു സൂക്ഷിക്കുന്നതിനും പൊരുത്തപ്പെടുത്തുന്നതിനും റിപ്പോർട്ട് ചെയ്യുന്നതിനും ഐക രൂപം നിലനിർത്തുന്നതിന് ഇതാവശ്യമാണ്. 4. സമ്പാദ്യ പദ്ധതികളുടെ ചട്ടങ്ങളും നിബന്ധനകളും അനുസരിയ്ക്കുവാൻ ഏജൻസി ബാങ്കുകൾ ബാധ്യസ്ഥരാണ്. ഇവ പാലിച്ചില്ലെങ്കിൽ ശിക്ഷാ നടപടികൾ എടുക്കേണ്ടി വരും. നിബന്ധനകൾ പാലിക്കാത്തത് കൊണ്ട് ധനനഷ്ടം ഉണ്ടായാൽ അത് പൂർണമായും ബാങ്കുകൾ വഹിയ്ക്കേണ്ടി വരും. 5. സമ്പാദ്യ പദ്ധതികളുടെ ഇടപാടുകൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുന്നതിനായി എത്രയും വേഗം സെൻട്രൽ അക്കൗണ്ട്സ് സെക്ഷനുമായി (ഭാരതീയ റിസർവ് ബാങ്ക്, നാഗ്പുർ) ബന്ധപ്പെടാൻ അഭ്യർത്ഥിയ്ക്കുന്നു. വിശ്വസ്തതയോടെ (പാർത്ഥ ചൗധരി) |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: