<font face="Mangal" size="3">സുവര്‍ണ്ണ കടപത്ര പദ്ധതി 2017-18 ശ്രേണി- X – വില </font> - ആർബിഐ - Reserve Bank of India
സുവര്ണ്ണ കടപത്ര പദ്ധതി 2017-18 ശ്രേണി- X – വില
നവംബർ 24, 2017 സുവര്ണ്ണ കടപത്ര പദ്ധതി 2017-18 ശ്രേണി- X – വില 2017 ഒക്ടോബർ 06ലെ ഭാരത സര്ക്കാരിന്റെ വിജ്ഞാപനം F നം.4(25) - B(W&M)2017, ഭാരതീയ റിസര്വ് ബാങ്കിന്റെ സര്ക്കുലര് IDMD.CDD.No.929/14.04.050/2017-18 എന്നിവ പ്രകാരം സുവര്ണ്ണ കടപത്രം 2017-18 3ം ശ്രേണി 2017 ഒക്ടോബർ 09 മുതല് ഡിസംബർ 27 വരെ (എല്ലാ ആഴ്ചയിലും തിങ്കൾ മുതൽ ബുധൻ വരെ) വാങ്ങുവാനുള്ള അവസരം ലഭ്യമാണ്. ഒരാഴ്ചയിൽ ലഭിക്കുന്ന അപേക്ഷകളുടെ കണക്കു തീർപ്പാക്കുന്നത് അടുത്ത ആഴ്ചയിലെ ആദ്യത്തെ പ്രവൃത്തി ദിനത്തിലായിരിക്കും. 2017 നവംബർ 27 മുതൽ 29 വരെ ബോണ്ട് വാങ്ങുന്നവർക്ക് (തീർപ്പാക്കുന്ന തീയതി 2017 ഡിസംബർ 4) ബോണ്ട് വാങ്ങിയതിന് തൊട്ടു മുൻപത്തെ ആഴ്ച്ചയിലെ അവസാന 3 ദിവസത്തെ, അതായതു 2017 നവംബർ 22 മുതൽ 24 വരെയുള്ള, ഇന്ത്യ ബുള്ളിയന് ആന്റ് ജ്വല്ലേഴ്സ് അസോസിയേഷന് പ്രസിദ്ധീകരിക്കുന്ന .999 പരിശുദ്ധിയുള്ള സ്വര്ണ്ണത്തിന്റെ ശരാശരി വിലയെ അടിസ്ഥാനമാക്കി കടപത്രത്തിന്റെ വില 2961 രൂപയായി കണക്കാക്കിയിരിക്കുന്നു. ഓൺലൈനിൽ അപേക്ഷിച് ഡിജിറ്റൽ രീതിയിൽ പണം അടക്കുന്നവർക്ക് ഒരു ഗ്രാം സുവര്ണ കടപത്രത്തിന്റെ വിലയില് 50 രൂപയുടെ ഡിസ്കൗണ്ട് നല്കുവാന് ഭാരത സര്ക്കാര് ഭാരതീയ റിസര്വ് ബാങ്കുമായി കൂടിയാലോചിച്ച് തീരുമാനിച്ചിരിക്കുന്നു. അത്തരം നിക്ഷേപകർക്ക് സുവര്ണ കടപത്രത്തിന്റെ ഒരു ഗ്രാമിന്റെ വില 2911 രൂപയായി (രണ്ടായിരത്തി തൊള്ളായിരത്തി പതിനൊന്നു രൂപ മാത്രം) നിജപ്പെടുത്തിയിരിക്കുന്നു. അജിത് പ്രസാദ് പത്രപ്രസ്താവന : 2017-2018/1443 |