<font face="mangal" size="3">സോവറിൻ സ്വർണ്ണ ബോണ്ട് - ഡിമാറ്റ് രൂപത്തിലാകŔ - ആർബിഐ - Reserve Bank of India
സോവറിൻ സ്വർണ്ണ ബോണ്ട് - ഡിമാറ്റ് രൂപത്തിലാക്കൽ (Dematerialisation)
ആഗസ്റ്റ് 08, 2017 സോവറിൻ സ്വർണ്ണ ബോണ്ട് - ഡിമാറ്റ് രൂപത്തിലാക്കൽ (Dematerialisation) റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ഗവൺമെന്റ് ഓഫ് ഇൻഡ്യയുമായി കൂടിയാലോചിച്ച്, ഇന്നേ തീയതി വരെ 6030 കോടി രൂപ മൊത്തവിലവരുന്ന ഒൻപത് ശ്രേണി സോവറിൻ സ്വർണ്ണബോണ്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ബോണ്ടുകൾ, മൂർത്ത രൂപത്തിലോ, ഡിമാറ്റ് ചെയ്ത രൂപത്തിലോ സൂക്ഷിക്കുവാൻ നിക്ഷേപകന് സ്വാതന്ത്രം നൽകിയിരുന്നു. ഡിമാറ്റ് ചെയ്യുന്നതിനുലഭിച്ച അപേക്ഷകളിൽ ഏറെക്കുറെ വിജയകരമായി ആ പ്രക്രിയ പൂർത്തിയാക്കിയിട്ടുണ്ട്. എന്നാൽ, ഒരു കൂട്ടം രേഖകളിൽ, പാൻ നമ്പരുകളും പേരുകളും ചേർച്ചയില്ലാതെയിരിക്കുന്നതിനാലും നിക്ഷ്‌ക്രിയമായതോ ക്ലോസ് ചെയ്തതോ ആയ ഡിമാറ്റ് അക്കൗണ്ടുകളായതിനാലും, കൂടാതെ മറ്റ് കാരണങ്ങളാലും നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. അത്തരം വിജയിക്കാതെപോയ ഡിമാറ്റ് അപേക്ഷകളുടെ ഒരു ലിസ്റ്റ് https://sovereigngoldbonds.rbi.org.in എന്ന വെബ്‌സൈറ്റിൽ കൊടുത്തിട്ടുണ്ട്. അതിനാൽ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ശ്രേണിതിരിച്ച്, സ്വീകരിച്ച ഓഫീസുകളുടെ പേരുകളും, നിക്ഷേപകന്റെ ഐഡികളും, ബോണ്ട് ഡിമാറ്റ് ചെയ്യപ്പെടാത്തതിന്റെ കാരണങ്ങളും അടങ്ങിയിട്ടുള്ളവയാണ്. നിക്ഷേപകർക്ക് തങ്ങളുടെ ഐഡികൾ ലിസ്റ്റിൽ വന്നിട്ടുണ്ടോ എന്ന് പരിശോധിച്ച് മനസ്സിലാക്കാം. ബോണ്ടുകൾ സ്വീകരിച്ച എല്ലാ ഓഫീസുകളും, അവരുടെ നിക്ഷേപകർക്ക് വേണ്ടി, ഈ വെബ്‌സൈറ്റ് പരിശോധിച്ച്, നിക്ഷേപകരുമായി ചർച്ച നടത്തി വേണ്ട തിരുത്തലുകൾ വരുത്തേണ്ടതാണ്. ഇതിനു വേണ്ടി റിസർവ് ബാങ്കിന്റെ e-kuber ആപ്ലിക്കേഷനിൽ ആവശ്യമുള്ള മോഡ്യൂളുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഇങ്ങിനെ ഡിമാറ്റ് പ്രക്രിയ പൂർത്തിയാക്കപ്പെട്ടിട്ടില്ലെങ്കിലും, റിസർവ് ബാങ്കിന്റെ ബുക്കുകളിൽ ഉൾപ്പെടുത്തിയിട്ടുള്ള സോവറിൻ സ്വർണ്ണ ബോണ്ടുകൾക്ക് തുടർന്നും സർവ്വീസുകൾ ലഭിച്ചുകൊണ്ടിരിക്കുമെന്ന കാര്യം ഞങ്ങൾ ആവർത്തിക്കട്ടേ! അനിരുദ്ധ ഡി. ജാദവ് പ്രസ്സ് റിലീസ് 2017-2018/390 |