<font face="mangal" size="3">സോവറിൻ സ്വർണ്ണബോണ്ട് പദ്ധതി 2016 - 17 - സീരിസ് 1 ജൂലൈ 18 &# - ആർബിഐ - Reserve Bank of India
സോവറിൻ സ്വർണ്ണബോണ്ട് പദ്ധതി 2016 - 17 - സീരിസ് 1 ജൂലൈ 18 നു തുടങ്ങുന്നു
ജൂലൈ 14, 2016 സോവറിൻ സ്വർണ്ണബോണ്ട് പദ്ധതി 2016 - 17 - സീരിസ് 1 റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, ഗവൺമെന്റ് ഓഫ് ഇൻഡ്യയുമായി പര്യാലോചിച്ച് സോവറിൻ സ്വർണ്ണബോണ്ടുകളുടെ നാലാം ശ്രേണി പുറപ്പെടുവിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ബോണ്ടുകൾക്കുള്ള അപേക്ഷകൾ 2016 ജൂലൈ 18 മുതൽ 2016 ജൂലൈ 22 വരെ സ്വീകരിക്കപ്പെടും. ബോണ്ടുകൾ 2016 ആഗസ്റ്റ് 5 ന് വിതരണം ചെയ്യും. ബോണ്ടുകൾ, ബാങ്കുകൾ, സ്റ്റോക്ക് ഹോൾഡിംഗ് കോർപ്പൊറേഷൻ ഓഫ് ഇൻഡ്യാ ലിമിറ്റഡ് (SHCIL), തിരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകൾ അംഗീകൃത സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകൾ ഉദാ: നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇൻഡ്യ ലിമിറ്റഡ്, ബോംബ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് എന്നിവയിലൂടെ വില്ക്കപ്പെടും. ബഹു: ധനകാര്യമന്ത്രി, 2015-16 ലെ കേന്ദ്രബഡ്ജറ്റിൽ സ്വർണ്ണം ലോഹമായി വാങ്ങുന്നതിനുപകരമായി, സോവറിൻ സ്വർണ്ണബോണ്ടെന്ന ഒരു സാമ്പത്തികആസ്തി വികസിപ്പിക്കുന്ന കാര്യം പ്രഖ്യാപിച്ചിരുന്നത് ഓർക്കുമല്ലോ. അതിൻപ്രകാരം ബോണ്ടുകളുടെ മൂന്നുശ്രേണികളിലേയ്ക്കുള്ള നിക്ഷേപങ്ങൾ 2015 - 16 -ൽ പുറപ്പെടുവിച്ചിരുന്നു. ബോണ്ടിന്റെ പ്രത്യേകതകൾ താഴെകൊടുക്കുന്നു.
അല്പനാ കില്ലാവാല 3പ്രസ്സ് റിലീസ് 2016-2017/125 |