<font face="mangal" size="3">സോവറിൻ സ്വർണ്ണ ബോണ്ടു പദ്ധതി 2016-2017 സീരിസ് III - ഇഷ്യ! - ആർബിഐ - Reserve Bank of India
സോവറിൻ സ്വർണ്ണ ബോണ്ടു പദ്ധതി 2016-2017 സീരിസ് III - ഇഷ്യൂവില
ഒക്ടോബർ 21, 2016 സോവറിൻ സ്വർണ്ണ ബോണ്ടു പദ്ധതി 2016-2017 സീരിസ് III - ഇഷ്യൂവില ഗവൺമെന്റ് ഓഫ് ഇൻഡ്യ വിജ്ഞാപനം F.No. 4(16)-W&M/2016, 2016 ഒക്ടോബർ 20 ലെ ആർബിഐ സർക്കുലർ IDMD.CDD.No.893/14.04.050/2016-17 എന്നിവ പ്രകാരം, സോവറിൻ സ്വർണ്ണ പദ്ധതി 2016-17 സീരിസ് III നിക്ഷേപങ്ങൾക്ക് വേണ്ടി 2016 ഒക്ടോബർ 24 മുതൽ 2016 നവംബർ 2 വരെ സ്വീകരിക്കാൻ തുടങ്ങിയിരിക്കുന്നു. ബോണ്ടിന്റെ സൂചികവില (nominal value), ഇൻഡ്യാ ബുള്ള്യൻ ആൻഡ് ജുവലേഴ്‌സ് അസോസിയേഷൻ ലിമിറ്റഡ് (IBJA) പ്രസിദ്ധികരിച്ചിട്ടുള്ള തൊട്ടു മുമ്പത്തെ ആഴ്ചയിലെ (2016 ഒക്ടോബർ 17-21) 999 പരിശുദ്ധിയുള്ള ഒരു ഗ്രാം സ്വർണ്ണത്തിന്റെ ശരാശരി ക്ലോസിംഗ് വിലയായ 3007 രൂപയായി നിജപ്പെടുത്തിയിരിക്കുന്നു. റിസർവ് ബാങ്കുമായി പര്യാലോചിച്ച് ഗവൺമെന്റ് ഓഫ് ഇൻഡ്യ, സോവറിൻ സ്വർണ്ണബോണ്ടിന് ഈ സൂചിക വിലയിൽ ഒരു ഗ്രാമിന് 50 രൂപ ഡിസ്‌ക്കൗണ്ട് നൽകാൻ തീരുമാനിച്ചിരിക്കുന്നു. അപ്രകാരം, ഒരു ഗ്രാം സ്വർണ്ണത്തിന്റെ ഇഷ്യൂവില 2957 രൂപ (രൂപ രണ്ടായിരത്തി തൊള്ളായിരത്തി അമ്പത്തിയേഴ് മാത്രം) ആയിരിക്കും. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2016-2017/999 |