<font face="mangal" size="3">സോവറിൻ സ്വർണ്ണബോണ്ട് പദ്ധതി 2016</font> - ആർബിഐ - Reserve Bank of India
സോവറിൻ സ്വർണ്ണബോണ്ട് പദ്ധതി 2016
ജനുവരി 14, 2016 സോവറിൻ സ്വർണ്ണബോണ്ട് പദ്ധതി 2016 റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, ഗവൺമെന്റ് ഓഫ് ഇൻഡ്യയുമായി പര്യാലോചിച്ച് സോവറിൻ സ്വർണ്ണബോണ്ടുകളുടെ രണ്ടാം ശ്രേണി പുറപ്പെടുവിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ബോണ്ടുകൾക്കുള്ള അപേക്ഷകൾ 2016 ജനുവരി 18 മുതൽ 2016 ജനുവരി 22 വരെ സ്വീകരിക്കപ്പെടും. ബോണ്ടുകൾ 2016 ഫെബ്രുവരി 8 ന് വിതരണം ചെയ്യും. ബോണ്ടുകൾ, ബാങ്കുകൾ, സ്‌റ്റോക്ക് ഹോൾഡിംഗ് കോർപ്പൊറേഷൻ ഓഫ് ഇൻഡ്യാ ലിമിറ്റഡ് (SHCIL), തിരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകൾ എന്നിവയിലൂടെ വില്ക്കപ്പെടും. ഗവൺമെന്റ് ഓഫ് ഇൻഡ്യയുടെ വിപണിയിൽ നിന്നും കടമെടുക്കുന്നതിന്റെ ഭാഗമായിത്തിരും, ബോണ്ടുകൾ പുറപ്പെടുവിക്കുന്നതിലൂടെ നടത്തുന്ന കടമെടുക്കലും. ബഹു: ധനകാര്യമന്ത്രി, 2015-16 ലെ കേന്ദ്രബഡ്ജറ്റിൽ സ്വർണ്ണം ലോഹമായി വാങ്ങുന്നതിനുപകരമായി, സോവറിൻ സ്വർണ്ണബോണ്ടെന്ന ഒരു സാമ്പത്തികആസ്തി വികസിപ്പിക്കുന്ന കാര്യം പ്രഖ്യാപിച്ചിരുന്നത് ഓർക്കുമല്ലോ. അതിൻപ്രകാരം ബോണ്ടുകളുടെ ആദ്യ ശ്രേണിയിലേക്കുള്ള നിക്ഷേപങ്ങൾ 2015 നവംബർ 05 മുതൽ 2015 നവംബർ 20 വരെ, സ്വീകരിക്കപ്പെടുന്നതിനായി തുറന്നിരുന്നു. ബോണ്ടിന്റെ പ്രത്യേകതകൾ താഴെകൊടുക്കുന്നു.
അജിത് പ്രസാദ് പ്രസ്സ് റിലീസ് 2015-2016/1663 |