RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S3

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78522878

സോവറിൻ സുവര്‍ണ്ണബോണ്ട് പദ്ധതി 2018-19

ആർ.ബി.ഐ./2018-19/57
ഐ.ഡി.എം.ഡി. സി.ഡി.ഡി.നം.821/14.04.050/2018-19

ഒക്ടോബർ 8, 2018

ചെയർമാൻ ആൻറ് മാനേജിംഗ് ഡയറക്ടർ
എല്ലാ ഷെഡ്യൂൾഡ് വാണിജ്യബാങ്കുകളും
(റീജിയണൽ റൂറൽബാങ്കുകൾ ഒഴികെ)
പ്രത്യേകം ചുമതലപ്പെടുത്തിയ പോസ്ററ് ഓഫീസുകൾ
സ്ററോക് ഹോൾഡിംഗ് കോർപ്പറേഷൻ ഒഫ് ഇൻഡ്യ ലിമിററഡ്
(എസ്എച്ച്സിഐഎൽ), നാഷണൽ സ്ററോക്ക് എക്സ്ചേഞ്ച് ഒഫ് ഇൻഡ്യ
ലിമിററഡ്, ബോംബെ സ്ററോക്ക് എക്സ്ചേഞ്ച് ലിമിററഡ്

ബഹു. മാഡം / സർ,

സോവറിൻ സുവര്‍ണ്ണബോണ്ട് പദ്ധതി 2018-19

കേന്ദ്ര ഗവണ്‍മെന്‍റ് അവരുടെ ഒക്ടോബർ 8, 2018 ലെ നോട്ടിഫിക്കേഷന്‍ എഫ്. നം. 4 (22) ഡബ്ളിയു ആൻറ് എം/2018 പ്രകാരം സുവര്‍ണ്ണ ബോണ്ട് പദ്ധതി 2018-19 (ബോണ്ടുകള്‍) പ്രഖ്യാപിക്കുകയുണ്ടായി. ഈ പദ്ധതി പ്രകാരം ഓരോ ട്രഞ്ചിലും പ്രത്യേക സിരീസ് (സീരീസ് II മുതല്‍) ഉണ്ടാവുകയും അത് നിക്ഷേപകന്‍റെ ബോണ്ടില്‍ രേഖപ്പെടുത്തുകയും ചെയ്യും. മുന്നറിയിപ്പ് നല്കിയ ശേഷം കേന്ദ്രഗവണ്‍മെന്റിനു പദ്ധതി കാലാവധിക്ക് മുമ്പേ അവസാനിപ്പിക്കാവുന്നതാണ്. ബോണ്ട് ഇഷ്യൂവിന്‍റെ നിബന്ധനകളും ഉപാധികളും താഴെ പറയും പ്രകാരമാണ്.

1. നിക്ഷേപിക്കാനുള്ള അര്‍ഹത

ഇന്ത്യയില്‍ ‘റസിഡന്‍റ്’ ആയ വ്യക്തിക്ക് സ്വന്തം നിലയിലോ, പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വേണ്ടിയോ മറ്റ് വ്യക്തിയോടൊപ്പം കൂട്ടായോ ബോണ്ടുകളില്‍ നിക്ഷേപിക്കാം. ട്രസ്റ്റ്, അവിഭക്ത ഹിന്ദു കുടുംബം (എച്ച്.യു.എഫ്)) ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍, യൂണിവേഴ്സിറ്റികള്‍ തുടങ്ങിയവയ്ക്കും ഇവ കൈവശം വെക്കാം. ഇന്ത്യയില്‍ റസിഡന്‍റ് ആയ വ്യക്തകള്‍ എന്നത് വിദേശനാണ്യ മാനേജ്മെന്‍റ് ചട്ടം 1999ലെ വകുപ്പ് 2 (v) നോടൊപ്പം 2(u) ചേര്‍ത്ത് വായിക്കുമ്പോളുള്ള പ്രകാരമാണ് നിര്‍വചിച്ചിരിക്കുന്നത്.

2. സെക്യൂരിറ്റിയുടെ രൂപഘടന

ഗവണ്‍മെന്‍റ് സെക്യൂരിറ്റീസ് ആക്ട് 2006 ലെ സെക്ഷന്‍ 3 പ്രകാരം ബോണ്ടുകള്‍ ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ സ്റ്റോക്കിന്‍റെ രൂപത്തിലായിരിക്കും പുറപ്പെടുവിക്കുക. നിക്ഷേപകര്‍ക്ക് ഫോറം സിയിൽ ഹോല്‍ഡിംഗ് സര്‍ട്ടിഫിക്കറ്റ് ആകും നല്കുക. ബോണ്ടുകള്‍ ഡി-മാറ്റ് രൂപത്തിലേയ്ക്ക് മാറ്റാവുന്നതാണ്.

3. പുറപ്പെടുവിക്കുന്ന തീയതി

ഒരു ആഴ്ചയില്‍ ലഭിക്കുന്ന അപേക്ഷകള്‍ക്കുള്ള ബോണ്ടുകള്‍ അടുത്ത ആഴ്ചയിലെ രണ്ടാമത്തെ ഇടപാട് ദിവസം നല്കുന്നതാണ്.

4. ഇനം

ബോണ്ടുകളുടെ മൂല്യം ഒരു ഗ്രാം സ്വര്‍ണ്ണത്തിന്‍റെയോ അതിന്‍റെ ഗുണിതങ്ങളുടെയോ യൂണിററ് ആയിരിക്കും ബോണ്ടുകളിലെ ഏറ്റവും ചുരുങ്ങിയ നിക്ഷേപം 1 ഗ്രാമും, പരമാവധി നിക്ഷേപം വ്യക്തികള്‍ക്ക് 4 കിലോഗ്രാമും, അവിഭക്ത ഹിന്ദു കുടുംബങ്ങള്‍ക്ക് (എച്ച്.യു.എഫ്) 4 കിലോഗ്രാമും, സര്‍ക്കാര്‍ കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന വിജ്ാുനപേരകാരമുളള ട്രസ്റ്റുകള്‍ അഥവാ അതുപോലുള്ള സ്ഥാപനങ്ങള്‍ക്ക് ഒരു ധനകാര്യ വര്‍ഷത്തില്‍ (ഏപ്രില്‍ മുതല്‍ മാര്‍ച്ച് വരെ) 20 കിലോഗ്രാമും ആയിരിക്കും.

താഴെ പറയുന്ന കാര്യങ്ങള്‍ക്ക് വിധേയമായിട്ടാണിത്.

1) സംയുക്ത നിക്ഷേപമാണെങ്കില്‍, മേല്‍പ്പറഞ്ഞ പരിധി ആദ്യത്തെ അപേക്ഷകന് മാത്രമാണ് ബാധകം

2) വിവിധ ബാച്ചുകളിലായി ആദ്യമായി പുറപ്പെടുവിക്കുമ്പോള്‍ വാങ്ങുന്നതും ദ്വിതീയ വിപണിയില്‍ നിന്ന് വാങ്ങുന്നതും കൂടി ചേര്‍ത്തത് വാര്‍ഷിക പരിധിയില്‍ ഉള്‍പ്പെടും.

3) ബാങ്കുകളും മറ്റ് ധനകാര്യസ്ഥാപനങ്ങളും ഈടായി വെച്ചിരിക്കുന്നവ ഈ നിക്ഷേപ പരിധിയില്‍ പെടുന്നതല്ല.

5. ഇഷ്യൂചെയ്യുന്ന വില

ബോണ്ടുകളുടെ നോമിനല്‍ വാല്യൂ എന്നത് സബ്സ്ക്രിപ്ഷന്‍ കാലയളവിന്‍റെ തൊട്ട് മുന്നിലുള്ള ആഴ്ചയിലെ അവസാനത്തെ 3 പ്രവൃത്തി ദിവസത്തെ, ഇന്ത്യാ ബുള്ളിയന്‍ ആന്‍ഡ് ജുവലേഴ്സ് അസോസിയേഷന്‍ ലിമിറ്റഡ് പ്രസിദ്ധീകരിക്കുന്ന 999 ശുദ്ധിയുള്ള സ്വര്‍ണ്ണത്തിന്‍റെ വിലയുടെ ശരാശരിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ കറന്‍സിയായ രൂപയില്‍ നിജപ്പെടുത്തുന്നതാണ്. സുവര്‍ണ്ണ ബോണ്ടുകളുടെ ഇഷ്യൂ വില ഡിജിറ്റല്‍ മോഡ് വഴി അപേക്ഷിച്ച് തുക നല്കുന്ന നിക്ഷേപകരുടെതിനേക്കാളും ഗ്രാമിന് 50 രൂപ തോതില്‍ കുറവായിരിക്കും.

6. സബ്സ്ക്രിപ്ഷന്‍ പിരീഡ്

ഈ പദ്ധതി പ്രകാരം സുവര്‍ണ്ണ ബോണ്ട് സബ്സ്ക്രീപ്ഷന്‍ താഴെ പറയുന്ന ഏഴാം വകുപ്പ് പ്രകാരം ആയിരിക്കും. അതില്‍ പ്രതിപാദിച്ചിരിക്കുന്ന കാലാവധിക്ക് മുമ്പ്തന്നെ മുന്‍കൂര്‍ അറിയിപ്പ് നല്കി കേന്ദ്രസര്‍ക്കാരിന് പ്രസ്തുത പദ്ധതി ക്ലോസ് ചെയ്യാവുന്നതാണ്.

7. ഇഷ്യുകലണ്ടര്‍

സീരിയല്‍ നമ്പര്‍ ട്രഞ്ച് സബ്സ്ക്രിപ്ഷന്‍ തീയതി ഇഷ്യൂ തീയതി
1 298-19-സീരീസ് II ഒക്ടോബര്‍ 15-19, 2018 ഒക്ടോബര്‍ 23, 2018
2 298-19-സീരീസ് III നവംബര്‍ 05-09, 2018 നവംബര്‍ 13, 2018
3 298-19-സീരീസ് IV ഡിസംബര്‍ 24-28, 2018 ജനുവരി 1, 2019
4 298-19-സീരീസ് V ജനുവരി 14-18, 2019 ജനുവരി 22, 2019
5 298-19-സീരീസ് VI ഫെബ്രു 4-8, 2019 ഫെബ്രുവരി 12, 2019

8. പലിശ

ബോണ്ടുകളുടെ പലിശ ഇഷ്യൂ തീയതി മുതല്‍ നോമിനല്‍ വാല്യൂയുടെ 2.5% (ഫിക്സഡ് നിരക്ക്) ആയിരിക്കും. അര്‍ദ്ധവാര്‍ഷിക തവണകളായിട്ടായിരിക്കും പലിശ നല്‍കുക. ഒടുവിലത്തെ തവണ കാലാവധിയാകുമ്പോള്‍ മുതലിനോടൊപ്പം ചേര്‍ത്തായിരിക്കും നല്കുക.

9. റിസീവിംഗ് ഓഫീസുകള്‍

റീജിണല്‍ റൂറല്‍ ബാങ്കുകള്‍ ഒഴികെയുള്ള ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍, തിരഞ്ഞെടുക്കപ്പെട്ട പോസ്റ്റ്ഓഫീസുകള്‍ (നോട്ടിഫൈ ചെയ്തപ്രകാരം), സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് അംഗീകാരമുള്ള സ്റ്റോക്ക് എക്സ്ചേഞ്ചുകളായ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ഇന്ത്യാ ലിമിറ്റഡ്, ബോബെ സ്റ്റോക്ക് എക്സചേഞ്ച് ഇന്ത്യാ ലിമിറ്റഡ്, ബോബെ സ്റ്റോക്ക് എക്സ്ചേഞ്ച് ലിമിറ്റഡ് എന്നിവയ്ക്ക് അപേക്ഷ നേരിട്ടോ ഏജന്‍റുമാര്‍ മുഖേനയോ സ്വീകരിക്കാന്‍ അംഗീകാരമുണ്ട്.

10. പെയ്മെന്‍റ് രീതികള്‍

കാഷ് മുഖേന പരമാവധി 20000 രൂപയും അല്ലെങ്കില്‍ ഡിഡിയോ, ചെക്കോ ഇലക്ട്രോണിക് ബാങ്കിംഗ് മുഖേനയോ പണം സ്വീകരിക്കാവുന്നതാണ്. ചെക്ക് അല്ലെങ്കിൽ ഡിഡി മുഖേന തുക അടയ്ക്കുന്ന പക്ഷം അവ റിസീവിംഗ് ഓഫീസുകളുടെ പേരില്‍ എടുക്കേണ്ടതാണ്.

11. തിരികെ വാങ്ങല്‍ (റിഡംഷൻ)

i) ഇഷ്യൂ തീയതി മുതല്‍ 8 വര്‍ഷം അവസാനിക്കുമ്പോള്‍ ബോണ്ടുകളുടെ തുക തിരികെകൊടുക്കാവുന്നതാണ്. ഇഷ്യൂ തീയതി മുതല്‍ 5 വര്‍ഷം കഴിയുമ്പോള്‍ പലിശ നല്കുന്ന തീയതികളില്‍ അവ കാലാവധിക്ക് മുന്‍പ് തന്നെ തിരികെ കൊടുക്കാവുന്നതാണ്.

ii) ബോണ്ടുകള്‍ തിരികെ കൊടുക്കുമ്പോഴുള്ള വില ഇന്ത്യയില്‍ കറന്‍സിയില്‍ ഇന്ത്യ ബുള്ളിയന്‍ ആന്‍ഡ് ജൂവല്ലേഴ്സ് അസോസിയേഷന്‍ ലിമിറ്റഡ് പ്രസിദ്ധീകരിക്കുന്ന നിരക്കിലായിരിക്കും. 3 പ്രവൃത്തി ദിവസങ്ങളിലെ 999 ശുദ്ധിയുള്ള സ്വര്‍ണ്ണത്തിന്‍റെ വിലയുടെ ശരാശരിയെ അടിസ്ഥാനമാക്കിയാണ് ബോണ്ടുകളുടെ പേയ്മെന്‍റ് നിശ്ചയിക്കുന്നത്.

12. തിരിച്ചടവ്

ആര്‍.ബി.ഐ/ ഡിപ്പോസിറ്ററി ബോണ്ടിന്‍റെ തിരിച്ചടവ് തീയതിയെപ്പറ്റി അതിന്‍റെ കാലാവധി തീയതിയുടെ ഒരു മാസം മുന്‍പ് തന്നെ അറിയിക്കുന്നു.

13. സ്ററാററ്യൂട്ടറി ലിക്യുഡിററി റേഷ്യോ (എസ്.എൽ.ആറി)നുളള യോഗ്യത

ലീൻ, ഹൈപോത്തിക്കേഷൻ, പ്ളഡ്ജ് എന്നിവ വഴി ബാങ്കുകള്‍ ആര്‍ജിക്കുന്ന ബോണ്ടുകള്‍ മാത്രമെ സ്ററാററ്യൂട്ടറി ലിക്യുഡിററി റേഷ്യോ യ്ക്ക് കണക്കാക്കപ്പെടുകയുള്ളൂ

14. ബോണ്ട് വച്ചുളള വായ്പ

ലോണുകള്‍ക്കുള്ള അധിക ഈട് ആയി ബോണ്ടുകളെ ഉപയോഗിക്കാവുന്നതാണ്. മറ്റ് ഗോള്‍ഡ് ലോണുകള്‍ക്ക് ആര്‍ബിഐ കാലാകാലങ്ങളില്‍ നിശ്ചയിക്കുന്ന ലോണ്‍ ടു വാല്യൂ റേഷ്യോ ആണ് ഇതിനും കണക്കാക്കുന്നത്. ബോണ്ടുകളിലെ ഈട് ഡിപ്പോസിറ്ററികളുടെ പക്കല്‍ ബാങ്കുകള്‍ മാര്‍ക്ക് ചെയ്യുന്നു.

15. നികുതി

ബോണ്ടുകളുടെ പലിശയിന്മേലുള്ള നികുതി 1961 ലെ ആദായ നികുതി നിയമത്തിന് വിധേയമായിട്ടായിരിക്കും. എസ് ജി ബി തിരികെ കൊടുക്കു മ്പോഴുള്ള തുക ക്യാപ്പിറ്റൽ ഗെയിൻ നികുതിയിൽ നിന്നും ഒഴിവാക്കി യിട്ടുണ്ട്. ഏതെങ്കിലും വ്യക്തികൾക്ക് ബോണ്ടുകളുടെ കൈമാറ്റം വഴി ഉണ്ടാകുന്ന ദീർഘകാല ക്യാപ്പിറ്റൽ ഗയിനിന് ഇൻഡക്സേഷൻ ആനുകൂല്യം നൽകുന്നതാണ്.

16. അപേക്ഷകൾ

ബോണ്ടുകൾ വാങ്ങാൻ നിശ്ചിത അപേക്ഷ ഫോറം എ യിലോ അതിനു സമാനമായ മറ്റു ഫോറങ്ങളിലൊ അപേക്ഷകന്‍റെ പേര്, മേൽവിലാസം, സ്വർണത്തിന്റെ തൂക്കം ഗ്രാമിലോ മറ്റോ രേഖപ്പെടുത്തി അപേക്ഷ നൽകാവുന്നതാണ്. ഓരോ നിക്ഷേപകനും ആദായനികുതി വകുപ്പു നൽകുന്ന പാൻ നമ്പർ അപേക്ഷയോടൊപ്പം നൽകേണ്ടതാണ്. റിസീവിംഗ് ഓഫീസുകൾ ഫോറം ബി യിൽ അപേക്ഷകന് അപേക്ഷ കിട്ടിയതായുള്ള രസീത് നൽകേണ്ടതാണ്.

17. നാമനിർദ്ദേശം

ഗവൺമെന്‍റ് സെക്യൂരിറ്റീസ് നിയമം 2006 (വകുപ്പ് 38) ഉം, 2007 ഡിസംബർ ഒന്നാം തീയതിയിലെ ഗസറ്റിലെ പാർട്ട് III സെക്ഷൻ 4-ൽ പ്രസിദ്ധീകരിച്ച പ്രകാരവും അവകാശിയെ വയ്ക്കുന്നതും, അതിന്‍റെ റദ്ദാക്കലും യഥാക്രമം ഫോറം ഡി യിലും ഫോറം എഫിലും ആണ് നൽകേണ്ടത്. താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായി വിദേശ ഇന്ത്യക്കാരനായ ഒരു വ്യക്തിക്ക് മരിച്ചു പോയ നിക്ഷേപകന്‍റെ അവകാശി എന്ന നിലയിൽ അയാളുടെ പേരിലേയ്ക്ക് സെക്യൂരിറ്റി കൈമാറ്റം ചെയ്യാവുന്നതാണ്.

  1. വിദേശ ഇൻഡ്യാക്കാരനായ നിക്ഷേപകൻ പ്രസ്തുത സെക്യൂരിറ്റി കാലാവധി ആകും വരെ കൈയിൽ വയ്ക്കേണ്ടതാണ്.

  2. നിക്ഷേപതുകയും, പലിശയും വിദേശത്തേയ്ക്ക് തിരികെ കൊണ്ടുപോകാൻ പാടുള്ളതല്ല.

18. കൈമാറ്റം

2007 ഡിസംബർ 13-ാം തീയതിയിലെ ഗസററ് പാർട്ട് III സെക്ഷൻ 4 പ്രകാരം പ്രസിദ്ധീകരിച്ചതും, ഗവ. സെക്യൂരിററീസ് ആക്ട് 2006 (സെക്ഷൻ 38, 2006) പ്രകാരവും ബോണ്ടുകൾ ഫോറം എഫിൽ പൂരിപ്പിച്ച് കൈമാററം ചെയ്യാവുന്നതാണ്.

19. ബോണ്ടുകളുടെ ക്രയവിക്രയം

റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ പുറപ്പെടുവിക്കുന്ന തീയതി മുതൽ ബോണ്ടുകളുടെ ക്രയവിക്രയം നടത്താവുന്നതാണ്.

20. സബ്സ്ക്രിപ്ഷൻ സ്വരൂപ്ക്കുന്നതിനുളള കമ്മീഷൻ

റിസീവിംഗ് ഓഫീസിലേയ്ക്കു ലഭിക്കുന്ന സബ്സ്ക്രിപ്ഷൻ അപേക്ഷകൾക്ക് 100 രൂപയ്ക്ക് ഒരു രൂപ കമ്മിഷൻ നൽകുകയും, ഏജൻറ് /സബ് ഏജൻറുമാർ വഴി ലഭിക്കുന്ന ബിസിനസിനു കിട്ടുന്ന കമ്മിഷന്‍റെ 50 % തുക അവർക്ക് നൽകേണ്ടതുമാണ്.

21. ധനമന്ത്രാലയം (ധനകാരായവകുപ്പി) ന്‍റെ 2018മാർച്ച് 27 ലെ എഫ് നമ്പർ 4 (2) ഡബ്ളിയു ആൻറ് എം/2018 പ്രകാരമുളള ഉപാധികളും, ന്ബന്ധനകളും ബോണ്ടുകൾക്കും ബാധകമാണ്.

22. സുവർണബോണ്ടുകളുടെ പ്രവർത്തനമാർഗനിർദ്ദേശങ്ങൾ ഒക്ടോബർ 8, 2018 ലെ സർക്കുലർ ഐ.ഡി.എം.ഡി. സി.ഡി.ഡി.നം.822/14.04.050/2018-19 ൽ പ്രതിപാദിച്ചിട്ടുണ്ട്.

വിശ്വസ്തതയോടെ,

(ഷൈനി സുനിൽ)
ഡപ്യൂട്ടി ജനറൽ മാനേജർ

അനുബന്ധം: മേൽ സൂചിപ്പിച്ചപോലെ

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?