<font face="mangal" size="3">സോവറിൻ സുവര്‍ണ്ണബോണ്ടു പദ്ധതി 2018-19 പ്രവര്‍ത്ത! - ആർബിഐ - Reserve Bank of India
സോവറിൻ സുവര്ണ്ണബോണ്ടു പദ്ധതി 2018-19 പ്രവര്ത്തന മാർഗനിർദ്ദേശങ്ങൾ
ആർ.ബി.ഐ./2018-19/58 ഒക്ടോബർ 8, 2018 ചെയർമാൻ ആൻറ് മാനേജിംഗ് ഡയറക്ടർ ബഹു. മാഡം / സർ, സോവറിൻ സുവര്ണ്ണബോണ്ടു പദ്ധതി 2018-19 പ്രവര്ത്തന മാർഗനിർദ്ദേശങ്ങൾ ഈ സര്ക്കുലര് സോവറിൻ സുവര്ണ്ണബോണ്ടുകളെക്കുറിച്ചുള്ള കേന്ദ്ര സര്ക്കാരിന്റെ വിജ്ഞാപനം നമ്പര് എ.ചീ. 4(22) ഡബ്ളിയു & എ/2018, ആര്.ബി.ഐ സര്ക്കുലര് ഐ.ഡി.എം.ഡി. സി.ഡി.ഡി.നം./14.04.050/2018-19 തീയതി ഒക്ടോബര് 8, 2018 എന്നിവയെ സൂചനയാക്കിയിട്ടുള്ളതാണ്. ഇതിനെക്കുറിച്ചുള്ള ഉയർന്നു വരാവുന്ന ചോദ്യങ്ങളും ഞങ്ങളുടെ വെബ്സൈറ്റായ (www.rbi.org.in) ല് കൊടുത്തിട്ടുണ്ട്. ഇതിന്റെ പ്രവര്ത്തന മാര്ഗ്ഗ നിര്ദ്ദേശങ്ങള് താഴെ കൊടുക്കുന്നു. 1. അപേക്ഷ നിക്ഷേപകരില് നിന്നുള്ള അപേക്ഷാ ഫോറം സബ്സ്ക്രിപ്ഷന് ആഴ്ചകളില് ബാങ്കിംഗ് സമയത്ത് ശാഖകളില് സ്വീകരിക്കപ്പെടുന്നതാണ്. അപേക്ഷകള് എല്ലാതരത്തിലും പൂര്ണ്ണമാണെന്ന് അപേക്ഷ സ്വീകരിക്കുന്ന ഓഫീസുകള് ഉറപ്പുവരുത്തേണ്ടതാണ്. എന്തെന്നാല് അപൂര്ണ്ണമായ അപേക്ഷകള് നിരാകരിക്കപ്പെടുന്നതാണ്. ആവശ്യാനുസരണം പ്രസക്തമായ അധിക വിവരങ്ങള് അപേക്ഷകരില് നിന്നും സ്വീകരിക്കാവുന്നതാണ്. മെച്ചപ്പെട്ട സേവനം ഉറപ്പിക്കുന്നത് മുന്നിര്ത്തി അപേക്ഷ സ്വീകരിക്കുന്ന ഓഫീസുകള് അപേക്ഷകര്ക്ക് ഓണ്ലൈനിലൂടെ അപേക്ഷിക്കാനുള്ള സൗകര്യം ഏര്പ്പെടുത്തേണ്ടതാണ്. 2. സംയുക്ത ഹോള്ഡിംഗും നാമനിര്ദ്ദേശവും ഒന്നിലധികം പേര് ചേര്ന്നുളള ജോയിൻറ് ഹോൾഡിംഗും, ഒന്നാമത്തെ ആള്ക്ക് അവകാശിയെ നിര്ദ്ദേശിക്കലും അനുവദനീയമാണ്. കീഴ്വഴക്കമനുസരിച്ച് അപേക്ഷകരില് നിന്നും ആവശ്യാനുസരണമുള്ള വിവരങ്ങള് തേടാവുന്നതാണ്. 3. കെ. വൈ.സി. ആദായനികുതി വകുപ്പ് നിക്ഷേപകര്ക്ക് നല്കുന്ന പാൻ നമ്പരും ഓരോ അപേക്ഷയോടൊപ്പവും അടക്കം ചെയ്യേണ്ടതാണ്. നിക്ഷേപകര്ക്ക് ഇതിന് മുന്പ് എസ്.ജി.ബികളിലോ ഐ.ഐ.എൻ.എസ്.സി-സികളിലോ നിക്ഷേപ മുണ്ടെങ്കിൽ അവർക്ക് ഇന്വെസ്റ്റര് ഐഡി ഉണ്ടാകും. അങ്ങനെയെങ്കിൽ ആ ഇന്വെസ്റ്റര് ഐഡിയിൻകീഴിലാകണം നിക്ഷേപങ്ങൾ ചെയ്യേണ്ടത്. 4. കാന്സലേഷന് ഇഷ്യൂവിന്റെ അവസാന തീയതി വരെയും അപേക്ഷയുടെ കാന്സലേഷന് അനുവദനീയമാണ്. (അതായത്, ഇഷ്യൂ പുറപ്പെടുവിക്കുന്ന ആഴ്ചയുടെ വെള്ളിയാഴ്ച വരേയ്ക്കും). സുവര്ണ്ണ ബോണ്ടുകളുടെ വാങ്ങലിനായുള്ള അപേക്ഷയുടെ ഭാഗികമായ കാന്സലേഷന് അനുവദനീയമല്ല. 5. അവകാശം രേഖപ്പെടുത്തല് ബോണ്ടുകള്, സെക്യൂരിററികളായതിനാൽ അവകാശം രേഖപ്പെടുത്തല് (ലീൻ) മുതലായവ ഒക്കെ 2006 ലെ ഗവണ്മെന്റ് സെക്യൂരിറ്റീസ് നിയമപ്രകാരവും അതിലെ ചട്ടങ്ങൾ അനുസരിച്ചും ആകേണ്ടതുണ്ട്. 6. ഏജന്സി ഏര്പ്പാട് ചെയ്യല് ബാങ്കിതര ധനകാര്യസ്ഥാപനങ്ങള്, എൻ.എസ്.ഇ ഏജന്റുമാര് മറ്റുള്ളവര് എന്നിവരെ റീസീവിംഗ് ഓഫീസുകള്ക്ക് അവര്ക്ക് വേണ്ടി അപേക്ഷ സ്വീകരിക്കാനായി നിയോഗിക്കാവുന്നതാണ്. ബാങ്കുകള്ക്ക് അവരുമായി ധാരണയോ ടൈ അപ്പോ ആകാം. റിസീവിംഗ് ഓഫീസില് ലഭിച്ച അപേക്ഷ പ്രകാരമുള്ള മൊത്തം സബ്സ്ക്രീപ്ഷനില് 100 രൂപയ്ക്ക് ഒരു രൂപ തോതില് കമ്മീഷന് ആയി വിതരണം ചെയ്യേണ്ടതും ഏജന്റ്മാര്ക്കും സബ് ഏജന്റ്മാര്ക്കും അവര് വഴി ലഭിക്കുന്ന ബിസിനസിന് മേല് പ്രകാരം ലഭിക്കുന്ന കമ്മീഷന്റെ ചുരുങ്ങിയത് 50 % മെങ്കിലും നൽകേണ്ടതുമാണ്. 7. ആര് ബി ഐയും ഇ-കുബര് സംവിധാനം വഴിയുള്ള പ്രോസസ് ചെയ്യൽ ആർ.ബിഐയുടെ ഇകുബര് സംവിധാനം വഴി സോവറിന് സുവര്ണ ബോണ്ടുകളുടെ സബ്സ്ക്രിപ്ഷന് റിസീവിംഗ് ഓഫീസുകളില് ലഭ്യമാണ്. ഇന്ഫിനിറ്റ് വഴിയോ ഇന്റര്നെറ്റ് വഴിയോ ഓഫീസുകള് അവര്ക്ക് ലഭിക്കുന്ന അപേക്ഷകളുടെ ഡേറ്റ് എന്ട്രി നടത്തുകയോ മൊത്തമാമായി അപ് ലോഡ് ചെയ്യുകയോ വേണം. അശ്രദ്ധമൂലമുണ്ടാകാവുന്ന തെറ്റുകള് തടയാന് അത്തരം ഡേറ്റാ എന്ട്രിയുടെ കൃത്യത ഉറപ്പ് വരുത്തണം. അപേക്ഷ ലഭിച്ചതിന്റെ സ്ഥിരീകരണം ഉടനെ നല്കണം. ഒപ്പം റിസീവിംഗ് ഓഫീസുകളുടെ ഡേറ്റാ അപ്ലോഡ് വഴി അപ്ഡേറ്റ് ചെയ്യാന് ഒരു കണ്ഫേര്മേഷന് സ്ക്രോളും നല്കുന്നതാണ്. അലോട്ട്മെന്റ് ദിവസം സ്വന്തം അഥവാ ഒന്നാമത്തെ ഉടമയുടെ പേരിലുള്ള എല്ലാ സബ്സ്ക്രീപ്ഷന്റെയും സര്ട്ടിഫിക്കറ്റ് ഓഫ് ഹോള്ടിംഗ് ജനറേറ്റ് ചെയ്യുന്നതാണ്. റിസീവിംഗ് ഓഫീസുകള്ക്ക് അവയെ ഡൗണ്ലോഡ് ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ്. ഇ-മെയില് അഡ്രസ്സ് നല്കിയിട്ടുള്ള നിക്ഷേപകര്ക്ക് സര്ട്ടിഫിക്കറ്റ് ഒഫ് ഹോള്ടിംഗ് ഇ-മെയില് വഴിയും അയക്കാവുന്നതാണ്. നിക്ഷേപകരുടെ അപേക്ഷയിലെ വിവരങ്ങളും ഡിപ്പോസിറ്ററികളുടെ പക്കലുള്ള വിവരങ്ങളും പൊരുത്തപ്പെടുന്ന പക്ഷം കാലക്രമേണ സെക്യൂരിറ്റികള് നിക്ഷേപകരുടെ ഡീമാറ്റ് അക്കൗണ്ടുകളില് വരവുവയ്ക്കപ്പെടുന്നതാണ്. 8. സര്ട്ടിഫിക്കറ്റ് ഓഫ് ഹോള്ഡിംഗുകളുടെ പ്രിന്റിംഗ് സര്ട്ടിഫിക്കറ്റ് ഓഫ് ഹോള്ഡിംഗുകള് എ 4 വലിപ്പമുളള 100ജിഎസ്എം പേപ്പറില് പ്രിന്റ് ചെയ്യേണ്ടതാണ്. 9. സര്വീസിംഗും തുടർസഹായവും റിസീവിംഗ് ഓഫീസുകള്ക്ക് ഇടപാടുകാരെ സ്വന്തമായി കണക്കാക്കുകയും ഈ ബോണ്ടുമായി സംബന്ധിച്ച ആവശ്യമായ സേവനങ്ങള് നല്കുകയും ചെയ്യാവുന്നതാണ്. ഉദാ: ബന്ധപ്പെടാനുള്ള വിവരങ്ങള് അപ്പോഴപ്പോള് പുതുക്കുക, കാലാവധിക്ക് മുന്പ് പണം പിന്വലിക്കാനുള്ള അപേക്ഷ സ്വീകരിക്കുക മുതലായവ. ബോണ്ടുകളുടെ കാലാവധി കഴിഞ്ഞ് പണം കൊടുക്കുന്നത് വരെയും റിസീവിംഗ് ഓഫീസുകള് അപേക്ഷകള് സൂക്ഷിക്കേണ്ടതാണ്. 10. ക്രയവിക്രയം റിസര്വ് ബാങ്ക് അറിയിപ്പ് പുറപ്പെടുവിക്കുന്ന തീയതിയില് ബോണ്ടുകളുടെ ക്രയവിക്രയം നടത്താവുന്നതാണ്. (ഡിപ്പോസിറ്ററികളുടെ പക്കലുള്ള ഡിമാറ്റ് രൂപത്തിലുള്ള ബോണ്ടുകള് മാത്രമെ സ്റ്റോക്ക് എക്സ്ചേഞ്ച് വഴി വിനിമയം നടത്താന് പാടുള്ളൂവെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതുമാണ് 11. ബന്ധപ്പെടാനുള്ള വിവരങ്ങള് സംശയനിവാരണത്തിനും കൂടുതല് വിശദീകരണങ്ങള്ക്കും താഴെ പറയുന്ന പ്രകാരം ഇ-മെയില് ചെയ്യുക. (എ) സോവറിൻ സുവര്ണ്ണ ബോണ്ടുകള് സംബന്ധിച്ച് : ഇ-മെയില് അയക്കുവാന് ‘ഇവിടെ ക്ലിക് ചെയ്യുക’ (ബി) ഐ ടി സംബന്ധമായവ: ഇ-മെയില് അയയ്ക്കാന് ഇവിടെ ക്ലിക്ക് ചെയ്യുക വിശ്വസ്തതയോടെ, (ഷൈനി സുനില്) |