<font face="mangal" size="3">2016-17 പരമ്പര II - ലുള്ള സോവറിൻ സ്വർണ്ണബോണ്ടുകൾ</font> - ആർബിഐ - Reserve Bank of India
2016-17 പരമ്പര II - ലുള്ള സോവറിൻ സ്വർണ്ണബോണ്ടുകൾ
22 സെപ്തംബർ, 2016 2016-17 പരമ്പര II - ലുള്ള സോവറിൻ സ്വർണ്ണബോണ്ടുകൾ IDMD.CDD.No.462/14.04.050/2016-17,IDMD.CDD.No.463/14.04.050/2016-17 സർക്കുലറുകളിൽ പറഞ്ഞിട്ടുള്ളതുപോലെ, ഇൻഡ്യാ ഗവൺമെന്റുമായി കൂടിയാലോചിച്ച്, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ 2016-17 II - പരമ്പരയിലെ സോവറിൻ സ്വർണ്ണ ബോണ്ടുകൾ പുറപ്പെടുവിക്കുന്ന വിവരം വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഈ അഞ്ചാംശ്രേണിയിലുള്ള സോവറിൻ സ്വർണ്ണ ബോണ്ടുകൾ 2016 സെപ്തംബർ 1 മുതൽ, 2016 സെപ്തംബർ 9 വരെ, സബ്‌സ്‌ക്രിപ്ഷനുവേണ്ടി ലഭ്യമായിരിക്കും. ബോണ്ടുകൾ 2016 സെപ്തംബർ 23-ാം തീയതി പുറപ്പെടുവിക്കുന്നതാണ്. ബാങ്കുകളിലും, പോസ്റ്റാഫീസുകളിലും ധാരാളം അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. അപേക്ഷകൾ പ്രത്യേകിച്ചും, പോസ്റ്റാഫിസുകൾ സുഗമമായി ആർ. ബി. ഐ. യുടെ E-കുബേർ സിസ്റ്റത്തിലേക്ക് അപ് ലോഡ് ചെയ്യുന്നതിനുവേണ്ടി, സോവറിൻ സ്വർണ്ണ ബോണ്ടുകൾ പുറപ്പെടുവിക്കുന്ന തീയതി, 2016 സെപ്തംബർ 23-ൽ നിന്നും, 2016 സെപ്തംബർ 30-ാം തീയതി യിലേയ്ക്ക് മാറ്റാൻ ഇപ്പോൾ തീരുമാനിച്ചിട്ടുണ്ട്. മുകളിൽ കാണിച്ചിട്ടുള്ള സർക്കുലറിൽ പറഞ്ഞിരിക്കുന്ന മറ്റ് വ്യവസ്ഥകൾക്ക് മാറ്റമില്ല. അനിരുദ്ധ ഡി. ജാദവ് അസിസ്റ്റന്റ് മാനേജർ പ്രസ്സ് റിലീസ് 2016-2017/740 |