<font face="mangal" size="3px">സുവര്‍ണ്ണ ബോണ്ട് 2017-18- ഒന്നാം ശ്രേണി</font> - ആർബിഐ - Reserve Bank of India
സുവര്ണ്ണ ബോണ്ട് 2017-18- ഒന്നാം ശ്രേണി
ആര്.ബി.ഐ/2016-2017/289 ഏപ്രില് 20, 2017 ചെയര്മാന്/ മാനേജിംഗ് ഡയറക്ടര്, മാന്യരെ, സുവര്ണ്ണ ബോണ്ട് 2017-18- ഒന്നാം ശ്രേണി ഭാരത സർക്കാർ അതിന്റെ ഏപ്രില് 20 ന്റെ F No. 4(8)-W&M/2017 ഉത്തരവ് പ്രകാരം, സുവര്ണ്ണ ബോണ്ട് 2017-18 ഒന്നാം ശ്രേണി (ബോണ്ട്സ്) 2017 ഏപ്രില് 24 മുതല് ഏപ്രില് 28 വരെ വാങ്ങാവുന്നതാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ഭാരത സർക്കാർ, മുന്കൂട്ടി അറിയിച്ചതിനുശേഷം, പ്രസ്തുത സമയപരിധിയ്ക്കുമുമ്പായി ഒരു പക്ഷേ ഈ പദ്ധതി അവസാനിപ്പിച്ചേയ്ക്കാം. താഴെ പറയുന്ന നിബന്ധനകള്ക്ക് വിധേയമായിട്ടായിരിക്കും ബോണ്ട് ഇഷ്യൂ ചെയ്യുന്നത്. 1. നിക്ഷേപത്തിനുള്ള യോഗ്യത ഈ രാജ്യത്ത് വസിക്കുന്ന ഏതു ഭാരതീയനും ഒരു വ്യക്തി എന്ന നിലയില്/ പ്രായപൂര്ത്തിയാകാത്ത കുട്ടികളുടെ രക്ഷകര്ത്താവെന്ന നിലയില്/ മറ്റു വ്യക്തികളുമായി ചേര്ന്ന് കൂട്ടായി ഇത്തരം ബോണ്ടുകള് കൈവശം വെക്കാവുന്നതാണ്. ട്രസ്റ്റ്, ധര്മ്മസ്ഥാപനങ്ങള്, സര്വ്വകലാശാലകള് എന്നിവയ്ക്കും ബോണ്ട് കൈവശം വെക്കാവുന്നതാണ്. വിദേശനാണ്യ വിനിമയ നിയമം 1999 ലെ വകുപ്പുകള് 2(v), 2(u) എന്നിവയില് 'ഈ രാജ്യത്ത് വസിക്കുന്ന ഭാരതീയന്' എന്നത് നിർവ്വചിച്ചിരിക്കുന്നു. 2. ബോണ്ടിന്റെ രൂപം സെക്യൂരിറ്റീസ് ആക്ട് 2006 ലെ വകുപ്പ് 3 പ്രകാരമുള്ള ഭാരത സര്ക്കാരിന്റെ ഓഹരിയുടെ രൂപത്തിലാകും ബോണ്ട് പുറപ്പെടുവിക്കുന്നത്. നിക്ഷേപകര്ക്ക് കൈവശാവകാശ രേഖ നൽകുന്നതാണ് (ഫോറം സി). ബോണ്ടുകൾ ഡീമാറ്റ് രൂപത്തിലേക്ക് മാറ്റാവുന്നതാണ്. 3. വിതരണ തീയതി വിതരണം ചെയ്യുന്ന തീയതി 2017 മേയ് 12 ആയിരിക്കും. 4. ഡിനോമിനേഷൻ ഒരു ഗ്രാം സ്വര്ണ്ണമോ അതിന്റെ ഗുണിതങ്ങളോ ആയിരിക്കും ബോണ്ടിന്റെ മൂല്യം. ഒരു സാമ്പത്തിക വര്ഷം (ഏപ്രിൽ - മാർച്ച്) ഒരു വ്യക്തിക്ക് മുതല്മുടക്കാവുന്ന ഏറ്റവും കുറഞ്ഞ തുക ഒരു ഗ്രാം സ്വര്ണ്ണവും കൂടിയത് 500 ഗ്രാം സ്വര്ണ്ണവുമായിരിക്കും. 5. ബോണ്ട് വില ഇന്ത്യ ബുള്ളിയന് ആന്റ് ജ്വല്ലേഴ്സ് അസ്സോസിയേഷന് പ്രസിദ്ധീകരിക്കുന്ന 999 പരിശുദ്ധിയുള്ള സ്വര്ണ്ണത്തിന് വരിസംഖ്യ കാലയളവില് മുൻപുള്ള വാരാന്ത്യ(തിങ്കൾ മുതൽ വെള്ളി വരെ) ശരാശരി വിലയുടെ അടിസ്ഥാനത്തിൽ ബോണ്ടിന്റെ വില ഇന്ത്യൻ രൂപയിലായിരിക്കും നിശ്ചയിക്കുന്നത്. ഓരോ ഗ്രാമിനും നാമമാത്ര വിലയിൽനിന്നും 50 രൂപ കുറച്ചായിരിക്കും ബോണ്ടിന്റെ വില നിശ്ചയിക്കുന്നത്. 6. പലിശ ബോണ്ടിന് പ്രാരംഭ നിക്ഷേപത്തിന്റെ തുകക്ക് പ്രതിവര്ഷം 2.50 ശതമാനം (നിശ്ചിത നിരക്ക്) പലിശ ലഭിക്കുന്നതായിരിക്കും) പലിശ അര്ദ്ധ വാര്ഷികമായി നല്കുന്നതും അവസാന ഗഡു മുതലിനോടൊപ്പം നല്കുന്നതുമായിരിക്കും. 7. സ്വീകരിക്കുന്ന സ്ഥലങ്ങള് ഷെഡ്യൂള്ഡ് വാണിജ്യ ബാങ്കുകള് (ഗ്രാമീണ ബാങ്ക് ഒഴികെയുള്ള)/ നിര്ദ്ദിഷ്ഠ തപാലാഫീസുകള്(പരസ്യപ്പെടുത്തുന്നത് പ്രകാരമുള്ള) / സ്റ്റോക്ക് ഹോള്ഡിംഗ് കോര്പ്പറേഷന്/ അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചുകള് (നാഷണൽ സ്റ്റോക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡ് ആൻറ് ബോംബെ സ്റ്റോക് എക്സ്ചേഞ്ച് ലിമിറ്റഡ്) എന്നിവയെ നേരിട്ടോ ഏജന്റുമാർ മുഖേനയോ അപേക്ഷകള് വാങ്ങുവാന് അധികാരപ്പെടുത്തിയിരിക്കുന്നു. 8. പണം അടയ്ക്കനുള്ള രീതി ഇന്ത്യന് രൂപ 20000 വരെ പണമായും അതിനുമുകളിലാണെങ്കില് അപേക്ഷ സ്വീകരിക്കുന്ന സ്ഥാപനത്തിന്റെ പേരില് ഡിമാന്റ് ഡ്രാഫ്റ്റ്/ ചെക്ക്/ ഇലക്ട്രോണിക് ബാങ്കിംഗ് എന്നീ രീതിയിലും പണം നിക്ഷേപിക്കാവുന്നതാണ്. 9. പണം തിരിച്ചുനല്കല് i). ഗോൾഡ് ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്ന 2017 മെയ് 12 മുതൽ 8 വര്ഷകാലാവധി പൂർത്തിയാകുമ്പോൾ ബോണ്ടിന്റെ പണം തിരിച്ചു നല്കുന്നതാണ്. കാലാവധിക്കുമുന്പ് പണം ആവശ്യമുള്ളവര്ക്ക് ഇഷ്യു ചെയ്യുന്ന തീയതി തൊട്ട് അഞ്ചാം വർഷം മുതൽ, പലിശ കൊടുക്കുന്ന തീയതികളിൽ തിരിച്ചു നല്കുന്നതാണ്. ii). ഐബിജെഎ പ്രസിദ്ധീകരിച്ച 999 പരിശുദ്ധ സ്വർണ്ണത്തിന്റെ മുൻ ആഴ്ചയിലെ(തിങ്കൾ - വെള്ളി) ശരാശരി സമാപന വില അടിസ്ഥാനമാക്കിയാണ് ഇന്ത്യൻ രൂപയിൽ തിരിച്ചെടുക്കൽ വില നിശ്ചയിക്കുന്നത്. iii). സ്വീകരിക്കുന്ന ഓഫീസ്, പണം തിരിച്ചു നല്കുന്ന തീയതി കാലാവധി അവസാനിക്കുന്നതിന് ഒരു മാസം മുമ്പ് നിക്ഷേപകനെ അറിയിക്കേണ്ടതാണ്. 10. തിരിച്ചടവ് സ്വീകരിക്കുന്ന ഓഫീസ്, പണം തിരിച്ചു നല്കുന്ന തീയതി കാലാവധി അവസാനിക്കുന്നതിന് ഒരു മാസം മുമ്പ് നിക്ഷേപകനെ അറിയിക്കേണ്ടതാണ്. 11. സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി റേഷ്യോ (എസ്എൽആർ) ബോണ്ടിലുള്ള നിക്ഷേപം എസ് എൽ ആറിന് അർഹതയുണ്ടായിരിക്കും. 12. ബോണ്ടിന്മേല് വായ്പ വായ്പനല്കുമ്പോള് ഈടായി ബോണ്ടുകള് ഉപയോഗിക്കാവുന്നതാണ്. സാധാരണ സ്വർണ്ണ പണയ വായ്പയ്ക്ക് കാലാകാലങ്ങളിൽ ആർബിഐ നിബന്ധന പ്രകാരമുള്ള വായ്പ മൂല്യ അനുപാദത്തിലായിരിക്കും വായ്പ. വായ്പ നല്കുമ്പോള് അംഗീകൃത ബാങ്കുകൾ ബോണ്ടിന്മേല് അവകാശം രേഖപ്പെടുത്തുന്നതാണ്. 13. നികുതി വ്യവസ്ഥ ബോണ്ടിന്മേല് ലഭിക്കുന്ന പലിശക്ക് വരുമാന നികുതി നിയമം 1961 ലെ വ്യവസ്ഥകള്ക്ക് വിധേയമായി നികുതി അടക്കേണ്ടതാണ്. എന്നാല് ഒരു വ്യക്തിക്ക് കാലാവധി പൂർത്തിയായി എസ്സ് ജി ബി വീണ്ടെടുക്കുമ്പോൾ ഉണ്ടാവുന്ന മൂലധന ലാഭ നികുതി ഒഴിവാക്കിയിട്ടുണ്ട്. ബോണ്ട് കൈമാറ്റം ചെയ്യുമ്പോൾ ഏതൊരു വ്യക്തിക്കും ഉണ്ടാകുന്ന ദീർഘകാല മൂലധന നേട്ടങ്ങളിൽ ഇൻഡെക്സേഷൻ ആനുകൂല്യങ്ങൾ നൽകുന്നതായിരിക്കും. 14 അപേക്ഷ അപേക്ഷകന്റെ പേര്, വിലാസം, വാങ്ങാന് ഉദ്ദേശിക്കുന്ന സ്വര്ണ്ണത്തിന്റെ അളവ് (ഗ്രാമില്) എന്നീ വിവരങ്ങളടങ്ങിയ അപേക്ഷ (ഫോം.A) നിക്ഷേപകന് നിര്ദ്ദിഷ്ട ബാങ്കില് നല്കുമ്പോള് അതുകിട്ടിയ വിവരം അറിയിച്ചുകൊണ്ട് ബാങ്ക് നിക്ഷേപകന് ഫോം-B നല്കേണ്ടതാണ്. അപേക്ഷകന്റെ പേര്, വിലാസം, വാങ്ങാന് ഉദ്ദേശിക്കുന്ന സ്വര്ണ്ണത്തിന്റെ അളവ് (ഗ്രാമില്) എന്നീ വിവരങ്ങളടങ്ങിയ നിർദ്ധിഷ്ട അപേക്ഷ (ഫോറം എ) യിലോ സമാന രൂപത്തിലുള്ള മറ്റു ഫോറത്തിലോ അപേക്ഷ നൽകാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന ഓഫീസ്, അപേക്ഷ ലഭിച്ചതിന്റെ രസീതി ഫോറം ബി യിൽ നിക്ഷേപകന് നൽകുന്നതാണ്. 15. നാമനിര്ദ്ദേശം 2007 ഡിസംബര് 1ം തീയതിയിലെ ഗസറ്റ് ഭാഗം III വകുപ്പ് 4 ല് പ്രസിദ്ധീകരിച്ച ഇന്ത്യന് ബോണ്ട് നിയമം (2006 ലെ 38ം നിയമം) സര്ക്കാര് ബോണ്ട് ചട്ടം 2007 എന്നിവയിലെ വ്യവസ്ഥകള്ക്കനുസരിച്ച് യഥാക്രമം ഫോറം ഡി യും ഫോറം ഇ യും ഉപയോഗിച്ച് നാമനിര്ദ്ദേശവും അതിന്റെ അസാധുവാക്കലും യഥാക്രമം നടത്താവുന്നതാണ്. 16. കൈമാറ്റം 2007 ഡിസംബര് 1ം തീയതിയിലെ ഇന്ത്യ ഗസറ്റ് ഭാഗം III വകുപ്പ് 4 ല് പ്രസിദ്ധീകരിച്ച ഗവണ്മെന്റ് സെക്യൂരിറ്റീസ് ആക്ട്, 2006 (2006 ലെ 38) ഗവണ്മെന്റ് സെക്യൂരിറ്റീസ് റെഗുലേഷൻസ്, 2007 സര്ക്കാര് ബോണ്ട് ചട്ടം 2007 എന്നിവയിലെ വ്യവസ്ഥകള്ക്കനുസരിച്ച് ‘ഫോറം' എഫ്' വഴി ബോണ്ടുകള് കൈമാറ്റം ചെയ്യാവുന്നതാണ്. 17. ബോണ്ടുകളുടെ വ്യാപാരം ഭാരതീയ റിസര്വ് ബാങ്ക് നിശ്ചയിക്കുന്ന തീയതി മുതല് രണ്ടാഴ്ചക്കുള്ളിൽ ബോണ്ടുകള് ഓഹരി വിപണിയിൽ വ്യാപാരം ചെയ്യാവുന്നതാണ്. 18. കമ്മിഷന് ബോണ്ടിനു വേണ്ടി ഇടപാടുകാരില് നിന്നും ആകെ ലഭിച്ച തുകയുടെ 1/100 എന്ന നിരക്കില് ബോണ്ട് വിതരണം ചെയ്യുന്ന ഓഫീസുകള്ക്ക് കമ്മിഷന് നല്കുന്നതാണ്. പ്രതിനിധിയെ ഉപയോഗിച്ച് ബോണ്ടുകള്ക്ക് വേണ്ടി തുക പിരിച്ചിട്ടുണ്ടെങ്കില് അവര്ക്ക് ഇതിന്റെ പകുതി നിരക്കല് കമ്മിഷന് നല്കേണ്ടതാണ്. 19. ധനകാര്യ മന്ത്രാലയത്തിന്റ (സാമ്പത്തികകാര്യ വിഭാഗം) 2008 ഒക്ടൊബര് 8ം തീയതീ F No. 4(13) W&M/2008 ആയി പുറപ്പെടുവിച്ച വിജ്ഞാപനത്തില് ഉള്ക്കൊള്ളിച്ചിരിക്കുന്ന എല്ലാ നിബന്ധനകളും ഈ ബോണ്ടിനു ബാധകമായിരിക്കും. 20. സുവര്ണ്ണ ബോണ്ട് 2017-18 ഒന്നം ശ്രേണിയുടെ പ്രവര്ത്തന മാര്ഗ്ഗ നിര്ദ്ദേശകങ്ങള് 2017 ഏപ്രില് 20 ന് പുറപ്പെടുവിച്ച ഐഡിഎംഡി. സിഡിഡി. നം. 2759/14.04.050/2016-17 എന്ന വിജ്ഞാപനത്തില് പ്രസിദ്ധീകരിച്ചിരിക്കുന്നു. വിശ്വസ്തതയോടെ, ഷൈനി സുനില് ഉള്ളടക്കം : മേൽ പ്രസ്താവിച്ച പോലെ |