<font face="mangal" size="3px">സോവറിൻ സ്വർണ്ണബോണ്ടുകൾ 2017-18 - സീരിസ് II</font> - ആർബിഐ - Reserve Bank of India
സോവറിൻ സ്വർണ്ണബോണ്ടുകൾ 2017-18 - സീരിസ് II
RBI/2017-18/17 ജൂലൈ 06, 2017 എല്ലാ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളുടേയും (ആർ ആർ ബി കൾ ഒഴികെ), നിയുക്ത പോസ്റ്റ് ഓഫീസുകളുടേയും, സ്റ്റോക്ക് ഹോൾഡിംഗ് കോർപ്പൊറേഷൻ ഓഫ് ഇൻഡ്യ (SHCIL), നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ലിമിറ്റഡ്, ബോംബേ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ലിമിറ്റഡ് എന്നിവയുടേയും ചെയർമാൻ / മാനേജിംഗ് ഡയറക്ടർ പ്രിയപ്പെട്ട സർ / മാഡം, സോവറിൻ സ്വർണ്ണബോണ്ടുകൾ 2017-18 - സീരിസ് II ഗവൺമെന്റ് ഓഫ് ഇൻഡ്യ അതിന്റെ 2017 ജൂലൈ 6-ലെ F.No. 4(20)-B/(W&M)/2017 എന്ന വിജ്ഞാപനത്തിലൂടെ 2017-18 ലെ രണ്ടാം സീരിസ് സോവറിൻ സ്വർണ്ണബോണ്ടുകളിലേയ്ക്ക് (ബോണ്ടുകൾ) പണം 2017 ജൂലൈ 10 മുതൽ 2017 ജൂലൈ 14 വരെ സ്വീകരിക്കണമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മുകളിൽ വ്യക്തമാക്കിയിട്ടുള്ള കാലാവധിയ്ക്കുമുമ്പ്, മുൻകൂർ നോട്ടീസ് നൽകി ഗവൺമെന്റ് ഓഫ് ഇൻഡ്യ പണം സ്വീകരിക്കുന്നത് നിർത്തിയേക്കാം. ബോണ്ടുകൾ അനുവദിക്കുന്നതിന്റെ നിബന്ധനകൾ താഴെപ്പറയുന്ന പ്രകാരമായിരിക്കും. 1. നിക്ഷേപത്തിനുള്ള യോഗ്യത ഇൻഡ്യയിൽ താമസിക്കുന്ന ഒരു വ്യക്തിയ്ക്ക് വ്യക്തിയെന്നനിലയിലും പ്രായപൂർത്തിയെത്തിയിട്ടില്ലാത്ത കുട്ടിയ്ക്കുവേണ്ടിയും മറ്റേതെങ്കിലും ഒരു വ്യക്തിയൊരുമിച്ചും, ബോണ്ടുകൾ വാങ്ങാവുന്നതാണ്. ട്രസ്റ്റുകൾക്കും, ധർമ്മസ്ഥാപനങ്ങൾക്കും സർവ്വകലാശാലയ്ക്കും ബോണ്ടുകൾ വാങ്ങാവുന്നതാണ്. 'ഇൻഡ്യയിൽ താമസിക്കുന്ന വ്യക്തി' എന്നത് 1999 ലെ ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിലെ സെക്ഷൻ 2(v) സെക്ഷൻ 2(u) എന്നിവയിൽ നിർവചിച്ചിട്ടുണ്ട്. 2. നിക്ഷേപത്തിന്റെ രൂപം ഗവൺമെന്റ് സെക്യൂരിറ്റീസ് ആക്ട് 2006, സെക്ഷൻ 3 അനുസരിച്ച് ഗവൺമെന്റ് ഓഫ് ഇൻഡ്യയുടെ കടപ്പത്രത്തിന്റെ രൂപത്തിലായിരിക്കും ബോണ്ടുകൾ പുറപ്പെടുവിക്കുന്നത്. 3. പുറപ്പെടുവിക്കുന്ന തീയതി 2017 ജൂലൈ 28 ആയിരിക്കും പുറപ്പെടുവിക്കുന്ന തീയതി 4. ഡിനോമിനേഷൻ ഒരു ഗ്രാം സ്വർണ്ണം അല്ലെങ്കിൽ അതിന്റെ ഗുണിതങ്ങളായിട്ടായിരിക്കും ബോണ്ടുകൾ. ഏറ്റവും കുറഞ്ഞ നിക്ഷേപം ഒരു ഗ്രാമും, ഏറ്റവും കൂടുതൽ നിക്ഷേപം ഒരു സാമ്പത്തിക വർഷത്തിൽ (ഏപ്രിൽ മുതൽ മാർച്ച് വരെ) ഒരു വ്യക്തിയുടേത് അഞ്ഞൂറ് ഗ്രാമും ആയിരിക്കും. 5. പുറപ്പെടുവിക്കുമ്പോഴുള്ള വില നിക്ഷേപത്തീയതിക്കുമുമ്പുള്ള വാരത്തിലെ (തിങ്കൾ മുതൽ വെള്ളി വരെ) ഇൻഡ്യൻ ബുള്ള്യൻ ആൻഡ് ജൂവലേഴ്‌സ് അസോസിയേഷന്റെ 999 പരിശുദ്ധിയുള്ള സ്വർണ്ണത്തിന്റെ സാധാരണ ശരാശരി ക്ലോസിംഗ് വിലയുടെ അടിസ്ഥാനത്തിൽ, ഇൻഡ്യൻ രൂപയിലായിരിക്കും, ബോണ്ടുകളുടെ വില നിശ്ചയിക്കുന്നത്. 6. പലിശ ആരംഭനിക്ഷേപത്തുകയിന്മേൽ, പ്രതിവർഷം 2.50 ശതമാനം (സ്ഥിരമായ നിരക്ക്) ആയിരിക്കും ബോണ്ടുകൾക്കുള്ള പലിശ. 7. സ്വീകരിക്കുന്ന ഓഫീസുകൾ ആർ ആർ ബി കളൊഴിച്ചുള്ള വാണിജ്യ ബാങ്കുകൾ, നിയുക്ത പോസ്‌റ്റോഫീസുകൾ (വിഞ്ജാപനം ചെയ്യപ്പെട്ടിട്ടുള്ളവ), സ്റ്റോക്ക് ഹോൾഡിംഗ് കോർപ്പൊറേഷൻ ഓഫ് ഇൻഡ്യാ ലിമിറ്റഡ് (SHCL), അംഗീകൃത സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകൾ, ഉദാ. നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകൾ, ബോംബേ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ലിമിറ്റഡ്; എന്നിവ നേരിട്ടോ, ഏജൻസികൾ മുഖേനയോ, ബോണ്ടുകൾക്കുള്ള അപേക്ഷകൾ സ്വീകരിക്കാൻ അധികാരപ്പെടുത്തിയിട്ടുള്ളവയായിരിക്കും. 8. പണമടയ്ക്കാനുള്ള ഉപാധികൾ രൊക്കം പണമായി ഏറ്റവും കൂടുതൽ 20000 ഇൻഡ്യൻ രൂപയും, ഡിമാന്റ് ഡ്രാഫ്റ്റുകൾ, ചെക്കുകൾ, ഇലക്‌ട്രോണിക് ബാങ്കിംഗ് മുഖേനയും. ചെക്കുകൾ, ഡിമാന്റ് ഡ്രാഫ്റ്റുകൾ തുടങ്ങിയവ സ്വീകരിക്കുന്ന ഓഫീസിന്റെ പേരിലുള്ളവയായിരിക്കണം. 9. തിരിച്ചെടുക്കൽ i) സ്വർണ്ണബോണ്ടുകൾ പുറപ്പെടുവിക്കുന്ന 2017 ജൂലൈ 28 മുതൽ എട്ടു വർഷം കഴിയുമ്പോൾ, അവ തിരിച്ചു നൽകും. പുറപ്പെടുവിച്ച തീയതി മുതൽ അഞ്ചുവർഷം കഴിയുമ്പോൾ, കാലാവധിയ്ക്കുമുമ്പ്, പലിശ ലഭിക്കുന്ന തീയതികൡ, തിരിച്ചെടുക്കാവുന്നതുമാണ്. ii) തിരിച്ചെടുക്കുമ്പോഴുള്ള വില ഐബിജെഎ നിശ്ചയിച്ചിട്ടുള്ള 999 പരിശുദ്ധിയുള്ള സ്വർണ്ണത്തിന് തൊട്ടുമുമ്പുള്ള വാരത്തിലെ (തിങ്കൾ-വെള്ളി വരെ) സാധാരണ ശരാശരി ക്ലോസിംഗ് വില (ഇൻഡ്യൻ രൂപയിൽ) യായിരിക്കും. iii) സ്വീകരിച്ച ഓഫീസ്, ബോണ്ടുകൾ കാലാവധി എത്തുന്ന തീയതി നിക്ഷേപകനെ ഒരു മാസം മുമ്പ് അറിയിക്കും. 10. തിരിച്ചുകൊടുക്കൽ സ്വീകരിച്ച ഓഫീസ്, ബോണ്ടുകൾ കാലാവധി എത്തുന്ന തീയതി നിക്ഷേപകനെ ഒരു മാസം മുമ്പ് അറിയിക്കും. 11. സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി അനുപാതത്തിനുള്ള (എസ്എൽആർ) യോഗ്യത. ബോണ്ടുകളിലെ നിക്ഷേപം എസ്എൽആറിന് യോഗ്യതയുള്ളവയായിരിക്കും. 12. ബോണ്ടുകൾക്കെതിരെ വായ്പ ബോണ്ടുകൾ വായ്പകൾക്ക് സമാന്തരജാമ്യമായി ഉപയോഗിക്കാം. വായ്പയും ജാമ്യവുമായുള്ള മൂല്യാനുപാതം, ആർബിഐ കാലാകാലം സാധാരണ സ്വർണ്ണപ്പണയത്തിന് നിശ്ചയിക്കുന്നതു പോലെ ബാധകമായിരിക്കും. ചുമതലപ്പെട്ട ബാങ്കുകൾ, ഡിപ്പോസിറ്ററിയിൽ, ബോണ്ടുകൾക്കുമേലുള്ള ബാദ്ധ്യത രേഖപ്പെടുത്തേണ്ടതാണ്. 13. നികുതിചുമത്തൽ ബോണ്ടിന്മേലുള്ള പലിശയ്ക്ക് 1961 ലെ ഇൻകം ടാക്‌സ് ആക്ട് അനുസരിച്ച് നികുതി നൽകണം. സോവറിൻ സ്വർണ്ണബോണ്ടുകൾ തിരിച്ചെടുക്കുമ്പോൾ വ്യക്തിയെ മൂലധന ലാഭനികുതി (Capital gains tax) നൽകുന്നതിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു. ബോണ്ടുകൾ ട്രാൻഫർ ചെയ്യപ്പെടുമ്പോൾ ഏതൊരാൾക്കും ബോണ്ടുകൾ തിരിച്ചെടുക്കുമ്പോൾ ഉണ്ടാവുന്ന മൂലധന ലാഭത്തിനുള്ള ഇൻഡെക്‌സേഷൻ ആനുകൂല്യം നൽകും. 14. അപേക്ഷകൾ നിശ്ചിത ഫോമിലോ (form A), അതിനോടു സാമ്യമുള്ള ഏതെങ്കിലും ഫോമിലോ, സ്വർണ്ണത്തിന്റെ ഭാരം ഗ്രാമിൽ വ്യക്തമായി രേഖപ്പെടുത്തി, അപേക്ഷകന്റെ പേരും, പൂർണ്ണ മേൽവിലാസവുമെഴുതി, ബോണ്ടിലേക്കു നിക്ഷേപം നടത്താം. അപേക്ഷ സ്വീകരിക്കുന്ന ഓഫീസ്, നിക്ഷേപകന് ഫോറം ബിയിൽ ഒരു രസീത് നൽകണം. 15. നോമിനേഷൻ നോമിനേഷനും അതിന്റെ റദ്ദാക്കലും ഗവൺമെന്റ് സെക്യൂരിറ്റീസ് ആക്ട് 2006(38/2006) ഗവൺമെന്റ് സെക്യൂരിറ്റീസ് റഗുലേഷൻസ്, 2007, (2007 ഡിസംബർ 1 ലെ ഗവൺമെന്റ് ഓഫ് ഇൻഡ്യാ ഗസറ്റ് പാർട്ട് III, സെക്ഷൻ 4-ൽ പ്രസിദ്ധപ്പെടുത്തിയത്) എന്നിവയ്ക്ക് അനുസൃതമായി ഫോറം 'D' യിലും 'E' യിലും യഥാക്രമം ചെയ്യാം. 16. ബോണ്ടുകൾ മറ്റൊരിടത്തേയ്ക്ക് മാറ്റാനുള്ള സൗകര്യം ഗവൺമെന്റ് സെക്യൂരിറ്റീസ് ആക്ട് 2006 (38/2006), ഗവൺമെന്റ് സെക്യൂരിറ്റീസ് റഗുലേഷൻസ് 2007 (2007 ഡിസംബർ 1-ലെ ഗവൺമെന്റ് ഓഫ് ഇൻഡ്യ ഗസറ്റ്, പാർട്ട് III, സെക്ഷൻ 4-ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്) എന്നിവയിലെ വ്യവസ്ഥകൾക്ക് അനുയോജ്യമായി, ഫോം എഫ് (Form F) - ൽ ഒരു കൈമാറ്റ രേഖയുണ്ടാക്കി ബോണ്ടുകൾ മാറ്റാം. 17. ബോണ്ടുകളുടെ വില്പനക്ഷമത. (Tradability of bonds) റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ വിഞ്ജാപനം ചെയ്യുന്ന തീയതി മുതൽ ബോണ്ടുകൾ വില്ക്കാൻ യോഗ്യതയുള്ളവയായിരിക്കും. 18. വിതരണത്തിനുള്ള കമ്മീഷൻ ബോണ്ടുകൾ സ്വീകരിക്കുന്ന ഓഫീസുകൾക്ക് കിട്ടുന്ന മൊത്തം നിക്ഷേപത്തിന്മേൽ നൂറുരൂപയ്ക്ക് ഒരു രൂപ എന്ന നിരക്കിൽ കമ്മീഷൻ നൽകപ്പെടും. ഈ ഓഫീസുകൾ ഏജന്റുമാർ, സബ് ഏജന്റുമാർ എന്നിവരിലൂടെ കിട്ടിയ നിക്ഷേപങ്ങൾക്ക് മേൽകാണിച്ച പ്രകാരം കിട്ടിയ കമ്മീഷന്റെ 50 ശതമാനം പങ്കുവെയ്‌ക്കേണ്ടതാണ്. 19. ഗവൺമെന്റ് ഓഫ് ഇൻഡ്യാ, ധനമന്ത്രാലയം (ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമിക്‌സ് അഫയേഴ്‌സ്) പുറത്തിറക്കിയ 2008 ഒക്ടോബറിലെ നമ്പർ F.No.4(13)W&M/2008 എന്ന വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുള്ള മറ്റെല്ലാ വ്യവസ്ഥകളും ബോണ്ടുകൾക്കു ബാധകമായിരിക്കും. 20. 2017 ജൂലൈ 06 ലെ സർക്കുലർ IDMD.CDD.No.29/14.04.050/2017-18-ൽ, സോവറിൻ സ്വർണ്ണബോണ്ടുകൾ 2016-17 സീരിസിനെ സംബന്ധിച്ചുള്ള പ്രവർത്തനനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. വിശ്വാസപൂർവ്വം, (ഷൈനി സുനിൽ) Encl: മുകളിൽ പറഞ്ഞ പ്രകാരം |