<font face="mangal" size="3">സോവറിൻ സ്വർണ്ണ ബോണ്ട് പദ്ധതി 2016-17 : സിരീസ് II - ഇഷ്യœ - ആർബിഐ - Reserve Bank of India
സോവറിൻ സ്വർണ്ണ ബോണ്ട് പദ്ധതി 2016-17 : സിരീസ് II - ഇഷ്യുവില
അഗസ്റ്റ് 30, 2016 സോവറിൻ സ്വർണ്ണ ബോണ്ട് പദ്ധതി 2016-17 : സിരീസ് II - ഇഷ്യുവില ഗവൺമെന്റ് ഓഫ് ഇൻഡ്യ വിജ്ഞാപനം F.No. 4(7)-W&M/2016- ഉം, 2016 ആഗസ്റ്റ് 29 ലെ ആർബിഐ സർക്കുലർ IDMD.CDD.No.462/14.04.050/2016-17- ഉം അനുസരിച്ച് സോവറിൻ സ്വർണ്ണ ബോണ്ട് പദ്ധതിയിലേക്കുള്ള നിക്ഷേപങ്ങൾ 2016 സെപ്തംബർ 01 മുതൽ 09 വരെ സ്വീകരിക്കപ്പെടും. ഈ ശ്രേണിയിലുള്ള സോവറിൻ സ്വർണ്ണ ബോണ്ടിന്റെ ഇഷ്യുവില ഒരു ഗ്രാം സ്വർണ്ണത്തിന് ₹ 3150 (രൂപ മൂവായിരത്തി ഒരുന്നൂറ്റിയമ്പത് മാത്രം) ആയിരിക്കും. ഈ നിരക്ക്, ഇൻഡ്യ ബുള്ള്യൻ / ജൂവലേഴ്‌സ് അസോസിയേഷൻ ലിമിറ്റഡ് (IBJA) - ന്റെ, 999 പരിശുദ്ധിയുള്ള സ്വർണ്ണത്തിന് പോയവാരത്തിൽ (ആഗസ്റ്റ് 22-26, 2016) പ്രസിദ്ധപ്പെടുത്തിയ സാധാരണ ശരാശരി ക്ലോസിംഗ് വിലയുടെ അടിസ്ഥാനത്തിൽ നിശ്ചയിച്ചിട്ടുള്ളതാണ്. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2016-2017/541 |